ഫിസിയോ തെറപ്പിസ്റ്റ് നിയമനം കരകുളം∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫിസിയോതെറപ്പിസ്റ്റിനെ നിയമിക്കും. സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം അപേക്ഷ 22ന് 4 നു മുൻപായി കരകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ സമർപ്പിക്കണം. അഭിമുഖം 23ന് രാവിലെ 11 ന് കരകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തും. വാർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിസിയോ തെറപ്പിസ്റ്റ് നിയമനം
കരകുളം∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫിസിയോതെറപ്പിസ്റ്റിനെ നിയമിക്കും. സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം അപേക്ഷ 22ന് 4 നു മുൻപായി കരകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ സമർപ്പിക്കണം. അഭിമുഖം 23ന് രാവിലെ 11 ന് കരകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തും.

വാർഡ് വിഭജനം കരട്
കിളിമാനൂർ ∙ കിളിമാനൂർ പഞ്ചായത്തിലെ വാർഡുകളുടെ അതിർത്തി പുനർനിർണയ റിപ്പോർട്ട് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി സെക്രട്ടറി അറിയിച്ചു.

ADVERTISEMENT

ഫാം പ്ലാൻ പദ്ധതി
പാലോട് ∙ പെരിങ്ങമ്മല കൃഷിഭവൻ പരിധിയിൽ കുറഞ്ഞത് 10 സെന്റില്ലെങ്കിലും കൃഷി ചെയ്തു വരുന്ന കർഷകർ, പശു, ആട്, കോഴി, താറാവ്, മത്സ്യം, തേനീച്ച, കൂൺ എന്നിവയിൽ ഏതെങ്കിലും കൃഷി ഉള്ളവരിൽ നിന്ന് ഫാം പ്ലാൻ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 23. 15 പേർക്ക് ആനുകൂല്യങ്ങൾ ലഭിക്കും. മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവർ അപേക്ഷിക്കേണ്ട.

വിദ്യാഭ്യാസ സമ്മേളനം 23ന്
വർക്കല ∙ ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 23ന് 9 മുതൽ ശിവഗിരി കൺവൻഷൻ സെന്ററിൽ വിദ്യാഭ്യാസ സമ്മേളനം നടക്കും. ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ്, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, ഡോ.മാളവിക ബിന്നി, ഡോ.അമൽ സി.രാജൻ, ഡോ.ഇ.ശ്രീജിത്ത്‌ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. റജിസ്ട്രേഷൻ: 9495266318.

ADVERTISEMENT

അണ്ടർ 15 റെസ്‌ലിങ് മത്സരങ്ങൾ 23ന് 
നെടുമങ്ങാട്∙ ട്രിവാൻഡ്രം ഡിസ്‌ട്രിക്‌ട് റെസ്‌ലിങ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള അണ്ടർ 15 റെസ്‌ലിങ് മത്സരങ്ങൾ 23ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ആൺകുട്ടികൾക്ക് ഫ്രീസ്റ്റൈൽ, ഗ്രീക്കോ റോമൻ സ്റ്റൈൽ വിഭാഗങ്ങളിലും, പെൺകുട്ടികൾക്ക് ഫ്രീസ്റ്റൈൽ വിഭാഗത്തിലുമാണ് മത്സരങ്ങൾ നടക്കുക. 2011ൽ ജനിച്ചവർ മെഡിക്കൽ സർട്ടിഫിക്കറ്റ്, രക്ഷാകർത്താവിന്റെ സമ്മതപത്രം എന്നിവ സമർപ്പിക്കണം. പങ്കെടുക്കുന്നവർ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. 11 മുതൽ മത്സരങ്ങൾ ആരംഭിക്കും. വിജയികൾക്ക് 29, 30, ഡിസംബർ 1 തീയതികളിൽ കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ മത്സരിക്കാൻ അവസരം ലഭിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ബ്ലസ് കോവളത്തിന് ഇന്നു തുടക്കം
കോവളം ∙ സുവിശേഷ യോഗം ബ്ലസ് കോവളത്തിന് ഇന്നു തുടക്കം. കോവളം അനിമേഷൻ കേന്ദ്രത്തിൽ വൈകിട്ട് 6.30ന് തുടങ്ങുന്ന യോഗത്തിൽ പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലസൺ, വർഗീസ് ഏബ്രഹാം, ബാലു കോവളം,എബി ഏബ്രഹാം എന്നിവർ പ്രസംഗിക്കും. 24ന് സമാപിക്കും.