തിരുവനന്തപുരം ജില്ലയിൽ ഇന്ന് (17-11-2024); അറിയാൻ, ഓർക്കാൻ
വൈദ്യുതി ഇന്ന്മുടങ്ങും തിരുവനന്തപുരം∙ ബാലരാമപുരം മുതൽ തിരുമല വരെയുള്ള പഴയ 66 കെവി ലൈൻ 110 കെവി ആയി ഉയർത്തുന്നതുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ വിഴിഞ്ഞം 220 കെവി സബ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന പൂവാർ, കാഞ്ഞിരംകുളം, കോട്ടുകാൽ, വിഴിഞ്ഞം, കല്ലിയൂർ, ബാലരാമപുരം, നേമം, തിരുവല്ലം ഇലക്ട്രിക്കൽ

വൈദ്യുതി ഇന്ന് മുടങ്ങും
തിരുവനന്തപുരം∙ ബാലരാമപുരം മുതൽ തിരുമല വരെയുള്ള പഴയ 66 കെവി ലൈൻ 110 കെവി ആയി ഉയർത്തുന്നതുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ വിഴിഞ്ഞം 220 കെവി സബ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന പൂവാർ, കാഞ്ഞിരംകുളം, കോട്ടുകാൽ, വിഴിഞ്ഞം, കല്ലിയൂർ, ബാലരാമപുരം, നേമം, തിരുവല്ലം ഇലക്ട്രിക്കൽ സെക്‌ഷനുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ മുടങ്ങാൻ സാധ്യതയുണ്ട്.
മെഡിക്കൽ ക്യാംപ് ഇന്ന്
കല്ലമ്പലം ∙ മരുതിക്കുന്ന് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മുല്ലനല്ലൂർ ജംക്‌ഷൻ മുസന്നം ടവറിൽ ഇന്ന് രാവിലെ 9ന് സൗജന്യ മെഡിക്കൽ ക്യാംപും ബോധവൽക്കരണ ക്ലാസും നടക്കും. നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
അറിയിപ്പ്
പാറശാല ∙ കൊല്ലയിൽ പഞ്ചായത്തിലെ കേരളോത്സവം ഗെയിംസ് ഫെസ്റ്റ് ടീം സിലക്‌ഷൻ 22, 23, 24 തീയതികളിൽ നടക്കും. 15 മുതൽ 40 വയസ്സു വരെയുള്ളവർക്ക് പങ്കെടുക്കാം. പേര് റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 20ന് വൈകിട്ട് 4.00.
ജില്ലാ ജൂനിയർ കബഡി ചാംപ്യൻഷിപ്
തിരുവനന്തപുരം ∙ ജില്ലാ സ്പോർട്സ് കൗൺസിൽ ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റി എന്നിവർ ചേർന്ന് 19ന് ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ ജൂനിയർ പുരുഷ–വനിത കബഡി ചാംപ്യൻഷിപ് നടത്തും. 9447427332.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി പുനഃസംഘടിപ്പിക്കുന്നതിനായി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അടുത്ത മാസം 8ന് മുൻപായി അപേക്ഷിക്കണം. www.envt.kerala.gov.in
ജോലി ഒഴിവ് സ്‌കിൽ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടിവ്
തിരുവനന്തപുരം ∙ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ സ്‌കിൽ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടിവ് എം പാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://connect.asapkerala.gov.in/events/13670 ലിങ്ക് സന്ദർശിക്കണം.