സിപിഎം ഏരിയാ സമ്മേളനങ്ങൾ; മുഴുവൻസമയ പ്രവർത്തകരല്ലാത്തവർ എങ്ങനെ കമ്മിറ്റിയിൽ ഉൾപ്പെട്ടുവെന്ന് പ്രതിനിധികൾ
വഞ്ചിയൂർ/ വിഴിഞ്ഞം ∙ മുഴുവൻ സമയ പ്രവർത്തകർ ആയിരിക്കണമെന്ന പാർട്ടി നിബന്ധന ലംഘിച്ച് 6 പേർ ഏരിയ കമ്മിറ്റിയിൽ ഉണ്ടെന്ന് സിപിഎം വഞ്ചിയൂർ ഏരിയ സമ്മേളനത്തിൽ സെക്രട്ടറി സി. ലെനിൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പരമാർശം. ഇവരെ ഒഴിവാക്കിക്കൂടേ എന്ന കുമാരപുരം ലോക്കൽ കമ്മിറ്റി അംഗങ്ങൾ ചോദിച്ചെങ്കിലും അത്തരമൊരു
വഞ്ചിയൂർ/ വിഴിഞ്ഞം ∙ മുഴുവൻ സമയ പ്രവർത്തകർ ആയിരിക്കണമെന്ന പാർട്ടി നിബന്ധന ലംഘിച്ച് 6 പേർ ഏരിയ കമ്മിറ്റിയിൽ ഉണ്ടെന്ന് സിപിഎം വഞ്ചിയൂർ ഏരിയ സമ്മേളനത്തിൽ സെക്രട്ടറി സി. ലെനിൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പരമാർശം. ഇവരെ ഒഴിവാക്കിക്കൂടേ എന്ന കുമാരപുരം ലോക്കൽ കമ്മിറ്റി അംഗങ്ങൾ ചോദിച്ചെങ്കിലും അത്തരമൊരു
വഞ്ചിയൂർ/ വിഴിഞ്ഞം ∙ മുഴുവൻ സമയ പ്രവർത്തകർ ആയിരിക്കണമെന്ന പാർട്ടി നിബന്ധന ലംഘിച്ച് 6 പേർ ഏരിയ കമ്മിറ്റിയിൽ ഉണ്ടെന്ന് സിപിഎം വഞ്ചിയൂർ ഏരിയ സമ്മേളനത്തിൽ സെക്രട്ടറി സി. ലെനിൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പരമാർശം. ഇവരെ ഒഴിവാക്കിക്കൂടേ എന്ന കുമാരപുരം ലോക്കൽ കമ്മിറ്റി അംഗങ്ങൾ ചോദിച്ചെങ്കിലും അത്തരമൊരു
വഞ്ചിയൂർ/ വിഴിഞ്ഞം ∙ മുഴുവൻ സമയ പ്രവർത്തകർ ആയിരിക്കണമെന്ന പാർട്ടി നിബന്ധന ലംഘിച്ച് 6 പേർ ഏരിയ കമ്മിറ്റിയിൽ ഉണ്ടെന്ന് സിപിഎം വഞ്ചിയൂർ ഏരിയ സമ്മേളനത്തിൽ സെക്രട്ടറി സി. ലെനിൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പരമാർശം. ഇവരെ ഒഴിവാക്കിക്കൂടേ എന്ന കുമാരപുരം ലോക്കൽ കമ്മിറ്റി അംഗങ്ങൾ ചോദിച്ചെങ്കിലും അത്തരമൊരു നീക്കം ഉണ്ടായില്ല.ഏരിയ കമ്മിറ്റിയിൽ ഒരാളെ പോലും ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പുതിയ അംഗങ്ങളുടെ പാനൽ അവതരിപ്പിച്ചപ്പോൾ ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗങ്ങൾ പ്രതിഷേധിച്ചു. ഒരു ഏരിയ കമ്മിറ്റി അംഗത്തിന്റെ മകന് എതിരെ ഉയർന്ന ആരോപണങ്ങൾക്ക് അവസാനം മറുപടി നൽകാമെന്ന് പറഞ്ഞെങ്കിലും മറുപടി നൽകിയില്ല.പഴയ കമ്മിറ്റിയിൽ നിന്ന് 3 പേരെ ഒഴിവാക്കി പകരം 5 പേരെ ഉൾപ്പെടുത്തി.
