കൂടൽമാണിക്യം,പായമ്മൽഇരിങ്ങാലക്കുട ∙ നാലമ്പല തീർഥാടനം ആരംഭിച്ച ഇന്നലെ നാലമ്പല ക്ഷേത്രങ്ങളിൽ ദർശനത്തിന് തീർഥാടകരുടെ വൻ തിരക്ക്. കൂടൽമാണിക്യം ക്ഷേത്രത്തിലും പായമ്മൽ ശത്രുഘ്ന ക്ഷേത്രത്തിലും രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടു. കെഎസ്ആർടിസി വിവിധ ജില്ലകളിൽ നിന്ന് നടത്തുന്ന സ്പെഷൽ സർവീസിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടൽമാണിക്യം, പായമ്മൽ

ഇരിങ്ങാലക്കുട ∙ നാലമ്പല തീർഥാടനം ആരംഭിച്ച ഇന്നലെ നാലമ്പല ക്ഷേത്രങ്ങളിൽ ദർശനത്തിന് തീർഥാടകരുടെ വൻ തിരക്ക്. കൂടൽമാണിക്യം ക്ഷേത്രത്തിലും പായമ്മൽ ശത്രുഘ്ന ക്ഷേത്രത്തിലും രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടു. കെഎസ്ആർടിസി വിവിധ ജില്ലകളിൽ നിന്ന് നടത്തുന്ന സ്പെഷൽ സർവീസിലും മറ്റുമായി ആയിരക്കണക്കിന് തീർഥാടകരാണ് എത്തിയത്.കൂടൽമാണിക്യം ക്ഷേത്രത്തിൽ രാവിലെ മുതൽ ദർശനത്തിന് വലിയ വരി പ്രത്യക്ഷപ്പെട്ടു. പായമ്മൽ ക്ഷേത്രത്തിൽ ഇന്നലെ രാവിലെ 5 മണിക്ക് തുറന്ന നട ഭക്തരുടെ തിരക്ക് മൂലം വൈകിട്ട് മൂന്നരയ്ക്കാണ് അടച്ചത്.

പായമ്മൽ ക്ഷേത്രത്തിലെത്തിയ ഭക്തർ.
ADVERTISEMENT

പിന്നീട് 4ന് വീണ്ടും തുറന്നു. രാത്രി അവസാനത്തെ തീർഥാടകനും ദർശനം നടത്തിയ ശേഷം മാത്രമേ നട അടയ്ക്കൂ. കൂടൽമാണിക്യത്തിലെ താമരമാല, താമര മുട്ട് നടയ്ക്കൽ സമർപ്പിക്കൽ, വഴുതനങ്ങ നിവേദ്യം, അവൽ നിവേദ്യം, പായസം, മീനൂട്ട് തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനും തിരക്ക് അനുഭവപ്പെട്ടു. പായമ്മൽ ക്ഷേത്രത്തിൽ ചക്രം നടയ്ക്കു സമർപ്പിക്കൽ, ശത്രുദോഷ പുഷ്പാഞ്ജലി, അവിൽ നിവേദ്യം, അരവണ, മീനൂട്ട് തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. ഇവിടെ ക്ഷേത്രസമിതി അന്നദാനവും ഒരുക്കിയിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ 5000 പേർക്കും ശനി, ഞായർ അടക്കമുള്ള അവധി ദിവസങ്ങളിൽ 10,000 പേർക്കും അന്നദാനം നടത്തും.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം

കൂടൽമാണിക്യം ക്ഷേത്ര ദർശനത്തിനെത്തിയവർ.
ADVERTISEMENT

പുലർച്ചെ 2.30 നു നടതുറന്നു. ദർശനം തുടങ്ങിയത് 3.30 നായിരുന്നു. ഒരേ സമയം 5,000 പേർക്ക് മഴ നനയാതെ ക്യൂ നിൽക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് വഴിപാട് ശീട്ടാക്കുന്നതിനു മൊബൈൽ കൗണ്ടറുകളും നിവേദ്യങ്ങൾ ലഭിക്കുന്നതിനു കിഴക്കും പടിഞ്ഞാറും നടപ്പുരകളിൽ 3 കൗണ്ടറുകളും ഉണ്ടായിരുന്നു. ഭക്തർക്ക് ചുക്കുവെള്ളം, ചുക്കുകാപ്പി എന്നിവ നൽകുന്നതിനു പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ഊട്ടുപുരയിൽ അന്നദാനം നാലുവരെ നീണ്ടു. കെഎസ്ആർടിസി ബസിൽ വരുന്ന ഭക്തർക്ക് പ്രത്യേക ക്യൂ സിസ്റ്റം ഏർപ്പാടാക്കിയിട്ടുണ്ട്. എല്ലാദിവസവും ക്ഷേത്രത്തിനകത്ത് മണ്ഡപത്തിൽ രാമായണപാരായണവും മുറജപവഴിപാടും ഉണ്ടാകുമെന്ന് ദേവസ്വം മാനേജർ വി.ആർ. രമ അറിയിച്ചു.

മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം

മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രത്തിലെ തിരക്ക്.
ADVERTISEMENT

കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ലക്ഷ്മണ പെരുമാൾ ക്ഷേത്രത്തിൽ തീർഥാടകരുടെ തിരക്ക് വർധിച്ചതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. തിങ്കൾ മുതൽ വെള്ളി വരെ സാധാരണ ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും വൈകിട്ട് 5 മുതൽ 8.30 വരെയും ദർശനം നടത്താം. അവധി ദിനങ്ങളിൽ പുലർച്ചെ 4.30 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 4.30 മുതൽ 9 വരെയുമാണ് ദർശനം. അപ്പം, അരവണ, അവിൽ നിവേദ്യം എന്നിവയാണ് പ്രധാന വഴിപാടുകൾ.