ഉറപ്പുകൾ കാറ്റിൽ പറത്തി പിൻവാതിൽ നിയമനം; നെയ്യാർ ഡാമിനു മുന്നിൽ വീണ്ടും സർവകക്ഷി സമരം
കാട്ടാക്കട ∙ നെയ്യാർ ഡാം വിനോദ സഞ്ചാര കേന്ദ്രത്തിലെ താൽക്കാലിക നിയമനങ്ങളിൽ പ്രദേശവാസികളെ പരിഗണിക്കാമെന്ന് ഇറിഗേഷൻ വകുപ്പ് നൽകിയ ഉറപ്പ് ലംഘിച്ച് വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ വേണ്ടപ്പെട്ടവരെ ജോലിക്ക് നിയോഗിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്,സിപിഎം, ബിജെപി പ്രവർത്തകർ നെയ്യാർ ഡാം വിനോദസഞ്ചാര കേന്ദ്ര കവാടം

കാട്ടാക്കട ∙ നെയ്യാർ ഡാം വിനോദ സഞ്ചാര കേന്ദ്രത്തിലെ താൽക്കാലിക നിയമനങ്ങളിൽ പ്രദേശവാസികളെ പരിഗണിക്കാമെന്ന് ഇറിഗേഷൻ വകുപ്പ് നൽകിയ ഉറപ്പ് ലംഘിച്ച് വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ വേണ്ടപ്പെട്ടവരെ ജോലിക്ക് നിയോഗിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്,സിപിഎം, ബിജെപി പ്രവർത്തകർ നെയ്യാർ ഡാം വിനോദസഞ്ചാര കേന്ദ്ര കവാടം ഉപരോധിച്ചു. ഇന്നലെ രാവിലെ ജോലിക്കെത്തിയ 5 പേരെയും കോൺഗ്രസ്,സിപിഎം പ്രവർത്തകർ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചില്ല. തുടർന്നായിരുന്നു പ്രധാന കവാടത്തിൽ കോൺഗ്രസ്,സിപിഎം,ബിജെപി ഉപരോധം.
പൂന്തോട്ട സംരക്ഷണ ജോലികൾക്ക് 8:2അനുപാതത്തിൽ പ്രദേശവാസികളെ പരിഗണിക്കാമെന്ന് ഈ മാസം 7ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സർവകക്ഷി യോഗത്തിൽ രേഖാമൂലം നൽകിയ ഉറപ്പിനെ തുടർന്നാണ് നേരത്തെ സമരം നിർത്തിയത്. ഉറപ്പ് ലംഘിച്ച് ഇറിഗേഷൻ വകുപ്പ് ഭരിക്കുന്ന പാർട്ടി തയാറാക്കിയ പട്ടികയിൽ ഉള്ള 5 പേരെ ജോലിക്ക് നിയോഗിച്ചു. ഇവർ 22 മുതൽ ജോലി ചെയ്യുന്നു. 8:2 അനുപാതത്തിൽ പ്രദേശവാസികളെ ഉൾപ്പെടുത്തി പട്ടിക പരിഷ്ക്കരിക്കാമെന്നും അതുവരെ നിലവിലെ പട്ടികയിൽ നിന്നുള്ളവരെ ജോലിക്ക് നിയോഗിക്കില്ലെന്നു രേഖാമൂലം എഴുതി നൽകിയത്.
ഇത് ലംഘിച്ച് ആദ്യ പട്ടികയിൽ ഉള്ളവരെ രഹസ്യമായി ജോലിയിൽ പ്രവേശിപ്പിച്ചത് സമരത്തിനു കാരണം.തങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാതെ ഒരാളെയും ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നിലപാട്. ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് ഭരിക്കുന്ന പാർട്ടി നേതാക്കളും ചേർന്ന് ഇഷ്ടക്കാരെ നിയമിച്ചതിനു പിന്നിൽ അഴിമതി നടന്നതായി സമരക്കാർ ആരോപിച്ചു. സർവകക്ഷി യോഗത്തിനു നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം സംഘടിപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം.