മുളങ്കുന്നത്തുകാവ് ∙ രോഗം കണ്ടെത്തുന്നതിനും ചികിത്സിച്ച് ഭേദമാക്കുന്നതിനും പ്രകടിപ്പിക്കുന്ന പ്രാവീണ്യം രോഗം മൂലം മനുഷ്യൻ അനുഭവിക്കുന്ന വേദനയെ ചികിത്സിക്കുന്നതിനും ആവശ്യമാണെന്നു പാല്യം ഇന്ത്യ ചെയർമാൻ ഡോ.എം.ആർ. രാജഗോപാൽ പറഞ്ഞു. സാന്ത്വന പരിചരണം (പാലിയേറ്റീവ് കെയർ) ആരോഗ്യ സംരക്ഷണ മേഖലയിൽ ചികിത്സയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുളങ്കുന്നത്തുകാവ് ∙ രോഗം കണ്ടെത്തുന്നതിനും ചികിത്സിച്ച് ഭേദമാക്കുന്നതിനും പ്രകടിപ്പിക്കുന്ന പ്രാവീണ്യം രോഗം മൂലം മനുഷ്യൻ അനുഭവിക്കുന്ന വേദനയെ ചികിത്സിക്കുന്നതിനും ആവശ്യമാണെന്നു പാല്യം ഇന്ത്യ ചെയർമാൻ ഡോ.എം.ആർ. രാജഗോപാൽ പറഞ്ഞു. സാന്ത്വന പരിചരണം (പാലിയേറ്റീവ് കെയർ) ആരോഗ്യ സംരക്ഷണ മേഖലയിൽ ചികിത്സയുടെ ഭാഗമാക്കുന്നതിന് കാര്യക്ഷമമായ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആരോഗ്യ സർവകലാശാലയുടെ സ്ഥാപക ദിനാഘോഷത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമികാരോഗ്യ മേഖലയിൽ ഒതുങ്ങുന്ന സാന്ത്വന പരിചരണം മെഡിക്കൽ കോളജ് തലം വരെ ഫലപ്രദമായി വ്യാപിപ്പിക്കണം. ഈ വിഷയത്തിനായി കരിക്കുലം തയാറാണെങ്കിലും ആരു പഠിപ്പിക്കുമെന്ന ചോദ്യം അവശേഷിക്കുന്നു. ഇതു പരിഹരിക്കാൻ ആരോഗ്യ സർവകലാശാലയ്ക്ക് കഴിയുമെന്നും ഡോ.എം.ആർ.രാജഗോപാൽ പ്രത്യാശ പ്രകടിപ്പിച്ചു.

ADVERTISEMENT

ആരോഗ്യ സർവകലാശാലയിൽ വിജയകരമായി നടപ്പാക്കി ഓൺലൈൻ പരീക്ഷാ സമ്പ്രദായം കേരള സർവകലാശാലയിലും ആരംഭിക്കാൻ നടപടി തുടങ്ങിയെന്നു സ്ഥാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ പറഞ്ഞു. വിവിധ ചികിത്സാ വിഭാഗങ്ങളിലെ മികച്ച അധ്യാപകർക്കായി സർവകലാശാല ഏർപ്പെടുത്തിയ പുരസ്‌കാരം ഡോ.എൻ.ജെ. ജീന, ഡോ. ആർ. അമ്പിളി,

ഡോ. ഡോ.പി. അബ്ദുൽ ഹമീദ്, ഡോ.പി. എസ്. ജോൺ, ഡോ.ടി. പ്രേമലത, പ്രിൻസി മാത്യു, ഡോ.പി.ലിനു മോഹൻ എന്നിവർക്ക് സമ്മാനിച്ചു. പ്രൊ വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ, റജിസ്ട്രാർ ഡോ. എ.കെ.മനോജ്കുമാർ, പരീക്ഷാ കൺട്രോളർ ഡോ.എസ്. അനിൽകുമാർ, ഫിനാൻസ് ഓഫിസർ കെ.പി.രാജേഷ്, ഡീൻമാരായ ഡോ. ആർ.ബിനോജ്, ഡോ.വി.എം. ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.