മാലിന്യമുക്ത കേരളം: പദ്ധതികൾക്ക് രൂപം നൽകി ചാലക്കുടി നഗരസഭ
ചാലക്കുടി ∙ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാലിന്യമുക്ത നവകേരളം പദ്ധതി നടപ്പിലാക്കുന്നതിന് സമഗ്രമായ മാലിന്യ നിർമാർജന - ശുചീകരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ നഗരസഭയിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. വിപുലമായ പ്രവർത്തനങ്ങൾക്കാണ് നഗരസഭ നടപ്പാക്കുകയെന്നു നഗരസഭാധ്യക്ഷൻ എബി ജോർജ് അറിയിച്ചു. ജൂൺ 5 നകം

ചാലക്കുടി ∙ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാലിന്യമുക്ത നവകേരളം പദ്ധതി നടപ്പിലാക്കുന്നതിന് സമഗ്രമായ മാലിന്യ നിർമാർജന - ശുചീകരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ നഗരസഭയിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. വിപുലമായ പ്രവർത്തനങ്ങൾക്കാണ് നഗരസഭ നടപ്പാക്കുകയെന്നു നഗരസഭാധ്യക്ഷൻ എബി ജോർജ് അറിയിച്ചു. ജൂൺ 5 നകം എല്ലാ വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങളും ഓഫിസുകളും പരിസരങ്ങളും ശുചീകരിക്കും.
പ്രധാന വഴിയോരങ്ങളുടെയും തോടുകളുടെയും കാനകളുടെയും ആദ്യ ഘട്ടം ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കും. മാർക്കറ്റ്, പ്രധാന ജംക്‌ഷനുകൾ, മേൽപാലങ്ങളുടെ അടിഭാഗം ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളുടെ ശുചീകരണവും അടിയന്തരമായി പൂർത്തിയാക്കും. ദീർഘദൂര യാത്രക്കാർക്കു ശുചിമുറി സൗകര്യം ഒരുക്കാൻ പെട്രോൾ പമ്പുകൾക്ക് നിർദേശം നൽകും ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തെ ആധുനിക കംഫർട്ട് സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കും.
പാൻ മസാല ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപന്നങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഗാർഹിക മാലിന്യ സംസ്കരണ യൂണിറ്റുകൾ മുഴുവൻ വീടുകളിലും എത്തിക്കാൻ നടപടി സ്വീകരിക്കും. 10 സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചതിനു പുറമെ 10 പൊതു സ്ഥലങ്ങളിൽ കൂടി ക്യാമറ സ്ഥാപിക്കും.
വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുള്ള ബിന്നുകൾ സ്ഥാപിക്കണമെന്നും ഇതു നഗരസഭ യഥാസമയം നീക്കം ചെയ്യാനും തീരുമാനിച്ചു. നഗരസഭാധ്യക്ഷൻ എബി ജോർജ് അധ്യക്ഷത വഹിച്ചു.
ഡിവൈഎസ്പിസി.ആർ. സന്തോഷ്, മുൻ എംഎൽഎ എ.കെ. ചന്ദ്രൻ, മുൻ നഗരസഭാധ്യക്ഷരായ സി.ജി.. ബാലചന്ദ്രൻ, ജോസ് പൈനാടത്ത്, വി.ഒ.പൈലപ്പൻ, മേരി നളൻ,തഹസിൽദാർ എൻ. അശോക്‌കുമാർ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.