തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം; നാണമുണ്ടോ, പൊലീസേ?
തിരുവനന്തപുരം∙നഗരമധ്യത്തിലെ ഡാൻസ് ബാറിൽ ഡിജെ പാർട്ടിക്കിടെ ഗുണ്ടാസംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഗുണ്ടകളായ ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘവും സാജന്റെ സംഘവുമാണ് ഈഞ്ചയ്ക്കലിലെ ബാറിൽ വെള്ളിയാഴ്ച രാത്രി ഏറ്റുമുട്ടിയത്.സാജന്റെ മകനും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഡാനി നടത്തിയ ഡിജെ പാർട്ടി
തിരുവനന്തപുരം∙നഗരമധ്യത്തിലെ ഡാൻസ് ബാറിൽ ഡിജെ പാർട്ടിക്കിടെ ഗുണ്ടാസംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഗുണ്ടകളായ ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘവും സാജന്റെ സംഘവുമാണ് ഈഞ്ചയ്ക്കലിലെ ബാറിൽ വെള്ളിയാഴ്ച രാത്രി ഏറ്റുമുട്ടിയത്.സാജന്റെ മകനും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഡാനി നടത്തിയ ഡിജെ പാർട്ടി
തിരുവനന്തപുരം∙നഗരമധ്യത്തിലെ ഡാൻസ് ബാറിൽ ഡിജെ പാർട്ടിക്കിടെ ഗുണ്ടാസംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഗുണ്ടകളായ ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘവും സാജന്റെ സംഘവുമാണ് ഈഞ്ചയ്ക്കലിലെ ബാറിൽ വെള്ളിയാഴ്ച രാത്രി ഏറ്റുമുട്ടിയത്.സാജന്റെ മകനും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഡാനി നടത്തിയ ഡിജെ പാർട്ടി
തിരുവനന്തപുരം∙നഗരമധ്യത്തിലെ ഡാൻസ് ബാറിൽ ഡിജെ പാർട്ടിക്കിടെ ഗുണ്ടാസംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഗുണ്ടകളായ ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘവും സാജന്റെ സംഘവുമാണ് ഈഞ്ചയ്ക്കലിലെ ബാറിൽ വെള്ളിയാഴ്ച രാത്രി ഏറ്റുമുട്ടിയത്. സാജന്റെ മകനും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഡാനി നടത്തിയ ഡിജെ പാർട്ടി ഓംപ്രകാശ് തടസ്സപ്പെടുത്തിയതിനെച്ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചതെന്നാണു പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. സംഗീതനിശയ്ക്കായി എത്തിയവരെ ലക്ഷ്യമിട്ട് ലഹരിമരുന്ന് ഇടപാട് നടന്നിട്ടുണ്ടോ എന്നും അതുമായി ബന്ധപ്പെട്ടാണോ തർക്കമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സാജൻ, ഡാനി എന്നിവരും ഓംപ്രകാശും തമ്മിലുള്ള കുടിപ്പകയുടെ തുടർച്ചയാണ് ഏറ്റുമുട്ടൽ. ഓംപ്രകാശിനൊപ്പം നെയ്യാറ്റിൻകര സ്വദേശി നിതിനും ഒരു യുവതിയും ഡിജെ പാർട്ടിക്ക് എത്തിയിരുന്നു. ഡാനി പരിപാടി നയിക്കുന്നതിനിടെ ഓംപ്രകാശും നിതിനും അസഭ്യം വിളിക്കുകയും വാക്കേറ്റം ഉണ്ടാകുകയുമായിരുന്നു. ഇതോടെ ഇരുഭാഗത്തും ആളുകൾ സംഘടിച്ചു. ഡാനിയുടെ അച്ഛൻ സാജനുമെത്തി. തുടർന്ന് ബാറിനുള്ളിൽ ഇരുസംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഇരുകൂട്ടരും സ്ഥലംവിട്ടു. ഇന്നലെ വൈകിട്ട് സ്പെഷൽബ്രാഞ്ച് ഉദ്യോഗസ്ഥരും ഫോർട്ട് പൊലീസും ബാറിലെത്തി നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു.
ഗുണ്ടാസംഘങ്ങൾ തമ്മിൽ ഉന്തുംതള്ളുമുണ്ടായതായി ദൃശ്യങ്ങളിലുണ്ടെന്നും പരാതിയില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നും ഫോർട്ട് പൊലീസ് പറഞ്ഞു. ഒരേ സംഘത്തിലായിരുന്ന ഓംപ്രകാശും സാജനും മൂന്നു വർഷം മുൻപാണു തെറ്റിയത്. ഇരുവരുടെയും സംഘങ്ങൾ പലതവണ ഏറ്റുമുട്ടിയിരുന്നു. കുളത്തൂർ കരിമണലിൽ യുവാവിൽനിന്നു ഫോൺ പിടിച്ചുവാങ്ങിയ ശേഷം തിരികെനൽകാൻ തന്റെ കാലുപിടിക്കാനും കാലിൽ ചുംബിക്കാനും ആവശ്യപ്പെട്ട് ഡാനി ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചു പുറത്തുവിട്ടത് വിവാദമായിരുന്നു.
11 മാസം; പൊലീസിനു മാത്രം കാണാനായില്ല
ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഓംപ്രകാശിന് അടുത്ത സൗഹൃദമുള്ളതായി ആരോപണമുണ്ട്. പാറ്റൂരിലെ ആക്രമണക്കേസിനെ തുടർന്ന് ഓംപ്രകാശ് 11 മാസം നഗരത്തിലുണ്ടായിട്ടും പൊലീസ് തൊട്ടില്ല. ഒടുവിൽ അഭിഭാഷകന്റെ നിർദേശ പ്രകാരം ഓംപ്രകാശ് കീഴടങ്ങുകയായിരുന്നു. 4 മാസം മുൻപ് കഴക്കൂട്ടത്തെ ബാറിൽനിന്നു മടങ്ങുന്നതിനിടെ ഓംപ്രകാശിന്റെ സുഹൃത്തിന്റെ കാർ മുക്കോലയ്ക്കൽ ജംക്‌ഷനിൽ അപകടത്തിൽപ്പെട്ടു. പിന്നാലെ ഓട്ടോയിലെത്തിയ ഓംപ്രകാശ് അവിടെയുണ്ടായിരുന്ന ആളുകളുമായി വഴക്കായി. അന്ന് തുമ്പ പൊലീസ് ഓംപ്രകാശിനെ പിടികൂടിയ ശേഷം വിട്ടയച്ചു. തുർന്ന്, സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തിയപ്പോഴാണ് ഓംപ്രകാശ് ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്നതായി വിവരം ലഭിച്ചത്. അതു വിശദീകരിച്ച് റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഓംപ്രകാശ് നടത്തുന്ന ഡിജെ പാർട്ടികളിൽ പരിശോധന നടത്താനും തയാറായില്ല.
2023 ജനുവരി 9ന് പാറ്റൂരിനു സമീപം കൺസ്ട്രക്ഷൻ കമ്പനിയുടമയായ നിഥിനെയും സുഹൃത്തുക്കളായ ആദിത്യ, ജഗതി സ്വദേശി പ്രവീൺ, പൂജപ്പുര സ്വദേശി ടിന്റു ശേഖർ എന്നിവരെയും കാർ തടഞ്ഞുനിർത്തി ഓംപ്രകാശും സംഘവും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. ഒരുമാസം മുൻപാണ് കൊച്ചിയിലെ ലഹരിക്കേസിൽ ഓംപ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽനിന്ന് ലഹരിമരുന്ന് കണ്ടെടുത്തത്. വിദേശത്തുനിന്നു ലഹരി എത്തിച്ച് ഡിജെ പാർട്ടികൾക്കായി വിതരണം ചെയ്തിരുന്നുവെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
പത്തംഗസംഘം വഴിയോരക്കടയുടമയെ ആക്രമിച്ചു
∙ നഗരത്തിൽ മാരകായുധങ്ങളുമായി എത്തിയ പത്തംഗസംഘം വഴിയോരക്കട നടത്തുന്നയാളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തി 2500 രൂപയും സാധനങ്ങളും പിടിച്ചുപറിച്ചു. പേരൂർക്കട ജംക്‌ഷനു സമീപം നെടുമങ്ങാട്ടേക്കു പോകുന്ന റോഡിൽ ചിക്കൻ പക്കോട വിൽക്കുന്ന ബംഗാൾ സ്വദേശി വിജയ് ദാസിനു നേരെയായിരുന്നു അതിക്രമം. വെള്ളി രാത്രി 11.30ന് ആയിരുന്നു സംഭവം. പ്രായപൂർത്തിയാകാത്തവരടക്കം, പ്രദേശത്തെ ഗുണ്ടാസംഘവുമായി ബന്ധമുള്ളവരാണ് വടിവാൾ ഉൾപ്പെടെ ആയുധങ്ങളുമായി കടയിലെത്തി പണം ആവശ്യപ്പെട്ടത്. പണം നൽകാൻ വിസമ്മതിച്ചപ്പോൾ, അക്രമിസംഘം വാൾ കഴുത്തിൽവച്ച് ഭീഷണിപ്പെടുത്തിയ ശേഷം മേശയിൽ നിന്നു പണമെടുത്തു. ഭക്ഷണ സാധനങ്ങളും കൊണ്ടുപോയി. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
ഗുണ്ടാ ആക്രമണ സാധ്യതയുണ്ട് പോലും!
∙ ഓംപ്രകാശിന്റെയും എയർപോർട്ട് സാജന്റെയും സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കൂടുതൽ ഗുണ്ടാആക്രമണങ്ങൾക്കു സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകി. ബാറിനുള്ളിൽവച്ച് ഓംപ്രകാശിനെ പിടിച്ചുതള്ളുകയും സുഹൃത്ത് നിതിനെ മർദിക്കുകയും ചെയ്തതായും സാജൻ പരസ്യമായി വെല്ലുവിളി നടത്തുകയും ചെയ്തതായി പറയുന്നു.