പൊതുശുചിമുറി അടച്ചു: ദുരിതം
കൊടകര∙ വർഷങ്ങളായി പഴയ മാർക്കറ്റിലെ കച്ചവടക്കാരും സ്ത്രീകളുൾപ്പെടെ തൊഴിലാളികളും ഉപയോഗിച്ചു കൊണ്ടിരുന്ന പൊതുശുചിമുറി അടച്ചിട്ടത് ദുരിതമാവുന്നു. ശുചിമുറിയിലേക്കുള്ള ജലവിതരണം നിർത്തി വച്ചതോടെയാണ് അടച്ചിടേണ്ടി വന്നത്. ഏഴ് ലക്ഷത്തിലധികം രൂപ ജല അതോറിറ്റിക്ക് കുടിശികയുണ്ട്. മീറ്റർ പോലും ഇല്ലാത്ത

കൊടകര∙ വർഷങ്ങളായി പഴയ മാർക്കറ്റിലെ കച്ചവടക്കാരും സ്ത്രീകളുൾപ്പെടെ തൊഴിലാളികളും ഉപയോഗിച്ചു കൊണ്ടിരുന്ന പൊതുശുചിമുറി അടച്ചിട്ടത് ദുരിതമാവുന്നു. ശുചിമുറിയിലേക്കുള്ള ജലവിതരണം നിർത്തി വച്ചതോടെയാണ് അടച്ചിടേണ്ടി വന്നത്. ഏഴ് ലക്ഷത്തിലധികം രൂപ ജല അതോറിറ്റിക്ക് കുടിശികയുണ്ട്. മീറ്റർ പോലും ഇല്ലാത്ത പൊതുശുചിമുറിക്ക് എങ്ങനെയാണ് ഇത്രയും തുക കുടിശിക വന്നത് എന്ന ആശങ്കയിലാണ് ജനങ്ങൾ.
ശുചിമുറിയിലേക്കുള്ള ജലവിതരണം പുനഃസ്ഥാപിക്കാൻ അധികൃതർ തയാറാവണമെന്നും എത്രയും വേഗം തുറന്നു കൊടുക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. കൊടകര ജംക്‌ഷനിൽ സ്ഥാപിച്ചിട്ടുള്ളതും ഉപയോഗിക്കാതെ അടച്ചിട്ടിരിക്കുന്ന മൂന്ന് ഇ ടോയ്‌ലറ്റുകളും, ഗാന്ധിനഗറിലുള്ള വഴിയോര വിശ്രമകേന്ദ്രത്തിലെ ശുചിമുറിയും തുറന്ന് കൊടുക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
പഴയ മാർക്കറ്റിലെ പൊതുശുചിമുറിയിലേക്കുള്ള കണക്ഷനിൽ നിന്ന് അനധികൃതമായി വെള്ളം എടുക്കുന്നത് ജല അതോറിറ്റി കണ്ടെത്തി പിഴ ഈടാക്കുകയും കേസെടുക്കുകയും കണക്‌ഷൻ വിഛേദിക്കുകയും ചെയ്തു. കേസ് തീർപ്പാക്കാതെ ജലവിതരണം സാധ്യമല്ല. മുൻപഞ്ചായത്ത് സെക്രട്ടറി തുക അടയ്ക്കാതെ കുടിശിക വരുത്തിയതാണന്നും ജല അതോറിറ്റി എൻജിനീയറുമായി ബന്ധപ്പെട്ട് ജലവിതരണം പുനഃസ്ഥാപിക്കാൻ ഉടൻ നടപടിയെടുക്കുമെന്നും കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അറിയിച്ചു.