പൂവച്ചൽ പുളിങ്കോട് ക്ഷേത്രം കുത്തിത്തുറന്ന് സ്വർണം കവർന്നു; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ
കാട്ടാക്കട ∙ പൂവച്ചൽ പുളിങ്കോട് ക്ഷേത്രം കുത്തിത്തുറന്ന് സ്വർണം കവർന്ന മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. ക്ഷേത്ര കമ്മിറ്റി ഓഫിസിൽ കിഴികെട്ടി സൂക്ഷിച്ചിരുന്ന 1201 രൂപയും സ്വർണ പൊട്ടുകളും അലമാരയിൽ സൂക്ഷിച്ചിരുന്ന 54 സ്വർണ പൊട്ടുൾ, ഒന്നര പവനോളം തൂക്കമുള്ള മാല, 10 താലി, വെള്ളിയിൽ

കാട്ടാക്കട ∙ പൂവച്ചൽ പുളിങ്കോട് ക്ഷേത്രം കുത്തിത്തുറന്ന് സ്വർണം കവർന്ന മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. ക്ഷേത്ര കമ്മിറ്റി ഓഫിസിൽ കിഴികെട്ടി സൂക്ഷിച്ചിരുന്ന 1201 രൂപയും സ്വർണ പൊട്ടുകളും അലമാരയിൽ സൂക്ഷിച്ചിരുന്ന 54 സ്വർണ പൊട്ടുൾ, ഒന്നര പവനോളം തൂക്കമുള്ള മാല, 10 താലി, വെള്ളിയിൽ നിർമിച്ച നാഗപത്തി, മുട്ട എന്നിവയാണ് കവർന്നത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
പുലർച്ചെ ക്ഷേത്രപരിസരം ശുചീകരിക്കാനെത്തിയ സമീപവാസിയാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ അറിയിച്ചു. കാട്ടാക്കട പൊലീസ് ക്ഷേത്രത്തിനു സമീപമുള്ള വീടുകളിലെ സിസിടിവിയിൽ പതിഞ്ഞ കള്ളന്റെ ചിത്രം പിന്തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു. മലയിൻകീഴ് പാലോട്ടുവിള കൊമ്പേറ്റി വാറുവിളാകത്ത് വീട്ടിൽ രാമചന്ദ്രനാണ് (67) ഉച്ചയോടെ മോഷണ മുതലുമായി പിടിയിലായത്. പതിനായിരം രൂപ കണ്ടെത്തി. മോഷ്ടിച്ച സ്വർണത്തിന്റെ ഒരു ഭാഗം അൻപതിനായിരം രൂപയ്ക്ക് പണയപ്പെടുത്തിയിരുനനു. പണയംവയ്ക്കാൻ സഹായിച്ച ആളിനുവേണ്ടി തിരച്ചിൽ തുടരുന്നു.
പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കാട്ടാക്കട എസ്എച്ച്ഒ എസ്.മൃദുൽകുമാർ, എസ്.ഐ.മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലും മോഷ്ടാവിന്റെ സാന്നിധ്യം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. നായ ബഹളം വച്ചപ്പോൾ വീട്ടുകാർ ലൈറ്റ് തെളിച്ചതോടെ കവർച്ച നടത്താൻ കഴിഞ്ഞില്ലെന്നാണ് പരിസരവാസികൾ പറയുന്നത്.