കുന്നംകുളം ∙ ആധുനിക സൗകര്യങ്ങളോടെ പുനർനിർമിച്ച പൊലീസ് സ്റ്റേഷൻ കെട്ടിടം ഇന്ന് 12ന് മുഖ്യമന്ത്രി പിണറായി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടത്തുന്ന സമ്മേളനത്തിൽ എ.സി. മൊയ്തീൻ എംഎൽഎ അധ്യക്ഷനാകും. പട്ടണത്തിൽ തൃശൂർ റോഡിലെ പൊലീസ് സ്റ്റേഷൻ കെട്ടിടം പൂർണമായും പൊളിച്ചു നീക്കിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നംകുളം ∙ ആധുനിക സൗകര്യങ്ങളോടെ പുനർനിർമിച്ച പൊലീസ് സ്റ്റേഷൻ കെട്ടിടം ഇന്ന് 12ന് മുഖ്യമന്ത്രി പിണറായി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടത്തുന്ന സമ്മേളനത്തിൽ എ.സി. മൊയ്തീൻ എംഎൽഎ അധ്യക്ഷനാകും. പട്ടണത്തിൽ തൃശൂർ റോഡിലെ പൊലീസ് സ്റ്റേഷൻ കെട്ടിടം പൂർണമായും പൊളിച്ചു നീക്കിയാണ് പുതിയത് പണിതത്. എ.സി. മൊയ്തീൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒന്നര കോടി രൂപ ചെലവഴിച്ചാണ് ഇരു നിലകളുള്ള കെട്ടിടം നിർമിച്ചിരുന്നത്. ഒരു നില കൂടി പണിയാനും അനുബന്ധ പ്രവൃത്തികൾക്കും 99 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.

ഹൈടെക്  കെട്ടിടം

ADVERTISEMENT

2020 സെപ്റ്റംബറിലാണ് കെട്ടിട നിർമാണത്തിന് തറക്കല്ലിട്ടത്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറെടുത്തിരുന്നത്. തദ്ദേശ ഭരണ എൻജിനീയറിങ് വിഭാഗത്തിനായിരുന്നു മേൽനോട്ടം. മാതൃക- ജനസൗഹൃദ പൊലീസ് സ്റ്റേഷന് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിധത്തിലുള്ള‍ രൂപകൽപനയും സംവിധാനവുമാണു ഒരുക്കിയിട്ടുള്ളത്. 

പൊലീസ് സേനാംഗങ്ങൾക്ക് ജോലി ചെയ്യാനും വിശ്രമിക്കാനും ആധുനിക സംവിധാനങ്ങൾ, പൊതുജനങ്ങൾക്ക് സ്വീകരണ മുറി, വനിതാ - ശിശു സൗഹൃദ മുറികൾ, ഫയലുകൾ വേർതിരിച്ച് സൂക്ഷിക്കാൻ പ്രത്യേക ഇടം, ക്യാമറകളുടെ സഹായത്തോടെ നഗരം വീക്ഷിക്കാൻ സംവിധാനം, തൊണ്ടി മുതൽ സൂക്ഷിക്കാൻ പ്രത്യേക ഇടം, ഭിന്നശേഷി സൗഹൃദ റാംപ്, കോൺഫറൻസ് ഹാൾ തുടങ്ങിയ ഉൾപ്പെടുത്തി ഉദ്ദേശം 10,500 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.

ADVERTISEMENT

കുന്നംകുളം പൊലീസ് മേഖല

158 സ്ക്വയർ കിലോമീറ്ററാണ് കുന്നംകുളം പൊലീസ് സ്റ്റേഷന്റെ പ്രവർത്തന മേഖല. കുന്നംകുളം, കാണിപ്പയ്യൂർ, ആർത്താറ്റ്, മങ്ങാട്, പോർക്കുളം, അഞ്ഞൂർ, കരിക്കാട്, കടവല്ലൂർ, പെരുമ്പിലാവ്, ചിറമനേങ്ങാട്, ചൊവ്വന്നൂർ, ചെമ്മന്തിട്ട, ചൂണ്ടൽ, എരനെല്ലൂർ, അകതിയൂർ, പഴഞ്ഞി, കാട്ടകാമ്പാൽ, കടങ്ങോട് എന്നീ 17 വില്ലേജുകളാണ് വരുന്നത്. 2011ലെ സെൻസസ് അനുസരിച്ച് 1,67,979 ആണ് ഏകദേശ ജനസംഖ്യ. ഭൂവിസ്തൃതി, ജന സംഖ്യ എന്നിവയിൽ സംസ്ഥാന ഏറ്റവും വലിയ പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ് ഇതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ പറഞ്ഞു.