‘പ്രിയ രാമചന്ദ്രന്..’ വധിക്കപ്പെടുന്നതിന് 5 ദിവസം മുൻപ് ഇന്ദിരാ ഗാന്ധി എഴുതി
തൃശൂർ ∙ ‘പ്രിയ രാമചന്ദ്രന്, താങ്കളയച്ച വിവാഹ ക്ഷണക്കത്ത് കിട്ടി. താങ്കൾക്കും വധുവിനും സുദീർഘ സന്തോഷം ആശംസിക്കുന്നു..’ പ്രധാനമന്ത്രി ആയിരിക്കെ ഇന്ദിരാ ഗാന്ധി ഒപ്പുവച്ചയച്ച ഈ കത്ത് എൻ.പി. രാമചന്ദ്രനു ലഭിക്കുന്നത് 1984 ഒക്ടോബർ 26ന് ആണ്. കൃത്യമായി പറഞ്ഞാൽ, ഇന്ദിര വധിക്കപ്പെടുന്നതിന് 5 ദിവസം മുൻപ്.

തൃശൂർ ∙ ‘പ്രിയ രാമചന്ദ്രന്, താങ്കളയച്ച വിവാഹ ക്ഷണക്കത്ത് കിട്ടി. താങ്കൾക്കും വധുവിനും സുദീർഘ സന്തോഷം ആശംസിക്കുന്നു..’ പ്രധാനമന്ത്രി ആയിരിക്കെ ഇന്ദിരാ ഗാന്ധി ഒപ്പുവച്ചയച്ച ഈ കത്ത് എൻ.പി. രാമചന്ദ്രനു ലഭിക്കുന്നത് 1984 ഒക്ടോബർ 26ന് ആണ്. കൃത്യമായി പറഞ്ഞാൽ, ഇന്ദിര വധിക്കപ്പെടുന്നതിന് 5 ദിവസം മുൻപ്. തന്റെ വിവാഹ ഫോട്ടോ കൂടി ഒപ്പംവച്ചു ചില്ലിട്ട ആ കത്ത് രാമചന്ദ്രൻ ഇന്നും നിധിപോലെ കാക്കുന്നു. ഇന്ദിരയും പിന്നീടു രാജീവ് ഗാന്ധിയുമൊക്കെ അയച്ച മറുപടിക്കത്തുകളും രാമചന്ദ്രന്റെ കൈവശമുണ്ട്.
3 പതിറ്റാണ്ടിനു ശേഷം തന്റെ മകന്റെ വിവാഹ ക്ഷണക്കത്ത് രാഹുൽ ഗാന്ധിക്കയച്ചു രാമചന്ദ്രൻ മറുപടിക്കായി കാത്തിരിക്കുകയാണ്. തൃശൂർ പാട്ടുരായ്ക്കൽ പറക്കോട്ട് ലെയ്ൻ സ്വദേശിയായ രാമചന്ദ്രൻ (66) നാലരപ്പതിറ്റാണ്ടായി മറുനാടുകളിലാണു ജീവിതം. മുംബൈയിലും ദുബായിലുമായി 46 വർഷം ജോലിചെയ്തു. പഠിക്കുന്ന കാലത്ത് കെഎസ്‍യു നേതാവായിരിക്കെയാണ് ഇന്ദിരാ ഗാന്ധിയോട് ആരാധന തുടങ്ങുന്നത്.
മുംബൈയിൽ ജോലിക്കൊപ്പം സാമൂഹിക പ്രവർത്തനത്തിൽ സജീവമായിരിക്കെ ഇന്ദിരയ്ക്കു കത്തയയ്ക്കുന്ന ശീലം തുടങ്ങി. നിർദേശങ്ങളും അഭിപ്രായങ്ങളും മുതൽ സാമൂഹിക വിമർശനം വരെ കത്തുകളിൽ ഉൾപ്പെട്ടിരുന്നു. 15 ഓളം കത്തുകളയച്ചതിൽ 12 എണ്ണത്തിനു മറുപടി ലഭിച്ചു. താങ്കളുടെ അഭിപ്രായം മാനിക്കുന്നുവെന്നും ഉള്ളടക്കം പരിശോധിക്കാമെന്നുമുള്ള ഒറ്റവരി മറുപടികളായിരുന്നു ഏറെയും. 1984 ഒക്ടോബർ 27ന് ആയിരുന്നു രാമചന്ദ്രന്റെ വിവാഹം.
ക്ഷണക്കത്തുകളിലൊന്ന് ഇന്ദിരയ്ക്കും അയച്ചു. 26ന് ഇന്ദിരയുടെ മറുപടിക്കത്ത് രാമചന്ദ്രന്റെ മുംബൈയിലെ വീട്ടിലെത്തി. എന്നാൽ, വിവാഹ ശേഷം നാട്ടിലായിരുന്നതിനാൽ രാമചന്ദ്രനു കത്തു വായിക്കാൻ കഴിഞ്ഞില്ല. 5 ദിവസം കഴിഞ്ഞായിരുന്നു ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത്. കടുത്ത മനഃപ്രയാസത്തോടെ നവംബർ 6നു മുംബൈയിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഇന്ദിരയുടെ കത്ത് രാമചന്ദ്രൻ കണ്ടത്.
ആഘാതം അതോടെ ഇരട്ടിയായി. പിന്നീടു രാജീവ് ഗാന്ധിക്ക് അയച്ച കത്തുകൾക്കും മറുപടി ലഭിച്ചു കൊണ്ടിരുന്നു. 19ന് പയ്യന്നൂരിലാണ് രാമചന്ദ്രന്റെ മകൻ രോഹിത്തിന്റെ വിവാഹം. രാഹുൽ ഗാന്ധിക്കു ക്ഷണക്കത്ത് അയച്ചു രാമചന്ദ്രൻ മറുപടി കാത്തിരിക്കുകയാണ്, മൂന്നാം തലമുറയിലേക്കു നീളുന്ന ആരാധനയുടെ ആനന്ദവുമായി.