പുത്തൂർ∙ സുവോളജിക്കൽ പാർക്കിലെ രണ്ടാമത്തെ അതിഥിയായി ദുർഗ എന്ന പെൺകടുവയെത്തി. ഇന്നലെ രാവിലെ 6നു നെയ്യാർ വന്യജീവി സങ്കേതത്തിൽ നിന്നാണ് പുത്തൂരിൽ എത്തിച്ചത്. ഒന്നര മാസം മുൻപ് നെയ്യാറിൽ നിന്നു വൈഗയെന്ന പെൺ കടുവയെയും കൊണ്ടുവന്നിരുന്നു. ഏഴ് വർഷം മുൻപ് വയനാട്ടിലെ ചിതലയത്തു ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൂർ∙ സുവോളജിക്കൽ പാർക്കിലെ രണ്ടാമത്തെ അതിഥിയായി ദുർഗ എന്ന പെൺകടുവയെത്തി. ഇന്നലെ രാവിലെ 6നു നെയ്യാർ വന്യജീവി സങ്കേതത്തിൽ നിന്നാണ് പുത്തൂരിൽ എത്തിച്ചത്. ഒന്നര മാസം മുൻപ് നെയ്യാറിൽ നിന്നു വൈഗയെന്ന പെൺ കടുവയെയും കൊണ്ടുവന്നിരുന്നു. ഏഴ് വർഷം മുൻപ് വയനാട്ടിലെ ചിതലയത്തു ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന 14 വയസ്സുള്ള ദുർഗയെ പിടികൂടി നെയ്യാറിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. രാവിലെ 6 നു പാർക്കിൽ എത്തിച്ച കടുവയെ ഏഴരയോടെ ഐസലേഷൻ കേന്ദ്രത്തിലാക്കി.

2 മാസം നിരീക്ഷണത്തിലാക്കിയതിനുശേഷമാണ് പാർക്കിലെ കടുവകളുടെ ആവാസ കേന്ദ്രത്തിൽ എത്തിക്കുക. മന്ത്രി കെ.രാജൻ, കലക്ടർ വി. ആർ. കൃഷ്ണതേജ, പാർക്ക് ഡയറക്ടർ ആർ. കീർത്തി, പാർക്ക് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോക്ടർ രാജ്, ഫ്രണ്ട്സ് ഓഫ് സൂ സംഘടന പ്രസിഡന്റ് എം. പീതാംബരൻ എന്നിവർ ദുർഗയെ സ്വീകരിക്കാനെത്തിയിരുന്നു. തൃശൂരിൽ നിന്നും രാജ്യത്തെ മറ്റു മൃഗശാലകളിൽ നിന്നും ജീവികളെ എത്തിച്ച് അടുത്ത വർഷം പാർക്ക് തുറന്നു കൊടുക്കാനാണ് ശ്രമമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. പാർക്കിൽ ആദ്യ അന്തേവാസിയായി എത്തിയ വൈഗ ഒന്നര മണിക്കൂർ പരിശ്രമത്തിനു ശേഷമാണ് ഐസലേഷൻ കേന്ദ്രത്തിലെ കൂട്ടിൽ

ADVERTISEMENT

കയറിയത്.ഒരു ദിവസം 7 കിലോ ഇറച്ചി, ഐസ് നിറച്ച ജലാശയം, എയർ കൂളർ. എല്ലാം കൊണ്ടും ഒരു വിഐപി പരിഗണനയാണ് ദുർഗയ്ക്ക് നൽകിയിരിക്കുന്നത്. ചട്ടപ്രകാരം ആഴ്ചയിൽ ഒരു ദിവസം ഉപവാസമാണ്. പുറത്ത് ഓലമേഞ്ഞ സ്ഥലവും ദുർഗയ്ക്ക്  വേണ്ടി ഒരുക്കിയിട്ടുണ്ട്.ഒരാഴ്ച കഴിഞ്ഞാൽ ഇതിനോട് ചേർന്നുള്ള കൂട്ടിലേക്ക് മാറ്റും.