മദ്യപാന വിഡിയോയിൽ ഉൾപ്പെട്ട് വിവാദത്തിലായതിനെ തുടർന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ ആളെ പുതുതായി ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് വിമർശന വിധേയമായിട്ടുണ്ട്.സിനിമ നിർമാതാവ് ചമഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തു നിന്നി നീക്കിയ ആളെയും ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്ന് പ്രതിനിധികൾ പരാതിപ്പെട്ടു.ബഹുജന സംഘടനകളിൽ പ്രവർത്തിക്കാത്തവരാണ് ഏരിയ കമ്മിറ്റി അംഗങ്ങളിൽ ഏറെയുമെന്ന കോവളം ഏരിയ സമ്മേളനത്തിൽ വിമർശനമുണ്ടായി.രാജ്യാന്തര തുറമുഖത്തു തദ്ദേശവാസികൾക്ക് തൊഴിൽ ഉറപ്പാക്കണമെന്നു സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
കോവളത്തും വഞ്ചിയൂരിലും പുതിയ ഏരിയ സെക്രട്ടറിമാർ
സിപിഎമ്മിനു കോവളത്തും വഞ്ചിയൂരിലും പുതിയ ഏരിയ സെക്രട്ടറിമാർ. മൂന്നു ടേം നിബന്ധനയുടെ പേരിൽ ഒഴിവാക്കപ്പെട്ട പി.എസ്.ഹരികുമാറിനു പകരം കോവളത്ത് കരുംകുളം എസ്.അജിത്തും, സി.ലെനിനു പകരം വഞ്ചിയൂരിൽ കെ.ശ്രീകുമാറും സെക്രട്ടറിമാരായി.മുൻ മേയറും സിഐടിയു ജില്ലാ വൈസ് പ്രസിഡന്റുമാണ് ശ്രീകുമാർ.കോവളം ഏരിയ സെക്രട്ടറിയായി അജിത്തിന്റെ വരവ് പ്രതീക്ഷിച്ചതായിരുന്നു. അലിയാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കൺവീനർ എന്ന നിലയിലും അജിത് ഏരിയയിൽ സജീവമായിരുന്നു. 21 അംഗ കമ്മിറ്റിയിൽ മൂന്നു പുതു മുഖങ്ങളുണ്ട്.യു.സുധീർ, അസുന്ത മോഹൻ, കെ.മുരളി എന്നിവരാണ് പുതുതായി കമ്മിറ്റിയിലെത്തിയത്. പി.എസ്.ഹരികുമാറിനെ കൂടാതെ മംഗലത്തുകോണം രാജു, ഇ.കെന്നഡി എന്നിവർ ഒഴിവായി.വഞ്ചിയൂർ ഏരിയ കമ്മിറ്റിയിൽ ഗിരീഷ് ലാൽ, എം.എ. നന്ദൻ, കെ. രവീന്ദ്രൻ, എസ്. മോഹനൻ, നിധിൻ എന്നിവരെ പുതുതായി ഉൾപ്പെടുത്തി.
കോവളം ഏരിയാ കമ്മിറ്റി
കരുംകുളം എസ്.അജിത്ത് (സെക്ര), വണ്ടിത്തടം മധു, എ.ജെ.സുക്കാർണോ, വി.അനൂപ്, കെ.ജി.സനൽകുമാർ, ജി.ശാരിക, കരിങ്കട രാജൻ, എം.വി.മൻമോഹൻ, എം.ശ്രീകുമാരി, കെ.എസ്.സജി, ഉച്ചക്കട ചന്ദ്രൻ, ഡോ.വി.ഗബ്രിയേൽ, ബി.ടി.ബോബൻ കുമാർ, എസ്.മണിയൻ, ശിജിത്ത് ശിവസ്, കെ.മധു, ബി.ബാബു.
വഞ്ചിയൂർ ഏരിയാ കമ്മിറ്റി
കെ.ശ്രീകുമാർ (സെക്ര), ഡി.ആർ. അനിൽ, ക്ലൈനസ് റൊസാരിയോ, എം.പി. റസൽ, കെ. കൃഷ്ണകുമാർ, എൽ.എസ്. സാജു, കല്ലറ മധു, പി. എസ്. സുധീഷ്, വി.വി. വിമൽ, വി. അജികുമാർ, എസ്.എസ്. മനോജ്, വിനീത്, ബി. രാമചന്ദ്രൻ, അശ്വതി, ഗിരീഷ് ലാൽ, അരുൺ അർജുൻ, എം.എ. നന്ദൻ, കെ. രവീന്ദ്രൻ, ലീന, എസ്. മോഹനൻ, നിധിൻ.
മേയറുടെ കത്ത് ചോർത്തിയത് പാവപ്പെട്ട പ്രവർത്തകർക്ക് വേണ്ടി, പക്ഷേ, ശരിയായില്ല: കടകംപള്ളി
പാർട്ടി രഹസ്യങ്ങൾ ചിലർ ചോർത്തി നൽകുകയാണെന്ന് ആരോപണം ഉയർന്നു. മേയറുടെ കത്ത് ചോർത്തിയത് ആര് എന്ന് പേട്ട ലോക്കൽ കമ്മിറ്റി അംഗങ്ങൾ ചോദിച്ചു.കത്ത് ചോർത്തിയത് മനഃപൂർവമല്ലെന്ന് സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി. ‘പാവപ്പെട്ട പാർട്ടി പ്രവർത്തകർക്കു വേണ്ടിയായിരുന്നു അത്തരമൊരു നീക്കം.ശരിയാണോ എന്നു ചോദിച്ചാൽ ശരിയല്ല’ എന്നും കടകംപള്ളി മറുപടി നൽകി.