കഴക്കൂട്ടം അടിപ്പാതയിൽ അപകടങ്ങൾ നിത്യസംഭവം; ട്രാഫിക് സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യം
കഴക്കൂട്ടം∙ എലിവേറ്റഡ് ഹൈവേ കഴക്കൂട്ടം അടിപ്പാതയിൽ വാഹനാപകടങ്ങൾ നിത്യ സംഭവം ആകുന്നു. രണ്ടു ദിവസം മുൻപാണ് കാര്യവട്ടം ഭാഗത്തു നിന്നും വന്ന കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിൽ ഇടിച്ചതിനെ തുടർന്ന് പൊലീസ് ജീപ്പ് ഉൾപ്പെടെ 4 കാറുകൾ കൂട്ടിയിടിച്ചത്. രണ്ടു പേർക്ക് പരുക്കേറ്റു. മൂന്നാഴ്ച മുൻപ് റോഡിനപ്പുറം കടക്കവേ കാർ ഇടിച്ച് ഒരു ഹോട്ടൽ ജീവനക്കാരൻ മരിച്ചു. ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു മാസത്തിനുള്ളിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ഹൈവേ നിർമിക്കുമ്പോൾ കഴക്കൂട്ടം ജംക്‌ഷനിൽ പ്രവേശിക്കുന്ന ഭാഗത്ത് അടിപ്പാത 4 ഇടത്ത് വിശാലമായി തുറന്നിട്ടുണ്ട്. അടിപ്പാത വഴി വരുന്ന വാഹനങ്ങൾക്ക് ഈ 4 വഴിയിലൂടെയും മറുവശം കടക്കാം. അതുപോലെ മറുവശം കടക്കേണ്ട വാഹനങ്ങൾക്കും ഇഷ്ടമുള്ള പാതയിലൂടെ കടക്കാം. ഇതാണ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം.
ഈ ഭാഗത്ത് ദേശീയ പാത അധികൃതരോ കഴക്കൂട്ടം പൊലീസോ യാതൊരു അപകട മുന്നറിയിപ്പു ബോർഡോ, ഗതാഗത നിയന്ത്രണം സംബന്ധിച്ച സംവിധാനങ്ങളോ, സിഗ്നൽ ലൈറ്റുകളോ സ്ഥാപിച്ചിട്ടില്ല. മുൻപ് ട്രാഫിക് നിയന്ത്രിക്കാൻ പൊലീസ് ഉണ്ടായിരുന്നെങ്കിലും അടിപ്പാത സഞ്ചാരയോഗ്യം ആയതോടെ പൊലീസും ട്രാഫിക് നിയന്ത്രണത്തിന് എത്താറില്ല. അടിപ്പാതയിൽ അടിയന്തരമായി ട്രാഫിക് സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ വൻ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.