പോത്തൻകോട് ∙ പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ കോളജ് ഓഫ് നഴ്സിങ് ബിഎസ്‍സി അവസാന വർഷ വിദ്യാർഥിനി പോത്തൻകോട് അയിരൂപ്പാറ രാമപുരത്തു പൊയ്ക ശിവം വീട്ടിൽ അമ്മു എ.സജീവ് (21) ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തൻകോട്∙ പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ കോളജ് ഓഫ് നഴ്സിങ് ബിഎസ്‍സി അവസാന വർഷ വിദ്യാർഥിനി പോത്തൻകോട് അയിരൂപ്പാറ രാമപുരത്തു പൊയ്ക ശിവം വീട്ടിൽ അമ്മു എ.സജീവ് (21) ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണാ ജോർജ്, ഡോ.ആർ.ബിന്ദു എന്നിവർക്കു പരാതി നൽകി. അമ്മുവിന്റെ അച്ഛൻ ടി.സജീവ്, അമ്മ വി.എൻ.രാധാമണി, പോത്തൻകോട് പഞ്ചായത്തംഗം ബിന്ദു സത്യൻ എന്നിവരാണ് നേരിട്ടു പരാതി നൽകിയത്.മുഖ്യമന്ത്രിക്കു പരാതി നൽകുമ്പോൾ നെടുമങ്ങാട് എംഎൽഎ കൂടിയായ മന്ത്രി ജി.ആർ.അനിലും ഉണ്ടായിരുന്നു. നീതിപൂർവമായ അന്വേഷണം ഉണ്ടാകുമെന്നും കുറ്റക്കാർക്കെതിരെ ശിക്ഷാനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. 

ഹോസ്റ്റൽ വാർഡൻ തുടക്കം മുതൽ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നു പരാതിയിൽ പറയുന്നു. 15ന് വൈകിട്ട് നാലരയോടെയാണ്  ഹോസ്റ്റലിലെ പടിക്കെട്ടിൽ നിന്ന് അമ്മു വീണെന്നും കാലിൽ പൊട്ടലുണ്ടെന്നും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിൽക്കുകയാണെന്നും വാർഡൻ സുധാമണി പറഞ്ഞത്. അമ്മുവിന് ജനറൽ ആശുപത്രിയിൽ കാര്യമായ പരിശോധനയോ ചികിത്സയോ ലഭിച്ചിച്ചില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് നഴ്സിങ് സൂപ്രണ്ടായി വിരമിച്ച അമ്മ രാധാമണി പറയുന്നത്. വാർഡൻ ആരെയൊക്കെയോ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും ഹോസ്റ്റലാണ് മകൾക്ക് ദുരനുഭവം നേരിട്ടതെന്നും രക്ഷിതാക്കൾ പറയുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ അമ്മുവിന്റെ എല്ലാ വസ്ത്രങ്ങളും ബാഗിലാക്കി കൊണ്ടു വന്നതെന്തിനെന്ന് അച്ഛൻ സജീവ് ചോദിക്കുന്നു. അമ്മുവിന്റെ മുറിയിൽ പൊലീസ് എത്തും മുൻപ് ആരൊക്കെയോ കയറി പരിശോധന നടത്തി. ബുക്കിൽ ‘ഐ ക്വിറ്റ് ’ എന്നെഴുതിയ കയ്യക്ഷരവും അമ്മുവിന്റേതല്ല. പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതരുടെ ഭാഗത്തും അനാസ്ഥയുണ്ട്. അതുസംബന്ധിച്ചും ഹോസ്റ്റൽ കേന്ദ്രീകരിച്ചും അന്വേഷണം വേണം.  മകൾ ആത്മഹത്യ ചെയ്യില്ലെന്നു സജീവും രാധാമണിയും. മുഖ്യമന്ത്രിയോടും മന്ത്രിമാരോടും  ഉറപ്പിച്ചു പറഞ്ഞു.

ADVERTISEMENT

3 സഹപാഠികളുടെ പൊലീസ് കസ്റ്റഡി കഴിഞ്ഞു
പത്തനംതിട്ട ∙ ചുട്ടിപ്പാറ എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ വിദ്യാർഥിനി അമ്മു എ.സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ 3 സഹപാഠികളെ പൊലീസ് കസ്റ്റഡിക്കുശേഷം വീണ്ടും റിമാൻഡ് ചെയ്തു. ഡിസംബർ 5 വരെയാണ് കൊല്ലം പത്തനാപുരം സ്വദേശി അലീന ദിലീപ്, കോട്ടയം വാഴപ്പള്ളി സ്വദേശി എ.ടി.ആഷിത, കോട്ടയം അയർക്കുന്നം സ്വദേശി അജ്ഞന മധു എന്നിവരുടെ റിമാൻഡ് കാലയളവ്. ഇന്നലെ രാവിലെ 11ന് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവരെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി. കേസിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം എസ്‌സി–എസ്ടി പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചേർത്തിരുന്നു. പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നാണ് പൊലീസ് നിലപാട്. ഇവരുടെ മൊബൈൽ ഫോണുകൾ കണ്ടെത്തിയത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. അന്വേഷണം പത്തനംതിട്ട ഡിവൈഎസ്പിയുടെ ചുമതലയിലാകും.

English Summary:

The parents of Ammu A. Sajeev, a nursing student who tragically died after falling from her hostel building in Pothankode, are demanding a comprehensive investigation into her death. They allege negligence by the hostel authorities and Pathanamthitta General Hospital, and suspect foul play. Three of Ammu's classmates have been remanded in custody as the investigation, which now includes sections of the SC-ST Prevention of Atrocities Act, continues.