ഹരിതകർമ സേന ഇനി നാട്ടിൽ വെളിച്ചം പകരും; എൽഇഡി ബൾബുമായി ഹരിതകർമ സേന
കല്ലമ്പലം∙ഒറ്റൂർ പഞ്ചായത്തിലെ തെരുവ് വിളക്കുകൾക്ക് ആവശ്യമായ എൽഇഡി ബൾബുകൾ ഇനി മുതൽ ഹരിത കർമ സേന നിർമിക്കും. ഒറ്റൂരിലെ ഹരിത കർമ സേനയുടെ തൊഴിൽ സംരംഭമായ ഹരിതം എനർജി സെന്റർ എന്ന സംരംഭമാണ് തെരുവ് വിളക്കുകളുടെ നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. 26 അംഗങ്ങളുള്ള ഹരിത കർമ സേനയ്ക്ക് അധിക വരുമാനം എന്ന

കല്ലമ്പലം∙ഒറ്റൂർ പഞ്ചായത്തിലെ തെരുവ് വിളക്കുകൾക്ക് ആവശ്യമായ എൽഇഡി ബൾബുകൾ ഇനി മുതൽ ഹരിത കർമ സേന നിർമിക്കും. ഒറ്റൂരിലെ ഹരിത കർമ സേനയുടെ തൊഴിൽ സംരംഭമായ ഹരിതം എനർജി സെന്റർ എന്ന സംരംഭമാണ് തെരുവ് വിളക്കുകളുടെ നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. 26 അംഗങ്ങളുള്ള ഹരിത കർമ സേനയ്ക്ക് അധിക വരുമാനം എന്ന നിലയിലാണ് പദ്ധതി തുടങ്ങിയത്.
തുരുത്തിക്കര പഞ്ചായത്തിലെ സയൻസ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഹരിതം എനർജി സെന്ററിൽ എൽഇഡി ബൾബുകളുടെ നിർമാണവും പരിപാലനവും തുടങ്ങി. കേടായ എൽഇഡി ബൾബുകൾ നന്നാക്കി പുനരുപയോഗം നടത്തുന്നതിലൂടെ മാലിന്യ നിർമാർജനത്തിലും ഹരിത കർമ സേന മാതൃക ഇടപെടൽ നടത്തുകയാണ്. സമ്പൂർണ എൽഇഡി ഗ്രാമം ആക്കി ഒറ്റൂരിനെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ വീടുകളിൽ വിപുലമായ സർവേയും ഇതിന്റെ ഭാഗമായി ആരംഭിച്ചു.
2024-25 സാമ്പത്തിക വർഷത്തെ തെരുവ് വിളക്കുകൾ വാങ്ങുന്നതിന് ആവശ്യമായ പദ്ധതി പ്രയോജനപ്പെടുത്തിയാണ് ഹരിത കർമ സേന പഞ്ചായത്തിന് ആവശ്യമായ എൽഇഡി ബൾബുകൾ നിർമിക്കുന്നത്. ഗവ.എൻജിനീയറിങ് കോളജിലെ ഗുണനിലവാര പരിശോധനകൾക്ക് വിധേയമായാണ് പഞ്ചായത്ത് ബൾബുകൾ വാങ്ങുന്നത്. ഒരു വർഷത്തെ ഗാരന്റിയും സേന ഉറപ്പാക്കുന്നു. പഞ്ചായത്തിന്റെ യൂണിറ്റ് ആയതിനാൽ തുടർ വർഷങ്ങളിലും ചെറിയ തുക മാത്രം മുടക്കി പരിപാലിച്ച് റീ യൂസ് ചെയ്യാമെന്നതും അതിലൂടെ പ്രാദേശിക സാമ്പത്തിക വികസനം ശക്തി ആക്കാം എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
ഒറ്റത്തവണ ഉപയോഗിക്കുന്ന അജൈവ വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനും സേന രൂപം നൽകിയിട്ടുണ്ട്. വിവിധ ചടങ്ങുകൾക്ക് ആവശ്യമായ പാത്രങ്ങൾ, ഗ്ളാസുകൾ,കെറ്റിലുകൾ തുടങ്ങിയവയെല്ലാം ഹരിത കർമ സേന ചുരുങ്ങിയ നിരക്കിൽ വാടകയ്ക്ക് നൽകുന്ന സംരംഭം ആണിത്. കേറ്ററിങ് രംഗത്ത് കടക്കാനും സേന ലക്ഷ്യമിടുന്നു.
ബയോ ബിന്നിൽ ആവശ്യമായ ഇനാക്കുലം നിർമാണ യൂണിറ്റാണ് മറ്റൊന്ന്. വെള്ളായണി കാർഷിക കോളജിൽ നിന്നും ഇനാക്കുലം നിർമാണത്തിലും മണ്ണിര കമ്പോസ്റ്റ് നിർമാണത്തിലും പരിശീലനം നേടിയ ഹരിത കർമ സേന തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യത പ്രയോജനപ്പെടുത്തി വർക്ക് ഷെഡ് നിർമിച്ച് കാർഷിക ഉൽപന്നങ്ങളുടെ ഉൽപാദനം കൂട്ടാനും ലക്ഷ്യമിടുന്നു.