ചെറുതുരുത്തി ∙ അടയ്ക്കാ വ്യാപാരിയായ അബ്ബാസിന്റെ വീട്ടിൽ നടന്ന മോഷണങ്ങളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതു കേസിൽ നിർണായകമാകുമെന്നു സൂചന. തൊപ്പിയും മാസ്കും ധരിച്ചെത്തിയയാൾ അടയ്ക്കാ ചാക്കുകൾ മോഷ്ടിക്കുന്നതു പലവട്ടം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നു പ്രതി അബ്ബാസ് നൽകിയ മൊഴിയിൽ പറയുന്നു. മൂന്നു മാസം മുൻപു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതുരുത്തി ∙ അടയ്ക്കാ വ്യാപാരിയായ അബ്ബാസിന്റെ വീട്ടിൽ നടന്ന മോഷണങ്ങളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതു കേസിൽ നിർണായകമാകുമെന്നു സൂചന. തൊപ്പിയും മാസ്കും ധരിച്ചെത്തിയയാൾ അടയ്ക്കാ ചാക്കുകൾ മോഷ്ടിക്കുന്നതു പലവട്ടം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നു പ്രതി അബ്ബാസ് നൽകിയ മൊഴിയിൽ പറയുന്നു. മൂന്നു മാസം മുൻപു മോഷ്ടാവിനെ പിടികൂടാൻ നാട്ടുകാർ സംഘം ചേർന്നു പ്രദേശത്തു റോന്തുചുറ്റിയിരുന്നു.

ചേലക്കര പൊലീസിലും ഇതു സംബന്ധിച്ച പരാതി നൽകിയിരുന്നു. എന്നാൽ, സന്തോഷിനെ പിടിച്ചുകെട്ടിയതും മർദിച്ചതും 11 പേരടങ്ങുന്ന സംഘമാണെന്നാണു പൊലീസിന്റെ നിഗമനം. അബ്ബാസിന്റെ വീടിനു മുന്നിലെ റോഡിലാണു സന്തോഷിനു മർദനമേറ്റത്. ഓടിക്കൂടിയവർ സന്തോഷിന്റെ കൈകൾ പിന്നിലേക്കു വലിച്ചു കയർ കൊണ്ടു കെട്ടി അരമണിക്കൂറിലേറെ മർദിച്ചെന്നാണു പൊലീസിനു ലഭിച്ച വിവരം. 

ADVERTISEMENT

മാർച്ച് 23ന് അബ്ബാസിന്റെ വീട്ടിൽ നിന്നു 3 ചാക്ക് കൊട്ടടയ്ക്ക മോഷണം പോയിരുന്നു. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 2 ചാക്ക് പൊളിക്കാത്ത അടയ്ക്ക കൂടി മോഷണം പോയതായി ഇവർ പൊലീസിനോടു പറഞ്ഞു. മോഷ്ടാവിനെ പിടികൂടാൻ ബുധനാഴ്ച ഇവർ സിസിടിവി ക്യാമറാ നിരീക്ഷണവുമായി ഏറെനേരം കാത്തെങ്കിലും വീട്ടുകാർ ഉറങ്ങിയ സമയത്ത് ഒരു ചാക്ക് അടയ്ക്ക കൂടി മോഷണം പോയി. വ്യാഴാഴ്ച മോഷ്ടാവ് എത്തിയില്ല.

ശനിയാഴ്ച പുലർച്ചെ വീണ്ടും മോഷ്ടാവ് എത്തുന്നതു സിസിടിവിയിലൂടെ കണ്ടെന്നാണ് അബ്ബാസിന്റെ മൊഴി. ഇതോടെ നാട്ടുകാരെ വിളിച്ചുകൂട്ടി സന്തോഷിനെ പിടികൂടാൻ ശ്രമിച്ചുവെന്നും മൊഴിയിൽ പറയുന്നു. സന്തോഷ് സമീപത്തെ വലിയ മതിൽ ചാടിക്കടന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എല്ലാവരും ചേർന്നു വലിച്ചു താഴേക്കിട്ടു മർദിച്ചെന്നാണു പൊലീസ് നിഗമനം. 

ADVERTISEMENT

പൊലീസിനെ വിവരമറിയിച്ചെങ്കിലും 4 മണിയോടെയാണ് അവർ എത്തിയതെന്നു നാട്ടുകാർ പറയുന്നു. പൊലീസ് ജീപ്പിലാണു സന്തോഷിനെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. 3 മണിക്കൂറോളം പലതരം പരിശോധനകൾക്കു വിധേയനാക്കിയ ശേഷം മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്ന് എസിപി ടി.എസ്. സിനോജ്, എസ്എച്ച്ഒ ഇ. ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു.