നഗരസഭ ടൗൺഹാൾ പൂർത്തീകരണം; സെപ്റ്റംബർ വരെ കരാർ നീട്ടി നൽകും .
ചാലക്കുടി ∙ രാജീവ് ഗാന്ധി സ്മാരക ടൗൺ ഹാളിന്റെ അവസാന ഘട്ട നിർമാണം അടിയന്തരമായി പൂർത്തിയാക്കാനും സെപ്റ്റംബർ വരെ നിർമാണ കരാർ നീട്ടി നൽകാനും നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. സമയം നീട്ടി നൽകണമെന്ന കരാർ കമ്പനിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഏറ്റെടുത്തിട്ടുള്ള

ചാലക്കുടി ∙ രാജീവ് ഗാന്ധി സ്മാരക ടൗൺ ഹാളിന്റെ അവസാന ഘട്ട നിർമാണം അടിയന്തരമായി പൂർത്തിയാക്കാനും സെപ്റ്റംബർ വരെ നിർമാണ കരാർ നീട്ടി നൽകാനും നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. സമയം നീട്ടി നൽകണമെന്ന കരാർ കമ്പനിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഏറ്റെടുത്തിട്ടുള്ള പദ്ധതിയുടെ ഇലക്ട്രിക്, സൗണ്ട് സിസ്റ്റം, സിസിടിവി, പാനലിങ്, പെയിന്റിങ് ജോലികളാണ് നടക്കുന്നത്.
ലിഫ്റ്റ് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കാനുണ്ട്. കുടുംബശ്രീ സിഡിഎസിൽ റജിസ്റ്റർ ചെയ്ത കാർഷിക സംഘങ്ങൾക്കു പച്ചക്കറി വിൽപ്പന നടത്തുന്നതിനുള്ള അർബൻ വെജിറ്റബിൾ കിയോസ്ക്, വിജയരാഘവപുരത്ത് ആരംഭിക്കുവാൻ തീരുമാനിച്ചു. കുടുംബശ്രീ വനിതകളുടെ ഗ്രൂപ്പാണ് സംരംഭം നടത്തുക. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭയിലെ വിവിധ തോടുകളും കാനകളും വൃത്തിയാക്കുന്നതിനുള്ള 9 ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകി.
ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 2015–16 വർഷം എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മുറ്റം ടൈൽ വിരിച്ചത് പൊളിച്ചു മാറ്റി പകരം ടൈൽ വിരിക്കുന്ന വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് ബിജെപി അംഗം വത്സൻ ചമ്പക്കര ആവശ്യപ്പെട്ടു. താഴത്തെ നില നിർമിച്ച സമയത്താണു ടൈൽ വിരിച്ചതെന്നും ഒന്നും രണ്ടും നിലകളുടെ നിർമാണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഭാരവാഹനങ്ങൾ എത്തിയതാണ് ടൈൽ ഇളകിത്താഴാൻ കാരണമായതെന്നും കരാറുകാരന്റെ സ്വന്തം ചെലവിലാണ് പകരം ടൈൽ വിരിക്കുന്നതെന്നും നഗരസഭാധ്യക്ഷൻ അറിയിച്ചു. നഗരസഭ താൽക്കാലിക ജീവനക്കാരുടെ പെൻഷൻ വിഹിതം ഈടാക്കിയ ശേഷം സർക്കാരിലേക്ക് അടച്ചിട്ടില്ലെന്നും ഇതു ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ തടസ്സമാകുമെന്നും കൗൺസിലർ വി.ജെ. ജോജി ചൂണ്ടിക്കാട്ടി. നഗരസഭാധ്യക്ഷൻ വി.ഒ. പൈലപ്പൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.