ഞാറുനട്ട 58 ഏക്കർ പാടം വെള്ളത്തിൽ മുങ്ങി; കൃഷി ഉപേക്ഷിച്ച് കർഷകർ
കാട്ടകാമ്പാൽ ∙ ബണ്ടു തകർന്നു കൃഷി നശിച്ച വാവേക്കർ കോൾപടവിലെ കർഷകർ ഇത്തവണത്തെ പുഞ്ചക്കൃഷി ഉപേക്ഷിച്ചു. ബണ്ടു പുനർനിർമിക്കാനും പാടത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും മാസങ്ങൾ വേണ്ടി വരുമെന്നതിനാൽ ഇത്തവണ പുഞ്ചകൃഷി ചെയ്യാൻ കഴിയില്ലെന്ന് കർഷകർ പറഞ്ഞു. ബണ്ടു പുനർനിർമാണത്തിന്റെ ഭാഗമായി കെഎൽഡിസി ഉദ്യോഗസ്ഥർ

കാട്ടകാമ്പാൽ ∙ ബണ്ടു തകർന്നു കൃഷി നശിച്ച വാവേക്കർ കോൾപടവിലെ കർഷകർ ഇത്തവണത്തെ പുഞ്ചക്കൃഷി ഉപേക്ഷിച്ചു. ബണ്ടു പുനർനിർമിക്കാനും പാടത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും മാസങ്ങൾ വേണ്ടി വരുമെന്നതിനാൽ ഇത്തവണ പുഞ്ചകൃഷി ചെയ്യാൻ കഴിയില്ലെന്ന് കർഷകർ പറഞ്ഞു. ബണ്ടു പുനർനിർമാണത്തിന്റെ ഭാഗമായി കെഎൽഡിസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പാടശേഖരങ്ങളിലെ വെള്ളക്കെട്ട് കുറയുന്ന മുറയ്ക്ക് നിർമാണം തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
നൂറാടിതോട്ടിൽ ഇപ്പോൾ വെളളം നിറഞ്ഞു നിൽക്കുന്നതിനാൽ മാർച്ച് മാസത്തോടെ മാത്രമേ നിർമാണം തുടങ്ങാനാകൂ. 11 ദിവസം മുൻപാണ് വാവേക്കർ കോൾപടവിൽ ബണ്ടുവരമ്പ് തകർന്ന് വെള്ളം പാടത്തേക്ക് കുത്തിയൊലിച്ചത്. ഇതോടെ കർഷകർ ഞാറുനട്ട 58 ഏക്കർ പാടം വെള്ളത്തിൽ മുങ്ങി.സമീപത്തെ താമരവട്ടം കോൾപടവിന്റെ ബണ്ടുവരമ്പും നിറഞ്ഞ് വെള്ളമൊഴുകിയിരുന്നു. ഇവിടെ കൃഷി ചെയ്ത 40 ഏക്കർ പാടത്തെ നെൽക്കഷിയും നശിച്ചിരുന്നു.
ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
ബണ്ടുതകർന്ന് കൃഷി നശിച്ച വാവേക്കർ, താമരവട്ടം കോൾപടവുകൾ ഉദ്യോഗസ്ഥർ സന്ദർശിച്ചു. ജില്ലാ വാട്ടർ മാനേജ്മെന്റ് ഡപ്യൂട്ടി ഡയറക്ടർ ഷേർളി, ചൊവ്വന്നൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി മേനോൻ, കൃഷി ഓഫിസർ അനൂപ് വിജയൻ എന്നിവരടങ്ങിയ സംഘമാണ് കോൾപടവിൽ സന്ദർശനം നടത്തിയത്. ബണ്ടു തകർന്നതു മൂലം കർഷകർക്കുണ്ടായ നഷ്ടം കോൾപടവ് ഭാരവാഹികൾ ഉദ്യോഗസ്ഥരെ അറിയിച്ചു.