ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെകേസെടുക്കണം: ജെബി മേത്തർ എംപി തൃശൂർ ∙ മഹിളാ കോൺഗ്രസ് ഒരു സംഗമം നടത്തിയപ്പോൾത്തന്നെ പിണറായി വിജയനും സഖാക്കൾക്കും ഇരിക്കപ്പൊറുതി ഇല്ലാതായെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി. സംഗമത്തിൽ പങ്കെടുത്തു മടങ്ങിയ സ്ത്രീകളെയും വാഹന ഡ്രൈവറെയും ഡിവൈഎഫ്ഐക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിവൈഎഫ്ഐ  പ്രവർത്തകർക്കെതിരെ കേസെടുക്കണം: ജെബി മേത്തർ എംപി
തൃശൂർ ∙ മഹിളാ കോൺഗ്രസ് ഒരു സംഗമം നടത്തിയപ്പോൾത്തന്നെ പിണറായി വിജയനും സഖാക്കൾക്കും ഇരിക്കപ്പൊറുതി ഇല്ലാതായെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി. സംഗമത്തിൽ പങ്കെടുത്തു മടങ്ങിയ സ്ത്രീകളെയും വാഹന ഡ്രൈവറെയും ഡിവൈഎഫ്ഐക്കാർ ചാവക്കാട് പൊലീസ് സ്റ്റേഷനു മുന്നിൽ വാഹനം തടഞ്ഞ് മർദിച്ചത് എന്തു രക്ഷാപ്രവർത്തനമാണ്? ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണം. പൊലീസ് കയ്യും കെട്ടിയിരുന്നാൽ തൃശൂരിലെ മുഴുവൻ മഹിളാ കോൺഗ്രസുകാരും പൊലീസ് സ്റ്റേഷനിലേക്കു വരുമെന്നും ജെബി മേത്തർ പറ‍ഞ്ഞു  ഏത് അക്രമവും കൊള്ളരുതായ്മയും മുഖ്യമന്ത്രിക്കു രക്ഷാപ്രവർത്തനമാണ്. പിണറായി വിജയൻ കിം ജോങ് ഉന്നിന്റെ പിൻഗാമിയാകാൻശ്രമിക്കുകയാണ്. മഹിളാ കോൺഗ്രസിനോടു കളിക്കേണ്ട, കളിച്ചാൽ സ്ത്രീകൾ മര്യാദ പഠിപ്പിക്കും. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള അക്രമ ആഭാസ യാത്രയ്ക്കെതിരെ സ്ത്രീ സമൂഹം പ്രതികരിക്കുമെന്നും അവർ പറഞ്ഞു.

കേരള  കേറ്ററേഴ്സ അസോസിയേഷൻ 
ചാലക്കുടി ∙ ഓൾ കേരള കേറ്ററിങ് അസോസിയേഷനുമായുള്ള ബന്ധം വിഛേദിച്ചു കേരള കേറ്ററേഴ്സ് അസോസിയേഷൻ (കെസിഎ) എന്ന പേരിൽ പുതിയ സംഘടനയ്ക്കു രൂപം കൊടുത്തതായി എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യദാസ് ഗോകുലം, പോളി പെരേപ്പാടൻ, ജോർജ് പോൾ മാമ്പിള്ളി, ടിന്റോ വർഗീസ് എന്നിവർ അറിയിച്ചു.  പ്രസിഡന്റ് കെ.കെ.ജോൺസൺ, സെക്രട്ടറി ചാൾസ് ജോൺസൺ,  ട്രഷറർ പി.പി.ബാബു എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി തിരഞ്ഞെടുത്തു.കഴിഞ്ഞ വർഷം നടത്തിയ  ഓൾ കേരള കേറ്ററിങ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ കണക്കുകൾ അവതരിപ്പിച്ചില്ലെന്നും സമ്മേളനം നടത്തിയതു കാരണം 26 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായും അംഗങ്ങളുടെ ക്ഷേമത്തിനായി രൂപം കൊടുത്ത കരുതൽ പദ്ധതി സുതാര്യമല്ലെന്നും ഇവർ ആരോപിച്ചു.ജില്ലാ, മേഖലാ കമ്മിറ്റികൾ വൈകാതെ രൂപീകരിക്കുമെന്നും സംസ്ഥാനമെമ്പാടും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ADVERTISEMENT

കൊരട്ടിയില്‍ മേല്‍പാലം വേണം  :ചാലക്കുടി താലൂക്ക് വികസന സമിതി
ചാലക്കുടി ∙ ദേശീയപാതയിൽ കൊരട്ടി ജംക്‌ഷനിൽ അടിപ്പാതയ്ക്കു പകരം‍ മേൽപാലം നിർമിക്കണമെന്നു താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  വേണു കണ്ഠരുമഠത്തിൽ അധ്യക്ഷത വഹിച്ചു. തഹസിൽദാർ (ഭൂരേഖ) ആന്റോ ജേക്കബ്, ഡപ്യൂട്ടി തഹസിൽദാർ (ഹെഡ് ക്വാർട്ടേഴ്സ്) കെ.ഡി.രാജൻ എന്നിവർ പ്രസംഗിച്ചു.

രാപകൽ സമരം 
കൊരട്ടി ∙ ജംക്‌ഷനിൽ അടിപ്പാതയ്ക്കു പകരം മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് മേഖല കമ്മിറ്റി രാപകൽ സമരം നടത്തി. ഇന്നലെ വൈകിട്ടാരംഭിച്ച സമരം ഇന്ന് രാവിലെ 8നു സമാപിക്കും.സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. 

ADVERTISEMENT

പി.ആർ.രഞ്ജിത് അധ്യക്ഷത വഹിച്ചു. 
സേവ് കൊരട്ടി കൺവിനർ സുന്ദരൻ പനങ്കൂട്ടത്തിൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബെന്നി ജോസഫ്, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി.തോമസ്, ടി.വി.രാമകൃഷ്ണൻ, പി.സി.സജിത്, പി.വി.വിവേക് എന്നിവർ പ്രസംഗിച്ചു.