നന്ദിയോട് പഞ്ചായത്തിലെ റോഡുകളിൽ ദുരിതം; കണ്ടില്ലെന്ന് നടിച്ച് ത്രിതലപഞ്ചായത്തുകൾ
പാലോട്∙നന്ദിയോട് പഞ്ചായത്തിലെ വിവിധ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് അവശതയിലാണ്. പക്ഷേ കണ്ട ഭാവം കാട്ടുന്നില്ല പഞ്ചായത്തുകളൊന്നും തന്നെ. വലിയതാന്നിമൂട് – തോട്ടുപുറം റോഡ് പൊട്ടിപ്പൊളിഞ്ഞു മെറ്റലുകൾ ഇളകിത്തെറിച്ചു ദുരന്തക്കെണിയായി മാറിയിട്ടും റോഡ് നന്നാക്കാൻ ബ്ലോക്ക് പഞ്ചായത്ത് തയാറാകുന്നില്ലെന്ന് പരാതി. റോഡ്
പാലോട്∙നന്ദിയോട് പഞ്ചായത്തിലെ വിവിധ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് അവശതയിലാണ്. പക്ഷേ കണ്ട ഭാവം കാട്ടുന്നില്ല പഞ്ചായത്തുകളൊന്നും തന്നെ. വലിയതാന്നിമൂട് – തോട്ടുപുറം റോഡ് പൊട്ടിപ്പൊളിഞ്ഞു മെറ്റലുകൾ ഇളകിത്തെറിച്ചു ദുരന്തക്കെണിയായി മാറിയിട്ടും റോഡ് നന്നാക്കാൻ ബ്ലോക്ക് പഞ്ചായത്ത് തയാറാകുന്നില്ലെന്ന് പരാതി. റോഡ്
പാലോട്∙നന്ദിയോട് പഞ്ചായത്തിലെ വിവിധ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് അവശതയിലാണ്. പക്ഷേ കണ്ട ഭാവം കാട്ടുന്നില്ല പഞ്ചായത്തുകളൊന്നും തന്നെ. വലിയതാന്നിമൂട് – തോട്ടുപുറം റോഡ് പൊട്ടിപ്പൊളിഞ്ഞു മെറ്റലുകൾ ഇളകിത്തെറിച്ചു ദുരന്തക്കെണിയായി മാറിയിട്ടും റോഡ് നന്നാക്കാൻ ബ്ലോക്ക് പഞ്ചായത്ത് തയാറാകുന്നില്ലെന്ന് പരാതി. റോഡ്
പാലോട്∙ നന്ദിയോട് പഞ്ചായത്തിലെ വിവിധ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് അവശതയിലാണ്. പക്ഷേ കണ്ട ഭാവം കാട്ടുന്നില്ല പഞ്ചായത്തുകളൊന്നും തന്നെ. വലിയതാന്നിമൂട് – തോട്ടുപുറം റോഡ് പൊട്ടിപ്പൊളിഞ്ഞു മെറ്റലുകൾ ഇളകിത്തെറിച്ചു ദുരന്തക്കെണിയായി മാറിയിട്ടും റോഡ് നന്നാക്കാൻ ബ്ലോക്ക് പഞ്ചായത്ത് തയാറാകുന്നില്ലെന്ന് പരാതി. റോഡ് മൊത്തത്തിൽ പൊട്ടിപ്പൊളിഞ്ഞെങ്കിലും തോട്ടുംപുറത്തു നിന്ന് ആരംഭിക്കുന്ന കയറ്റപ്രദേശത്താണ് ദുരന്തക്കെണിയായി മാറിയത്. റോഡ് പൊട്ടപ്പൊളിഞ്ഞു കുഴികളായി വലിയ മെറ്റലുകൾ ഇളകക്കിടക്കുന്നത് മൂലം നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
അൽപം കണ്ണൊന്നു തെറ്റിയാൽ മെറ്റലിൽ കയറി തെന്നി താഴെ കുഴിയിൽ പതിക്കും. അധികം വാഹനങ്ങളൊന്നും ഇപ്പോൾ ഇതുവഴി കടന്നു വരാറില്ല. നെടുമങ്ങാട് ഭാഗത്ത് നിന്ന് വരുന്നവരും വലിയതാന്നിമൂട് ഭാഗത്തുള്ളവരും പൗവത്തൂർ, തോട്ടുംപുറം, കിടാരക്കുഴി, പച്ചമല, തൊളിക്കോട് ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരുന്ന റോഡാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ സംരക്ഷണയിലുള്ളതാണ് റോഡ് എന്ന് നാട്ടുകാർ പറയുന്നു. അതേ സമയം ബ്ലോക്ക് പഞ്ചായത്തിന് ഫണ്ടില്ലെന്നും എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം പറഞ്ഞു.
ആലംപാറ – തോട്ടുമുക്ക് റോഡ്
മാസങ്ങളായി ഈ റോഡ് ദുരിതക്കയത്തിലാണ്. എംഎൽഎ ഫണ്ടിൽ 25ലക്ഷം മുടക്കി പണിക്കായി വെട്ടിപ്പൊളിച്ചിട്ട് രണ്ടു മാസത്തിലേറെയായ. ഒന്നരകിലോമീറ്റർ വരുന്ന ഈ ഭാഗത്ത് 11ഇടത്ത് കോൺക്രീറ്റിന് വേണ്ടി വെട്ടിപ്പൊളിച്ചു ആഴ്ചകളായിട്ടും പണി നടക്കാത്തതിനാൽ പരാതികളും വാർത്തകളും ആയതിനെ തുടർന്ന് കുഴികൾ മൂടിയതല്ലാതെ പണിയൊന്നും നടന്നില്ല. ഇപ്പോൾ രണ്ടു മാസത്തിലേറെയായി. യാത്രക്കാർ ദുരിതത്തിലാണ്. ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നു പോകാൻ കഴിയാത്ത നിലയിൽ തകർച്ചയിലാണ്. റോഡിന് ഇരുവശത്തുമുള്ള വീട്ടുകാർ പൊടിതിന്നുകയാണ്. മഴക്കാലമായാൽ ചെളിയിൽ പുതയും. കുഴികൾ നിറഞ്ഞ റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ടുമാണ്. ആരോട് പറയാനെന്നാണ് നാട്ടുകാർ പറയുന്നത്.
