വീടിനടുത്തിരുന്നു ജോലി ചെയ്യാം; വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം ∙ വൈജ്ഞാനിക തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായി സർക്കാർ ആരംഭിക്കുന്ന 'വർക്ക് നിയർ ഹോം' പദ്ധതിയുടെ സംസ്ഥാനതല നിർമാണ ഉദ്ഘാടനം 23 ന് രാവിലെ 10:30 മണിക്ക് കൊട്ടാരക്കരയിൽ നടക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൊട്ടാരക്കരയിൽ സ്ഥാപിക്കപ്പെടുന്ന പ്രഥമ വർക്ക് നിയർ ഹോം പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കും.

ഐടി/ഐടി അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ജോലി ചെയ്യുന്നതിനാണ് വർക്ക് നിയർ ഹോം പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്. വികേന്ദ്രീകൃത മാതൃകയിലുള്ള അത്യാധുനിക വർക്ക്സ്റ്റേഷനുകളുടെ ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുക എന്നതാണ് കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്ക്) നേതൃത്വത്തിൽ സ്ഥാപിതമാകുന്ന വർക്ക് നിയർ ഹോം പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് വീടിനടുത്തിരുന്ന് തൊഴിൽ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഈ പദ്ധതിയിലൂടെ സർക്കാർ വിഭാവന ചെയ്യുന്നത്.
സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസ് തൊഴിലിൽ ഏർപ്പെടുന്നവർ, ജീവനക്കാർക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നൽകാൻ ആഗ്രഹിക്കുന്ന നിലവിലെ സ്ഥാപനങ്ങൾ തുടങ്ങിവയ്ക്ക് സൗകര്യപ്രദമായും സുഖകരമായും അവരുടെ പ്രവർത്തനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർക്ക് നിയർ ഹോം പദ്ധതിയിൽ ലഭ്യമാക്കും. ആവശ്യമെങ്കിൽ, തൊഴിൽ വിപണിയിലെ ആവശ്യങ്ങൾക്കനുസൃതമായ നൈപുണ്യ പരിശീലനത്തിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ 10 വർക്ക് നിയർ ഹോം സെന്ററുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. 2025 മാർച്ചിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ കേന്ദ്രത്തിൽ 200 ലധികം പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എംപി, ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ, ജില്ലാ കലക്ടർ എൻ. ദേവിദാസ്, ടെക്നോപാർക്ക് സിഇഒ സഞ്ജീവ് നായർ, കെ-ഡിസ്ക്ക് മെമ്പർ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണണൻ തുടങ്ങിയവർ സംബന്ധിക്കും.