ചാവക്കാട്∙ വള്ളത്തിന്റെ എൻജിൻ നിലച്ച് 45 മത്സ്യത്തെ‌ാഴിലാളികൾ കടലിൽ കുടുങ്ങി. ഫിഷറീസ് ബോട്ട് രക്ഷാപ്രവർത്തനം നടത്തി കരയ്ക്കെത്തിച്ചു. മുനക്കക്കടവിൽ നിന്ന് ഇന്നലെ പുലർച്ചെ മീൻപിടിക്കാൻ പോയ വലപ്പാട് ഇരിങ്ങതുരുത്തി വീട്ടിൽ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള അമ്പാടി ഇൻബോർഡ് വള്ളമാണ് അപകടത്തിൽപ്പെട്ടത്. കടലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാവക്കാട്∙ വള്ളത്തിന്റെ എൻജിൻ നിലച്ച് 45 മത്സ്യത്തെ‌ാഴിലാളികൾ കടലിൽ കുടുങ്ങി. ഫിഷറീസ് ബോട്ട് രക്ഷാപ്രവർത്തനം നടത്തി കരയ്ക്കെത്തിച്ചു. മുനക്കക്കടവിൽ നിന്ന് ഇന്നലെ പുലർച്ചെ മീൻപിടിക്കാൻ പോയ വലപ്പാട് ഇരിങ്ങതുരുത്തി വീട്ടിൽ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള അമ്പാടി ഇൻബോർഡ് വള്ളമാണ് അപകടത്തിൽപ്പെട്ടത്. കടലിൽ പത്ത് നോട്ടിക്കൽ മൈൽ (18.8 കിലോമീറ്റർ) അകലെ നാട്ടിക പടിഞ്ഞാറു ഭാഗത്താണ് എൻജിൻ നിലച്ച്് വള്ളം കടലിൽ കുടുങ്ങിയത്. 

   ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്.പോളിന്റെ നിർദേശത്തെ തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഓഫിസർമാരായ വി.എൻ. പ്രശാന്ത് കുമാർ, വി.എം.ഷൈബു, റസ്ക്യു ഗാർഡുമാരായ പ്രസാദ്, അൻസാർ, ബോട്ട് സ്രാങ്ക് റസാഖ്, എൻജിൻ ഡ്രൈവർ റഷീദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. 

ADVERTISEMENT

    ഇൗ ആഴ്ചയിൽ കടലിൽ അകടത്തിൽപ്പെടുന്ന നാലാമത്തെ യാനമാണിത്.വാർഷിക അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതും കാലപ്പഴക്കം ചെന്ന മത്സ്യബന്ധന യാനങ്ങൾ ഉപയോഗിച്ച് മീൻപിടിത്തത്തിൽ ഏർപ്പെടുന്നതുകെ‌ാണ്ടും കടലിൽ അപകടങ്ങൾ തുടർക്കഥയാകുന്നുണ്ട്. ജില്ലയിൽ രക്ഷാപ്രവർത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകൾ ചേറ്റുവയിലും അഴീക്കോടും ഉണ്ട്.  24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ.വി.സുഗന്ധകുമാരി അറിയിച്ചു.