നെയ്തക്കുടി-പുത്തൻചിറ സ്ലൂസ് റഗുലേറ്ററിന്റെ നിർമാണം കടലാസിലൊതുങ്ങി
മാള ∙ മേഖലയിലെ ശുദ്ധജല സ്രോതസ്സുകളിലേക്ക് ഉപ്പുവെള്ളം വ്യാപിക്കുന്നതു തടയാൻ പ്രഖ്യാപിച്ച നെയ്തക്കുടി-പുത്തൻചിറ സ്ലൂസ് റഗുലേറ്ററിന്റെ (സാൾട്ട് വാട്ടർ എക്സ്ട്രൂഷൻ റഗുലേറ്റർ) നിർമാണം ഈ വർഷമെങ്കിലും ആരംഭിക്കുമെന്ന പ്രതീക്ഷകൾ മങ്ങി. സ്ലൂസ് നിർമാണത്തിനായി ഇറിഗേഷൻ വകുപ്പ് നൽകിയ കരാറിനെ തുടർന്ന് മാർച്ചിൽ മണ്ണുപരിശോധന നടത്തിയതല്ലാതെ

മാള ∙ മേഖലയിലെ ശുദ്ധജല സ്രോതസ്സുകളിലേക്ക് ഉപ്പുവെള്ളം വ്യാപിക്കുന്നതു തടയാൻ പ്രഖ്യാപിച്ച നെയ്തക്കുടി-പുത്തൻചിറ സ്ലൂസ് റഗുലേറ്ററിന്റെ (സാൾട്ട് വാട്ടർ എക്സ്ട്രൂഷൻ റഗുലേറ്റർ) നിർമാണം ഈ വർഷമെങ്കിലും ആരംഭിക്കുമെന്ന പ്രതീക്ഷകൾ മങ്ങി. സ്ലൂസ് നിർമാണത്തിനായി ഇറിഗേഷൻ വകുപ്പ് നൽകിയ കരാറിനെ തുടർന്ന് മാർച്ചിൽ മണ്ണുപരിശോധന നടത്തിയതല്ലാതെ തുടർ പ്രവൃത്തികളൊന്നും ഉണ്ടായില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് സമയമായിരുന്നതിനാൽ ആരോപണങ്ങളിൽ നിന്നൊഴിവാകാനുള്ള അധികൃതരുടെ തന്ത്രമായിരുന്നു മണ്ണു പരിശോധനയെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. പദ്ധതി വൈകുന്നതിനെതിരെ ജനകീയ സമിതി രൂപീകരിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
മാള, പുത്തൻചിറ, പൊയ്യ പ്രദേശങ്ങളിൽ മൺസൂൺ കഴിഞ്ഞാൽ ഓരുവെള്ളം കയറുന്നതിനു തടയിടാനാണ് നെയ്തക്കുടി സ്ലൂയിസ് നിർമിക്കാൻ തീരുമാനിച്ചത്. രണ്ടു ഘട്ടങ്ങളിലായി സംസ്ഥാന ബജറ്റിൽ 10 കോടി രൂപയാണ് സർക്കാർ ഇതിനായി നീക്കി വച്ചത്. ഓർപ്പുഴ വഴി നെയ്തക്കുടി, പരന്നാട്ടുകുന്ന്, കുന്നത്തുകാട്, വടമ, മാരേക്കാട്, പുത്തൻചിറ പഞ്ചായത്തിലെ കരിങ്ങോൾച്ചിറ എന്നിങ്ങനെ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങൾ ഈ മേഖലകളിൽ ഒട്ടേറെയുണ്ട്. കഴിഞ്ഞ സീസണിൽ ഉപ്പുവെള്ളം കയറി പുത്തൻചിറ, ചേനങ്കിരി, കല്ലൻചിറ പാടങ്ങളിൽ ഉപ്പുവെള്ളം കയറി വലിയതോതിൽ നെൽക്കൃഷി നശിച്ചിരുന്നു.
പലകയും വാരിയും തോടിനും കുറുകെ കുത്തി നിർത്തി മണ്ണിട്ട് താൽക്കാലിക തടയണ ഒരുക്കിയാണ് ഇപ്പോൾ ഉപ്പുവെള്ളം പാടശേഖരങ്ങളിലേക്കു കയറുന്നത് പ്രതിരോധിക്കുന്നത്. ഒരു തടയണയൊരുക്കാനായി പഞ്ചായത്തിന് ചുരുങ്ങിയത് 5 ലക്ഷം രൂപയോളം ചെലവുണ്ടെന്ന് പറയുന്നു. പലപ്പോഴും നാട്ടുകാരും കർഷകരുമാണ് തടയണ നിർമിക്കുന്നത്.
വർഷം രണ്ടര ലക്ഷം രൂപയിലധികം പഞ്ചായത്തുകൾക്ക് തടയണ നിർമിക്കാനായി ചെലവുവരുന്നുണ്ട്. നെയ്തക്കുടി സ്ലൂസ് നിർമിക്കുന്നതു വഴി ഈ അനാവശ്യ ചെലവ് പഞ്ചായത്തുകൾക്ക് ഒഴിവാക്കാനാകുമെന്നും ഒപ്പം സ്ലൂസ് വരെയുള്ള ഭാഗങ്ങളിലെ വെള്ളം ശുദ്ധജലമായി നിലനിർത്തി ജലസേചന പദ്ധതികൾ സ്ഥാപിച്ച് വരൾച്ചയ്ക്കു പരിഹാരം കാണാനാകുമെന്നും പദ്ധതിയുടെ രൂപരേഖ സമർപ്പിച്ച പൊതുപ്രവർത്തകൻ സി.എം.സദാശിവൻ പറയുന്നു.
മഴ കുറഞ്ഞ സാഹചര്യത്തിൽ പാടശേഖരങ്ങളിൽ നിന്നുള്ള വെള്ളം ഓർപ്പുഴയിലേക്ക് ഒഴുകുന്ന സ്ഥിതിക്കു മാറ്റം വന്നിട്ടുണ്ട്. നവംബർ അവസാനം മുതൽ ഉപ്പുവെള്ളം പതിയെ കൃഷിയിടങ്ങളിലേക്കും ജലസ്രോതസുകളിലേക്കും പടരുന്ന സാഹചര്യമാണുള്ളത്. മണ്ണുപരിശോധന പൂർത്തീകരിച്ച സാഹചര്യത്തിൽ സ്ലൂസ് നിർമാണം ഉടൻ ആരംഭിക്കണമെന്നും താൽക്കാലിക ബണ്ടുകൾ ഉടൻ നിർമിച്ച് ഉപ്പുവെള്ളം കയറുന്നതു തടയണമെന്നും നാട്ടുകാരും ആവശ്യപ്പെടുന്നു.