പാവങ്ങളുടെ വിയർപ്പിന്റെ വിലയുണ്ട്, ഓരോ നാണയവും എണ്ണിയിട്ടേ ഉറങ്ങാവൂ; മദറിന്റെ വാക്ക് മറക്കാത്ത മേരി
തൃശൂർ ∙ മദർ തെരേസയോടൊപ്പം ഗ്രാമങ്ങളിൽ സഞ്ചരിക്കുന്ന സമയത്തെ ആ അനുഭവം എപ്പോഴും ബന്ധുക്കളോടു പറയുമായിരുന്നു ഇന്നലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ മേരി ജോസഫ് എന്ന പൊയ്യക്കാരുടെ മറിയാമ്മ. മദറിന്റെ സേവനത്തെക്കുറിച്ചു കേട്ടറിഞ്ഞ് ഗ്രാമങ്ങളിലുള്ള പലരും അവരുടെ

തൃശൂർ ∙ മദർ തെരേസയോടൊപ്പം ഗ്രാമങ്ങളിൽ സഞ്ചരിക്കുന്ന സമയത്തെ ആ അനുഭവം എപ്പോഴും ബന്ധുക്കളോടു പറയുമായിരുന്നു ഇന്നലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ മേരി ജോസഫ് എന്ന പൊയ്യക്കാരുടെ മറിയാമ്മ. മദറിന്റെ സേവനത്തെക്കുറിച്ചു കേട്ടറിഞ്ഞ് ഗ്രാമങ്ങളിലുള്ള പലരും അവരുടെ ചെറിയ സമ്പാദ്യങ്ങൾ ഇവരെ ഏൽപിച്ചു. നാണയം മുതലുള്ള ചെറു സംഖ്യകൾ.
തിരക്കിട്ട യാത്രകൾക്കൊടുവിൽ അന്നു ക്ഷീണിച്ച് ഇരുവരും ഉറങ്ങാൻ പോകുമ്പോൾ മദർ തെരേസ സിസ്റ്റർ മേരി ജോസഫിനോടു പറഞ്ഞു: ഓരോ ചെറിയ നാണയം പോലും എണ്ണിത്തിട്ടപ്പെടുത്തിയിട്ടേ ഉറങ്ങാവൂ. ഇതിൽ പാവങ്ങളുടെ വിയർപ്പിന്റെ വിലയുണ്ട്. നാണയങ്ങളടക്കം കുറേ പണമുണ്ടായിരുന്നു അത്. എണ്ണിത്തീർന്നു കണക്കെഴുതി വയ്ക്കുമ്പോൾ അർധരാത്രി കഴിഞ്ഞു. അതൊരു പാഠമായിരുന്നെന്ന് സിസ്റ്റർ മേരി ജോസഫ് പലപ്പോഴും പറയും. ഓരോ നാണയത്തിനും വിലയുണ്ട്. അത് മറ്റുള്ളവർക്ക് അർഹതപ്പെട്ടതാണ്. ഒരു രൂപപോലും പാഴാകരുത്. അർഹിക്കുന്നവരുടെ കയ്യിലേക്കു പകരാൻ മാത്രമേ നമുക്ക് അവകാശമുള്ളു എന്ന പാഠം.
ഓരോ ദിവസത്തെ ചെറിയ പ്രവർത്തിപോലും എണ്ണി കണക്കുവച്ചിട്ടേ ഉറങ്ങാവൂ എന്ന് മറ്റൊരർഥവും. നിയമങ്ങൾ വരിഞ്ഞുമുറുക്കുന്ന പുതിയ കാലത്തും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ കരുത്ത് ഈ കരുതലാണ്. അതിന്റെ തലപ്പത്തേക്കാണ് ആദ്യമായൊരു ഇന്ത്യക്കാരി, അതും മലയാളി, തൃശൂർ പൊയ്യക്കാരി മറിയാമ്മ എത്തിച്ചേർന്നിരിക്കുന്നത്.മദർ തെരേസയോടൊപ്പം ദീർഘകാലം സേവനം ചെയ്തതിന്റെ അനുഭവ സമ്പത്ത് മേരിക്കുണ്ട്.
പക്ഷേ, ഈ ചുമതല തനിക്കു വന്നുചേർന്നേക്കാമെന്നും ഏറ്റെടുക്കാൻ താൽപര്യമില്ലെന്നും 2മാസം മുൻപ് ജനറലേറ്റ് തിരഞ്ഞെടുപ്പിനു കൊൽക്കൊത്തയ്ക്കു പോകും മുൻപ് പറഞ്ഞിരുന്നതായി പൊയ്യയിലെ സഹോദരനും പൊയ്യ മുൻ പഞ്ചായത്തംഗവുമായ പാറയിൽ പാപ്പച്ചൻ പറയുന്നു. വിശുദ്ധയ്ക്കൊപ്പം ജീവിച്ചതിന്റെ വിശുദ്ധമായ ഓർമകളാണ് മദർ മേരിയുടെ കരുത്ത്.
കൊൽക്കൊത്തയിലും വിദേശത്തും ജോലി ചെയ്യുമ്പോൾ നാലും അഞ്ചും വർഷം കൂടുമ്പോഴാണു നാട്ടിലെത്തിയിരുന്നത്. നാലു സംസ്ഥാനങ്ങൾ ഉൾപ്പെട്ട കേരള റീജന്റെ ചുമതലയായപ്പോൾ കൊച്ചിയിലായി ഓഫിസ്. വീട്ടിലെ വിശേഷങ്ങൾക്കു പൊയ്യയിൽ എത്തുമായിരുന്നു. 4 സഹോദരിമാരും 2 സഹോദരന്മാരുമാണു മറിയാമ്മയ്ക്കുള്ളത്.