74 വയസ്സു പിന്നിട്ടിട്ടും ഷട്ടിൽ കളി മുടക്കാത്ത ജോസ്, തോൽപിച്ചവരുടെ കൂട്ടത്തിൽ കാൻസറുമുണ്ട്!; ജീവിതം പഠിപ്പിച്ചു, ‘ലവ് ഓൾ’
തൃശൂർ ∙ ഷട്ടിൽ കളിയുടെ തുടക്കത്തിലാണ് ‘ലവ് ഓൾ’ എന്നു പറയേണ്ടതെങ്കിലും ജോസിന്റെ ശീലം വ്യത്യസ്തമാണ്. ദിവസവും രാവിലെ 6നു വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലേക്കു ജോസ് കളിക്കാനെത്തുന്നത് ‘ലവ് ഓൾ’ എന്നുച്ചത്തിൽ ആശംസിച്ചുകൊണ്ടാണ്. മുന്നിലെത്തുന്നവർക്കെല്ലാം ജോസിന്റെ സ്നേഹാശംസയുടെ പങ്കുകിട്ടും. 74 വയസ്സു

തൃശൂർ ∙ ഷട്ടിൽ കളിയുടെ തുടക്കത്തിലാണ് ‘ലവ് ഓൾ’ എന്നു പറയേണ്ടതെങ്കിലും ജോസിന്റെ ശീലം വ്യത്യസ്തമാണ്. ദിവസവും രാവിലെ 6നു വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലേക്കു ജോസ് കളിക്കാനെത്തുന്നത് ‘ലവ് ഓൾ’ എന്നുച്ചത്തിൽ ആശംസിച്ചുകൊണ്ടാണ്. മുന്നിലെത്തുന്നവർക്കെല്ലാം ജോസിന്റെ സ്നേഹാശംസയുടെ പങ്കുകിട്ടും. 74 വയസ്സു പിന്നിട്ടിട്ടും കളി മുടക്കാത്ത ജോസ് തോൽപിച്ചവരുടെ കൂട്ടത്തിൽ എതിർകളിക്കാർ മാത്രമല്ല, കാൻസറുമുണ്ട്! ഒന്നിലേറെത്തവണ ചികിത്സിച്ചു കീഴടക്കിയ രോഗം വീണ്ടും പിന്നാലെ കൂടിയിട്ടുണ്ടെങ്കിലും ജോസ് തോൽക്കാൻ തയാറല്ലാതെ കളി തുടരുന്നു.
വെൽഡിങ് വ്യവസായ രംഗത്തു പ്രവർത്തിക്കുന്ന അരണാട്ടുകര പുത്തനങ്ങാടി വാഴപ്പിള്ളിൽ ജോസ് (74), നാട്ടുകാർക്കും സുഹൃത്തുക്കൾക്കും സഹകളിക്കാർക്കുമൊക്കെ ഇടയിൽ അറിയപ്പെടുന്നത് ‘ലവ് ഓൾ ജോസേട്ടൻ’ എന്ന പേരിലാണ്. 30 കൊല്ലത്തിലേറെയായി ജോസ് പിന്തുടരുന്ന ജീവിതരീതി തന്നെയാണ് ഈ പേരുവീഴാൻ കാരണം. ചെറുപ്പകാലത്തു ബോൾ ബാഡ്മിന്റൻ കളിച്ചിരുന്നെങ്കിലും സ്വന്തമായി വ്യവസായ സ്ഥാപനം തുടങ്ങി തിരക്കുകളിൽ മുഴുകിയപ്പോൾ കളി നിർത്തേണ്ടിവന്നു. എന്നാൽ, 1980കളിൽ ഷട്ടിൽ കളിയിലേക്കു തിരിഞ്ഞു.
കലക്ടറേറ്റിനു സമീപത്തെ കോർട്ടിലായിരുന്നു തുടക്കം. പിന്നീടത് അക്വാറ്റിക് കോംപ്ലക്സിലേക്കു മാറി. ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ കളിക്കാരുടെ കൂട്ടായ്മ രൂപീകൃതമായപ്പോൾ സ്ഥാപക അംഗങ്ങളിലൊരാളായി. അക്കൂട്ടത്തിൽ തനിക്കൊപ്പം കളിച്ചിരുന്നവരെല്ലാം പണ്ടേ കളി നിർത്തിയെങ്കിലും ജോസ് റാക്കറ്റ് താഴെവച്ചില്ല. ചെറുപ്രായത്തിൽ പ്രാക്ടീസിനു സ്റ്റേഡിയത്തിലെത്തിയവർ വെറ്ററൻ താരങ്ങളായി മാറുന്നതു ജോസ് ഒപ്പംനിന്നു കൗതുകത്തോടെ കണ്ടു.
ഇതിനിടെ 10 വർഷം മുൻപു കാൻസർ ബാധിതനായപ്പോൾ കളി നിർത്തേണ്ടിവരുമെന്നു ഭയന്നെങ്കിലും ജോസ് തോൽക്കാൻ കൂട്ടാക്കിയില്ല. ചികിത്സയ്ക്കൊപ്പം കളിയും തുടർന്നു. ഭേദമായ രോഗം വീണ്ടും തേടിയെത്തിയെങ്കിലും ജോസ് കളി തുടരുകയാണ്. ദിവസവും പുലർച്ചെ 4.30ന് എഴുന്നേൽക്കും. വ്യായാമത്തിനു ശേഷം 6 മണിയോടെ സ്റ്റേഡിയത്തിലെത്തും. തന്റെ പാതിയോളം പ്രായമുള്ളവർക്കൊപ്പം 3 ഗെയിം കളിക്കും. പിന്നെ ബിസിനസ് തിരക്കുകളിലേക്ക്. രാത്രി 10 മണിയോടെ ഉറക്കം. പിറ്റേന്നും രാവിലെ പതിവുപോലെ സ്റ്റേഡിയത്തിലേക്ക്. കാണുന്നവരോടെല്ലാം ഉച്ചത്തിൽ ‘ലവ് ഓൾ’ പറഞ്ഞാകും യാത്ര.