ദുർഗ: നെയ്യാർ ഡാമിലെ അവസാന പെൺകടുവ

ADVERTISEMENT

കാട്ടാക്കട ∙ നെയ്യാർ ഡാം സിംഹ സഫാരി പാർക്കിലെ കൂട്ടിലുണ്ടായിരുന്ന അവസാന പെൺ കടുവയാണ് ദുർഗ. ദുർഗയ്ക്ക് ഒപ്പമുണ്ടായിരുന്ന വൈഗ എന്ന കടുവയെ 3 മാസം മുൻപ് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയിരുന്നു. ജനവാസ മേഖലയിൽ ഇറങ്ങി നാടിനെ വിറപ്പിച്ച ദുർഗയെ 2019 ജനുവരിയിലാണ് പിടികൂടി ഡാമിൽ എത്തിച്ചത്. പല്ലു കൊഴിഞ്ഞ കടുവയെ തിരികെ വനത്തിൽ വിട്ടാൽ വേട്ടയാടി ആഹാരം കഴിക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡാമിലെ കൂട്ടിൽ പരിചരിച്ചത്. 

ആ പുലിക്കുട്ടി ഇനി ‘ലിയോ’

ADVERTISEMENT

പുത്തൂർ∙ പാലക്കാട് അയിലൂരിൽ അമ്മ ഉപേക്ഷിച്ച നിലയിൽ അവശനായി കണ്ടെത്തി പുത്തൂരിൽ എത്തിച്ച 6  മാസം പ്രായമുള്ള പുലിക്കുട്ടി ഇനി പുത്തൂരിന്റെ അരുമയാകും. ഇതിന്റെ ആദ്യ പടിയായി പാർക്ക് അധികൃതർ പുലിക്കുട്ടിക്കു ലിയോ എന്ന പേരിട്ടു. ലിയോയെ പാർക്കിൽ തന്നെ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അധികൃതർ വനം വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് പരിഗണിക്കുമെന്നാണു പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.

അവശനിലയിൽ പാലക്കാട്ടു നിന്നെത്തിച്ച പുലിക്കുട്ടി മൃഗാശുപത്രിയിൽ ഇൻപേഷ്യന്റ് വാർഡിലാണ് താമസം. വിദഗ്ധ പരിചരണത്തിലൂടെ സുഖം പ്രാപിച്ചു വരികയാണിപ്പോൾ. കൊക്കാലെയിലെ മൃഗാശുപത്രിയിൽ നടത്തിയ പരിശോധനയിൽ ശരീരത്തിൽ 3 ഒടിവുകൾ കണ്ടെത്തിയിരുന്നു. അതുമൂലം പതുക്കെയാണ് ഇപ്പോഴും നടത്തം. എന്നാൽ കൃത്യമായി ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ അധികം വൈകാതെ പൂർണ ആരോഗ്യത്തിലേക്കു തിരിച്ചു വരുമെന്ന്  അധികൃതർ അറിയിച്ചു. പോത്തിറച്ചിയാണ് ലിയോയുടെ ഇഷ്ട വിഭവം. ആഹാരത്തിനൊപ്പമാണു മരുന്നും നൽകിക്കൊണ്ടിരിക്കുന്നത്.

ധാരാളം വെള്ളവും കുടിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ ലക്ഷണമാണെന്നാണു ഡോക്ടർ പറയുന്നത്. വെറ്ററിനറി ഡോക്ടർ, ക്യൂറേറ്റർ, അനിമൽ കീപ്പർമാർ എന്നിവരടങ്ങിയ സംഘമാണ് രാത്രിയും പകലും പുലിക്കുട്ടിയെ ശുശ്രൂഷിക്കുന്നത്. പാലക്കാട് നെന്മാറ അയിലൂർ പൂഞ്ചേരിയിലെ തോട്ടത്തിൽ റബർ വെട്ടുന്ന തൊഴിലാളികളാണു പുലിക്കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. ഇന്നലെ ലിയോയെ കാണാൻ മന്ത്രി കെ. രാജൻ, കലക്ടർ വി.ആർ. കൃഷ്ണേതേജ, പാർക്ക് ഡയറക്ടർ ആർ. കീർത്തി എന്നിവരെത്തിയിരുന്നു.

English Summary: Last Female tiger of Neyyar Dam arrives at Puttur, Durga becomes VIP at the park