മതിലകം ∙ പഞ്ചായത്തിലെ കൂളിമുട്ടം ഗ്രാമത്തിൽ ത്രിവേണിയിലാണ് യുവത്വം നയിക്കുന്ന നാണൻ മെമ്മോറിയൽ വായനശാല. പുതിയ തലമുറ വായനശാല പ്രവർത്തനങ്ങളിൽ നിന്നും സാംസ്കാരിക പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നുവെന്ന ആക്ഷേപത്തിനുള്ള മറുപടി കൂടിയാണ് ഈ വായനശാലയുടെ പ്രവർത്തനം. 2013ൽ കൂളിമുട്ടത്തെ സാംസ്കാരിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മതിലകം ∙ പഞ്ചായത്തിലെ കൂളിമുട്ടം ഗ്രാമത്തിൽ ത്രിവേണിയിലാണ് യുവത്വം നയിക്കുന്ന നാണൻ മെമ്മോറിയൽ വായനശാല. പുതിയ തലമുറ വായനശാല പ്രവർത്തനങ്ങളിൽ നിന്നും സാംസ്കാരിക പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നുവെന്ന ആക്ഷേപത്തിനുള്ള മറുപടി കൂടിയാണ് ഈ വായനശാലയുടെ പ്രവർത്തനം. 2013ൽ കൂളിമുട്ടത്തെ സാംസ്കാരിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ സജീവസാന്നിധ്യമായിരുന്ന തറയിൽ നാരായണൻ നാണന്റെ സ്മരണാർഥമാണ് സൗഹൃദ കലാസാംസ്കാരിക സമിതി വായനശാലയ്ക്ക് രൂപം കൊടുത്തത്. ഇവിടെ  മുഴുവൻ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് പ്രദേശത്തെ ചെറുപ്പക്കാരാണ്. 

2013ൽ തന്നെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരം നേടിയ വായനശാല നിലവിൽ സംസ്ഥാനത്ത് തന്നെ എ ഗ്രേഡ് വായനശാലകളിൽ ഒന്നാണ്. 1500 ചതുരശ്രഅടി വിസ്തീർണമുള്ള ഇരുനില കെട്ടിട്ടവും, 5 സെന്റിൽ പഴയ ഓട് ഉപയോഗിച്ചുകൊണ്ട് നിർമിച്ച കുളവും അതിനോട് ചേർന്ന് ഓപ്പൺ സ്റ്റേജ് സംവിധാനവും വായനശാലയ്ക്ക് സ്വന്തമായി ഉണ്ട്.

ADVERTISEMENT

റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ പതിനായിരത്തോളം  പുസ്തകങ്ങൾ വായനശാലയിൽ ലഭ്യമാണ്. എഴുനൂറോളം പേർ   അംഗങ്ങളാണ്. വനിതാവേദി,ബാലവേദി,വയോജന വേദി, യുവത , കുട്ടികൾക്കായി പ്രത്യേക വായന ഗ്രൂപ്പ്, ഓൺലൈൻ സേവന കേന്ദ്രം എന്നിവ വായനശാലയുടെ ഭാഗമായി പ്രവർത്തിക്കുന്നു. സാമൂഹിക വൈജ്ഞാനിക കേന്ദ്രം പി.എസ് സി പരിശീലനം , എൽഎസ്എസ് - യുഎസ്എസ് പരിശീലനം ,എസ്എസ്എൽ‍സി,നിശാ പഠന ക്യാംപ്, ചരിത്ര ക്വിസ് എന്നിവയ്ക്ക് നേതൃത്വം നൽകുന്നു. 

പിഎസ്‌സി പരീക്ഷകളുടെ മാറിയ പരീക്ഷ പാറ്റേണിലും ഓൺലൈൻ - ഓഫ് ലൈൻ സംവിധാനം ഒരുപോലെ ഉപയോഗിച്ച് വായനശാല നടത്തുന്ന പഠന ഗ്രൂപ്പിന്റെ ഭാഗമായി 10 പേർ ഇത്തവണത്തെ എൽഡിസി, എൽജിസ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ ജോലിയിൽ പ്രവേശിച്ചു. തീരദേശത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി 70 ദിവസം പഠന സഹായ ക്യാംപുകൾ,മതിലകം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കേന്ദ്രീകരിച്ച് നടക്കുന്ന കുട്ടികളുടെ ഗ്രാമസഭ,കായിക സമിതി , വിദ്യാഭ്യാസ സമിതി എന്നിവയുടെ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സാമൂഹിക വൈജ്ഞാനിക നേതൃത്വം നൽകി വരുന്നു.

ADVERTISEMENT

വിവിധങ്ങളായ ക്യാംപുകൾ ,ബോധവൽക്കരണ പ്രവർത്തനങ്ങൾ, ചരിത്രക്വിസ് മത്സരം, കുട്ടികൾക്കായി സാഹിത്യ നാടക സഹവാസ ക്യാപുകൾ‍ ,പ്രളയ - കോവിഡ് കാല പ്രതിരോധ പ്രവർത്തനങ്ങൾ, കുടുംബശ്രീ,ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ എന്നിവയുമായി സഹകരിച്ച് വനിതകൾക്ക് സ്വയം വരുമാനം കണ്ടെത്തുന്ന വിവിധ പ്രവർത്തനങ്ങൾ , പൊതുജനങ്ങൾക്ക് സർക്കാർ - സർക്കാതിര ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്ന ഈ സേവന കേന്ദ്രം എന്നിവ വായനശാലയുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്. 

പുതിയ കാലത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാനും പുതിയ തലമുറയിലേക്ക് പകർന്നു നൽകുന്നതിനുമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് വായനശാല. കെ.എസ്. ശ്രീജിത് പ്രസിഡന്റും കെ.ജി. അജയകൃഷ്ണ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്. പുതിയ അംഗങ്ങളെ ചേർക്കുന്നതിനു ബന്ധപ്പെടാം. ഫോൺ: 9746640539.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT