അയൽവാസിയെ നായയെക്കൊണ്ട് കടിപ്പിച്ചു; കഞ്ചാവു കേസിലെ പ്രതിക്കെതിരെ കേസ്
കഠിനംകുളം∙നായയുമായി വീടിനു സമീപത്തുകൂടി പോയത് വിലക്കിയ വൈരാഗ്യത്തിൽ സമീപവാസിയെ നായയെ വിട്ടു കടിപ്പിച്ചതായി പരാതി. സമീപത്തു നിന്ന അതിഥി തൊഴിലാളിക്കും കടിയേറ്റു. കഠിനംകുളം ചിറയ്ക്കൽ താമസിക്കുന്ന സക്കീർ (32) ആണ് നായയുടെ കടിയേറ്റത്. സക്കീറും അതിഥിത്തൊഴിലാളിയും ജനറൽ ആശുപത്രിയിൽ എത്തി പേ വിഷ

കഠിനംകുളം∙നായയുമായി വീടിനു സമീപത്തുകൂടി പോയത് വിലക്കിയ വൈരാഗ്യത്തിൽ സമീപവാസിയെ നായയെ വിട്ടു കടിപ്പിച്ചതായി പരാതി. സമീപത്തു നിന്ന അതിഥി തൊഴിലാളിക്കും കടിയേറ്റു. കഠിനംകുളം ചിറയ്ക്കൽ താമസിക്കുന്ന സക്കീർ (32) ആണ് നായയുടെ കടിയേറ്റത്. സക്കീറും അതിഥിത്തൊഴിലാളിയും ജനറൽ ആശുപത്രിയിൽ എത്തി പേ വിഷ ബാധക്കെതിരെയുള്ള കുത്തി വയ്പ് എടുത്ത ശേഷം കഠിനംകുളം പൊലീസിൽ പരാതിപ്പെട്ടു. സമീപ വാസിയും നിരവധി അടിപിടി കഞ്ചാവ് കേസിലെ പ്രതിയുമായ സഫീർ (27) നെതിരെയാണ് കഠിനംകുളം പൊലീസിൽ പരാതി നൽകി.
ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം സഫീർ നായയുമായി വീട്ടിനു സമീപത്തുകൂടി നടക്കുമ്പോൾ ‘വീട്ടിൽ ചെറിയ കുട്ടികൾ ഉള്ളതാണ് ,നായ്ക്കളെ സുരക്ഷിതമില്ലാതെ കൊണ്ടുപോകരുതെ’ന്നു സക്കീർ വിലക്കിയിരുന്നു. ഇതിൽ ക്ഷുഭിതനായ ഇയാൾ നായയുമായി സക്കീറിന്റെ വീട്ടിൽ എത്തി കടിപ്പിച്ചു എന്നാണ് പരാതി. നായ ചാടി കടിച്ചതിനെ തുടർന്ന് സക്കീറിന്റെ മുതുകിൽ മുറിവേറ്റു. പുറത്തേക്കു വരുമ്പോൾ അതു വഴി പോയ അതിഥി തൊഴിലാളിയെയും നായ കടിച്ചു. സക്കീർ കഠിനംകുളം പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഇയാൾ സക്കീറിന്റെ വീടിനു മുന്നിൽ എത്തി കൈയിൽ കരുതിയ പെട്രോൾ തറയിൽ ഒഴിച്ച് കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും. ചെയ്തു.
ലഹരി വസ്തു വിൽപന കേസിൽ ജയിലിൽ ആയ സഫീർ അടുത്തു സമയത്താണ് ജാമ്യത്തിൽ ഇറങ്ങിയത്. സംഭവത്തിനു ശേഷം മുങ്ങിയ സഫീറിനെ കഠിനംകുളം പൊലീസ് തിരയുന്നു