ഏനാമാവ്, ഇടിയഞ്ചിറ റഗുലേറ്ററുകളുടെ നവീകരണത്തിന് 13.63 കോടി രൂപയുടെ ഭരണാനുമതി
പാവറട്ടി ∙ ജീർണിച്ച് ഉപയോഗശൂന്യമായ ഏനാമാവ്, ഇടിയഞ്ചിറ റഗുലേറ്ററുകളുടെ നവീകരണത്തിനു പുതിയ എസ്റ്റിമേറ്റ് പ്രകാരം 13.63 കോടി രൂപയുടെ നിർമാണത്തിനു ഭരണാനുമതിയായി. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് വകയിരുത്തിയത്. 2018ൽ 11.78 കോടി രൂപ

പാവറട്ടി ∙ ജീർണിച്ച് ഉപയോഗശൂന്യമായ ഏനാമാവ്, ഇടിയഞ്ചിറ റഗുലേറ്ററുകളുടെ നവീകരണത്തിനു പുതിയ എസ്റ്റിമേറ്റ് പ്രകാരം 13.63 കോടി രൂപയുടെ നിർമാണത്തിനു ഭരണാനുമതിയായി. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് വകയിരുത്തിയത്. 2018ൽ 11.78 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിർമാണ പ്രവർത്തനങ്ങളൊന്നും നടന്നില്ല.
ഇൗ തുകയ്ക്ക് നിർമാണം നടത്താൻ കരാറുകാരില്ലാത്തതിനെ തുടർന്നാണ് എസ്റ്റിമേറ്റ് പുതുക്കിയത്. ഇതു പ്രകാരം ഏനാമാവ് റഗുലേറ്ററിന്റെ സിവിൽ ജോലികൾക്ക് 4.06 കോടി രൂപയും മെക്കാനിക്കൽ ജോലികൾക്ക് 4.53 കോടി രൂപയുമാണ് വകയിരുത്തിയത്. ഇടിയഞ്ചിറ റഗുലേറ്ററിന്റെ സിവിൽ ജോലികൾക്ക് 2.42 കോടി രൂപയും മെക്കാനിക്കൽ ജോലികൾക്ക് 2.62 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ജലവിഭവ വകുപ്പിനാണ് നിർമാണ പ്രവർത്തനങ്ങളുടെ ചുമതല. 2 റഗുലേറ്ററുകളും നവീകരണം പൂർത്തിയാകുമ്പോൾ യന്ത്രവൽകൃതമാകും. ഷട്ടറുകൾ അതിവേഗം അടയ്ക്കാനും തുറക്കാനും കഴിയും.
അര നൂറ്റാണ്ടിലധികം പഴക്കമുള്ള റഗുലേറ്ററുകളുടെ ഷട്ടറുകൾ നിലവിൽ ഭൂരിഭാഗവും നശിച്ച നിലയിലാണ്. അടച്ചാലും കായലിൽ നിന്നു വൻ തോതിൽ ഉപ്പുവെള്ളം കോൾമേഖലയിലേക്കു കടക്കുന്നത് വൻ തോതിൽ കൃഷി നാശത്തിനു കാരണമായിട്ടുണ്ട്. ശുദ്ധജല വിതരണ പദ്ധതികളും അവതാളത്തിലാണ്. റഗുലേറ്ററുകളുടെ നവീകരണം കാലങ്ങളായി കർഷകരുടെയും നാട്ടുകാരുടെയും ആവശ്യമാണ്. നവീകരണം പൂർത്തിയായാൽ എല്ലാ വർഷവും ഉപ്പുവെള്ളം തടയാൻ കോടികൾ ചെലവിട്ട് താൽക്കാലിക വളയം ബണ്ട് നിർമിക്കുന്നതും ഒഴിവാക്കാം.