പാലുവള്ളി – കള്ളിപ്പാറ റോഡ്
പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ബസ് സർവീസ് നടക്കുന്ന പാലുവള്ളി – കള്ളിപ്പാറ – നന്ദിയോട് റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്. റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞു കുഴികളായി മാറി. ഇതുവഴി മുതുവിള – ചെല്ലഞ്ചി – നന്ദിയോട് റോഡ് പണി ഉടൻ നടക്കുമെന്ന് പറഞ്ഞെങ്കിലും അതു ഉപേക്ഷിച്ചതോടെ ഈ റോഡിന്റെ നവീകരണം എന്നു നടക്കുമെന്ന് ആർക്കും നിശ്ചയമില്ല. ഈ റോഡിനോട് കടുത്ത അവഗണനയാണ് ത്രിതല പഞ്ചായത്തുകൾക്ക്. ഈ റോഡിലെ കടുവപ്പാറയിലെ പാലം തകർന്നപ്പോൾ പോലും പരസ്പരം പഴിചാരി വർഷങ്ങളോളം പണി നടക്കാതെ ഗതാഗതം നിലച്ചിരുന്നു.
∙സത്രക്കുഴി റോഡ്
നന്ദിയോട് കള്ളിപ്പാറ വാർഡിലെ സത്രക്കുഴി–. ചടച്ചികരിക്കകം റോഡ് നവീകരണം നടന്നിട്ട് വർഷങ്ങളായി. കള്ളിപ്പാറ വാർഡിൽപ്പെടുന്ന കുറച്ചു ഭാഗം മാത്രമാണ് ദുർഘടാവസ്ഥയിൽ കിടക്കുന്നത്.പാലോട് സർക്കാർ ആശുപത്രിയിലേക്ക് പോകുന്ന ഗതാഗത പ്രാധാന്യമുള്ള റോഡായിട്ടും അവഗണനയാണ്. വാർഡ് നാഥനില്ലാ കളരിയാണെന്ന് നാട്ടുകാർ പറയുന്നു.
∙തോട്ടുംപുറം– കിടാരക്കുഴി റോഡ്
നന്ദിയോട് പച്ചവാർഡിലെ തോട്ടുംപുറം കിടാരക്കുഴി റോഡിൽ വലിയ കുഴികൾ രൂപം കൊണ്ട് നടന്നു പോകാൻ പോലും കഴിയാതെ ആയിട്ട് വർഷങ്ങളായി. നന്ദിയോട്, പാലോട് ഭാഗങ്ങളിൽ നിന്ന് തൊളിക്കോട് മേഖലയെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഗതാഗത പ്രാധാന്യം ഏറെയുള്ള ഈ റോഡിലെ ദുരിതം പഞ്ചായത്ത് അധികൃതർക്ക് കണ്ട ഭാവമില്ല. കഴിഞ്ഞ ദിവസം നാട്ടുകാർ റോഡിലെ ചെളിവെള്ളത്തിൽ കളിവള്ളമിറക്കി പ്രതിഷേധിച്ചിരുന്നു.
∙വെമ്പ് – പച്ചമല റോഡ്
ഈ റോഡിലെ മണലയത്ത് റോഡും കലുങ്കും തകർന്നു ബസ് സർവീസ് നിലച്ചിട്ട് മൂന്ന് മാസത്തോളമായി. ജില്ലാ പഞ്ചായത്തിന്റേതാണ് റോഡെങ്കിലും പണമില്ല എന്ന കാരണത്താൽ അവർ കൈമലർത്തി. തിരുവനന്തപുരം തെങ്കാശി പാതയിലെ കുറുപുഴ ഇളവട്ടം മേഖലകളിൽ ഉണ്ടാകുന്ന മാർഗ തടസ്സങ്ങൾക്ക് സമാന്തര പാതയാണ് ഈ റോഡ്. അത്രയും പ്രാധാന്യമുള്ള റോഡാണ് മൂന്ന് മാസത്തോളമായി തകർന്നു അടച്ചിട്ടിരിക്കുന്നത്.
നന്ദിയോട് – ചടച്ചികരിക്കകം ജവാൻ
നന്ദിയോട് എൽപിഎസ് ജംക്‌ഷൻമുതൽ ചടച്ചികരിക്കകം വരെയുള്ള ജവാൻ ജയചന്ദ്രൻനായർ സ്മാരക റോഡിനും അവഗണന തന്നെ. ജവാന്റെ പേര് നൽകി വർഷങ്ങളായിട്ടും നവീകരണം നടന്നിട്ടില്ല. വീരമൃത്യു വരിച്ച ജവാന്റെ പേര് നൽകിയ ഈ റോഡ് അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ച് ജവാനോട് ആദരവ് കാണിക്കേണ്ടതിനു പകരം റോഡ് നന്നാക്കാതെ അനാദരവാണ് കാട്ടുന്നത്. ജില്ലാ പഞ്ചായത്താണ് ഈ റോഡ് മുൻപ് നവീകരിച്ചിട്ടുള്ളത്.