കളിമൺ പാളിയിൽ വിള്ളൽ?; ഒറ്റ ദിവസം കൊണ്ട് കിണർ വറ്റി: പഠനവുമായി ജിയോളജി വകുപ്പ്
പടിയൂർ ∙ ഒറ്റദിവസം കൊണ്ട് വെള്ളം മുഴുവൻ വറ്റി പോയ കിണർ പരിശോധിക്കാൻ ജിയോളജി വകുപ്പിലെ വിദഗ്ധർ എത്തി. പഞ്ചായത്തിലെ 10–ാം വാർഡിൽ നിലംപതിക്ക് സമീപം കണ്ടകത്ത് ഷെഫീറിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് ഒറ്റ ദിവസം കൊണ്ട് 18 റിങ് വെള്ളം താഴ്ന്നത്. ജില്ലാ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റിലെ ഹൈഡ്രോ

പടിയൂർ ∙ ഒറ്റദിവസം കൊണ്ട് വെള്ളം മുഴുവൻ വറ്റി പോയ കിണർ പരിശോധിക്കാൻ ജിയോളജി വകുപ്പിലെ വിദഗ്ധർ എത്തി. പഞ്ചായത്തിലെ 10–ാം വാർഡിൽ നിലംപതിക്ക് സമീപം കണ്ടകത്ത് ഷെഫീറിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് ഒറ്റ ദിവസം കൊണ്ട് 18 റിങ് വെള്ളം താഴ്ന്നത്. ജില്ലാ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റിലെ ഹൈഡ്രോ ജിയോളജിസ്റ്റ് പി.പി.ഷൈനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. കളിമൺ പാളിയിൽ വന്ന വിള്ളലാകാം വെള്ളം താഴാൻ കാരണമെന്ന് സംശയിക്കുന്നതായി സംഘം പറഞ്ഞു.
സമീപത്തെ വീടുകളിലെ കിണറുകളും സംഘം പരിശോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ, വൈസ് പ്രസിഡന്റ് കെ.വി.സുകുമാരൻ, വാർഡ് അംഗം സുനന്ദ ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് അംഗം ജയന്തി ലാൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു.