വീടിന്റെ മേൽക്കൂര തുളച്ചുകയറിയ വെടിയുണ്ട എകെ 47ൽ ഉപയോഗിച്ചത്; ഫയറിങ് കേന്ദ്രം ഒന്നര കിലോമീറ്റർ അകലെ
മലയിൻകീഴ് ∙ വെടിയുണ്ട മേൽക്കൂര തുളച്ചുകയറിയ വീടിന് 50 മീറ്റർ അകലെനിന്ന് വെള്ളിയാഴ്ച മറ്റൊരു വെടിയുണ്ട കൂടി കണ്ടെത്തി. വിളവൂർക്കൽ പൊറ്റയിൽ റോഡരികിൽനിന്നാണ് രണ്ടാമത്തെ വെടിയുണ്ട കണ്ടെത്തിയത്. എകെ 47ൽ ഉപയോഗിക്കുന്നതാണ് 2 വെടിയുണ്ടകളും. മൂക്കുന്നിമലയിൽ കരസേനയുടെ ഉടമസ്ഥതയിലുള്ള ഫയറിങ് സ്റ്റേഷനിൽ വ്യാഴാഴ്ച റൂറൽ പൊലീസിലെ അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ പരിശീലനമുണ്ടായിരുന്നു. എകെ 47 ഉൾപ്പെടെയുള്ള തോക്കുകൾ ഉപയോഗിച്ചായിരുന്നു പരിശീലനം. ഇവിടെനിന്ന് ഒന്നര കിലോമീറ്റർ ആകാശദൂരം അകലെയാണ് 2 വെടിയുണ്ടകളും കണ്ടെത്തിയ സ്ഥലങ്ങൾ.

ഫയറിങ് പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിയുണ്ട പതിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫൊറൻസിക് പരിശോധനയ്ക്കു ശേഷമേ ഇത് സ്ഥിരീകരിക്കാനാകൂ. വിളവൂർക്കൽ പൊറ്റയിൽ വി.സജുവിന്റെ വീടിന്റെ മുന്നിലെ റോഡരികിൽ നിന്നാണ് വെള്ളിയാഴ്ച വെടിയുണ്ട കണ്ടെത്തിയത്. ഇതും പൊലീസിന് കൈമാറി. പൊറ്റയിൽ കാവടിവിളയിൽ ആർ.ആനന്ദും കുടുംബവും വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ വ്യാഴാഴ്ച വെടിയുണ്ട കണ്ടെത്തിയിരുന്നു. വീടിന്റെ ഹാളിലെ സോഫയിലാണ് വെടിയുണ്ട കണ്ടത്.
ഫയറിങ് സ്റ്റേഷനിലെ കരസേന ഉദ്യോഗസ്ഥരും മലയിൻകീഴ് പൊലീസും സ്ഥലങ്ങൾ പരിശോധിച്ചു. കരസേനയുടെയും ഫയറിങ് പരിശീലനം നൽകിയ പൊലീസ് ഉദ്യോഗസ്ഥരുടെയും റിപ്പോർട്ട് ലഭിച്ച ശേഷം വെടിയുണ്ടകൾ കോടതിയിൽ ഹാജരാക്കുമെന്ന് മലയിൻകീഴ് പൊലീസ് അറിയിച്ചു. അതേസമയം, ആർക്കും പരുക്കോ ക്രമസമാധാന പ്രശ്നമോ ഇല്ലാത്തതിനാൽ കേസെടുക്കാനാവില്ല എന്നാണ് പൊലീസിന്റെ വിശദീകരണം.
കേന്ദ്രസേന, പൊലീസ് പരിശീലന കേന്ദ്രം
മൂക്കുന്നിമലയിലെ കരസേനയുടെ 91 ബ്രിഗേഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കേന്ദ്രസേനകളുടെയും കേരള പൊലീസിന്റെയും ഫയറിങ് പരിശീലനം പതിവാണ്. വ്യാഴാഴ്ച രാവിലെ മുതൽ റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഫയറിങ് പരിശീലനം ഉണ്ടായിരുന്നു. ഉന്നം തെറ്റിയ വെടിയുണ്ടകളാണു ജനവാസമേഖലയിൽ പതിച്ചതെന്നു പൊലീസ് സമ്മതിക്കുന്നുണ്ട്.
ഫയറിങ് സ്റ്റേഷനിൽ നിന്ന് വെടിയുണ്ടകൾ മുൻപും ജനവാസമേഖലകളിൽ പതിച്ചിട്ടുള്ളതിനാൽ അവിടത്തെ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് നേരത്തേ ഇന്റലിജൻസ് നിർദേശം നൽകിയിരുന്നു. കരസേനയുടെയും സ്റ്റേഷൻ പരിധിയായ നേമം പൊലീസിന്റെയും അനുമതി വാങ്ങിച്ച ശേഷമേ പരിശീലനം നടത്താവൂ. പരിശീലത്തിനിടെ ആർക്കും പരുക്കോ പ്രശ്നങ്ങളോ ഇല്ലെന്നു പൊലീസിൽനിന്ന് എഴുതി വാങ്ങണമെന്നും നിർദേശമുണ്ട് . ഇത് പാലിക്കപ്പെട്ടില്ലെന്നാണ് പരാതി. എന്നാൽ, ഫയറിങ് സ്റ്റേഷനിൽ 50 അടിയോളം ഉയരമുള്ള ഭിത്തിയുണ്ടെന്നും ഇതു മറികടന്ന് വെടിയുണ്ട മറ്റൊരു സ്ഥലത്ത് എത്തിയത് വലിയ പിഴവ് ആണെന്നും കരസേന ഉദ്യോഗസ്ഥർ ആരോപിച്ചു.
ശനിയാഴ്ചത്തെ പരിശീലനം മാറ്റി
മൂക്കുന്നിമലയിലെ കരസേനയുടെ ഫയറിങ് സ്റ്റേഷനിൽ ശനിയാഴ്ച നടത്താനിരുന്ന റൂറൽ പൊലീസ് ഉദ്യോഗസ്ഥരുടെ പരിശീലനം മാറ്റി.
വെടിയുണ്ട മുൻപും
9 വർഷം മുൻപ് വീടിനുള്ളിൽ വെടിയുണ്ട തുളച്ചു കയറിയ സംഭവം വിവരിച്ച് രാമസ്വാമി. 2015 മേയ് 8ന് ആണ് വിളവൂർക്കൽ സിന്ധു ഭവനിൽ രാമസ്വാമിയുടെ വീടിനുള്ളിൽ വെടിയുണ്ട വീണത്. ശുചിമുറിയുടെ ഷീറ്റിട്ട മേൽക്കൂരയും പ്ലാസ്റ്റിക് വാതിലും തുരന്ന് എത്തിയ വെടിയുണ്ട ഹാളിലാണ് പതിച്ചത്. ഹാളിൽ രാമസ്വാമിയും ഭാര്യയും മക്കളും കൊച്ചുമക്കളും ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റിരുന്നില്ല. മൂക്കുന്നിമലയിലെ ഫയറിങ് സ്റ്റേഷനിൽ അന്ന് സിഐഎസ്എഫിന്റെ പരിശീലനമാണ് നടന്നത്. പൊലീസും കരസേനയും പരിശോധനകൾ നടത്തിയെങ്കിലും നടപടി ഉണ്ടായില്ല.