കാത്തിരിപ്പിന് വിരാമം; ചെല്ലഞ്ചി പാലം വഴി ഇന്നുമുതൽ ‘ആനവണ്ടി’ ഓടിത്തുടങ്ങും
പാലോട് ∙ നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമായി ചെല്ലഞ്ചി പാലത്തിലൂടെ ഇന്നുമുതൽ ‘ആനവണ്ടി’ ഓടിത്തുടങ്ങും. വാമനപുരം നദിക്കു കുറുകെ 5 പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോടികൾ മുടക്കി പണിതു നാല് വർഷങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത പാലം വഴി ബസ് സർവീസ് ഇല്ലാത്തത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതുമൂലം

പാലോട് ∙ നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമായി ചെല്ലഞ്ചി പാലത്തിലൂടെ ഇന്നുമുതൽ ‘ആനവണ്ടി’ ഓടിത്തുടങ്ങും. വാമനപുരം നദിക്കു കുറുകെ 5 പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോടികൾ മുടക്കി പണിതു നാല് വർഷങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത പാലം വഴി ബസ് സർവീസ് ഇല്ലാത്തത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതുമൂലം കല്ലറ, കിളിമാനൂർ എന്നിവിടങ്ങളിൽ എളുപ്പത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല.
ഇതു സംബന്ധിച്ച് ‘മലയാള മനോരമ’ ഒട്ടേറെ വാർത്തകൾ നൽകിയിരുന്നു. ഇവ ചൂണ്ടിക്കാട്ടി ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ നൽകിയ നിവേദനം പരിഗണിച്ചും ഡി.കെ. മുരളി എംഎൽഎയുടെ ഇടപെടലും ബസ് സർവീസ് ആരംഭിക്കുന്നതിന് കാരണമായി. പാലോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാണ് ഇന്നുമുതൽ മൂന്ന് ട്രിപ്പുകൾ ആരംഭിക്കുന്നത്.
പൊൻമുടിയേയും വർക്കലയെയും ബന്ധിപ്പിച്ചു മിനി ബസ് സർവീസ് ആരംഭിച്ചാൽ നിലവിലെ യാത്രാ ദൂരം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഇത്തരം സർവീസിലൂടെ ചെല്ലഞ്ചി ഗ്രാമത്തെ കണക്റ്റഡ് ടൂറിസത്തിന്റെ ഇടത്താവളമാക്കി മാറ്റാനും കഴിയും. ബസ് സർവീസ് ആരംഭിക്കുന്നതിലൂടെ കല്ലറ, പുല്ലമ്പാറ, നന്ദിയോട്, പാങ്ങോട്, പനവൂർ പഞ്ചായത്തുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കാനാവും. അതേസമയം ബസ് സർവീസുകൾ സുഗമമായി നടത്താൻ മുതുവിള– ചെല്ലഞ്ചി– പേരയം, പാലുവള്ളി – നന്ദിയോട് റോഡ് നവീകരണം യാഥാർഥ്യമാകേണ്ടതുണ്ട്.
ഇന്ന് ആരംഭിക്കുന്ന ബസ് റൂട്ടുകൾ
∙രാവിലെ 6.45ന് പാലോട് നിന്ന് കള്ളിപ്പാറ–പാലുവള്ളി–പേരയം–ആർ.എസ്. പുരം–ചെല്ലഞ്ചി–മുതുവിള– കല്ലറ
∙രാവിലെ 7.50ന് കല്ലറ നിന്ന് മുതുവിള–ചെല്ലഞ്ചി–പേരയം– തോട്ടുമുക്ക്– നന്ദിയോട്– ഇക്ബാൽ കോളജ്
∙വൈകിട്ട് 3.30ന് വെഞ്ഞാറമൂട്– കാരേറ്റ്–കല്ലറ–മുതുവിള–ചെല്ലഞ്ചി– പേരയം– പാലുവള്ളി– കള്ളിപ്പാറ– നന്ദിയോട്– പാലോട്