ഗുരുവായൂർ ∙ ഇരുപതിനായിരത്തിലേറെ പേർ പങ്കെടുക്കുന്ന 20 മണിക്കൂർ തുടർച്ചയായ അന്നദാനത്തോടെ മമ്മിയൂർ ദേശവിളക്ക് ഇന്ന് ആഘോഷിക്കും. കാലത്ത് 6ന് ആരംഭിക്കുന്ന അന്നദാനം രാത്രി 2.00 വരെ നീളും. തൃപ്രയാർ ഏകാദശി ആയതിനാൽ ഏകാദശി നോമ്പുള്ള ഭക്തർക്കായി വ്രതവിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.മല്ലിശേരി കുട്ടൻ നമ്പൂതിരിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ ഇരുപതിനായിരത്തിലേറെ പേർ പങ്കെടുക്കുന്ന 20 മണിക്കൂർ തുടർച്ചയായ അന്നദാനത്തോടെ മമ്മിയൂർ ദേശവിളക്ക് ഇന്ന് ആഘോഷിക്കും. കാലത്ത് 6ന് ആരംഭിക്കുന്ന അന്നദാനം രാത്രി 2.00 വരെ നീളും. തൃപ്രയാർ ഏകാദശി ആയതിനാൽ  ഏകാദശി നോമ്പുള്ള ഭക്തർക്കായി  വ്രതവിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. മല്ലിശേരി കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അര വിളക്കായി ആരംഭിച്ച അയ്യപ്പൻ വിളക്ക് 67 വർഷം മുൻപ് മമ്മിയൂർ അയ്യപ്പഭക്ത സംഘത്തിന്റെ നേതൃത്വത്തിൽ ദേശവിളക്കായി ആഘോഷിച്ചു വരികയാണ്. 

അയ്യപ്പന്റെ അമ്പലത്തിന് പിച്ചള പൊതിഞ്ഞ ശ്രീകോവിലും വാഴപ്പിണ്ടി കൊണ്ടുള്ള 6 അമ്പലങ്ങളും മണ്ഡപവും ഒരുക്കി കാലത്ത് 7ന് തന്നെ പ്രതിഷ്ഠാകർമം  നടത്തുന്നതും പ്രത്യേകതയാണ്.  ഒരിക്കൽ ദേശവിളക്കിന് എഴുന്നള്ളിച്ച പാലക്കൊമ്പ് കുത്തിയത് ഇന്ന് വലിയ  പാലമരമായി ക്ഷേത്രാങ്കണത്തിൽ കാണാം. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള പാലക്കൊമ്പ് എഴുന്നള്ളിപ്പിന് 70ലേറെ കലാകാരന്മാരുടെ ഉടുക്കുപാട്ട്, 3 ആനകളുടെ എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, നാഗസ്വരം, അഞ്ഞൂറിലേറെ താലങ്ങളുടെ അകമ്പടി എന്നിവയുണ്ടാകും. 

ADVERTISEMENT

ക്ഷേത്രത്തിൽ കേളി, വിശേഷാൽ പൂജകൾ, നിറമാല, ചുറ്റുവിളക്ക്. ദീപാലങ്കാരത്തിന്റെ സ്വിച്ചോൺ അസി. പൊലീസ് കമ്മിഷണർ കെ.ജി.സുരേഷ് നിർവഹിച്ചു.മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, എക്സിക്യൂട്ടീവ് ഓഫിസർ എൻ.കെ.ബൈജു,  ഭക്തസംഘം  ഭാരവാഹികളായ കെ.കെ.ഗോവിന്ദദാസ്, പി.സുനിൽകുമാർ, അനിൽകുമാർ ചിറക്കൽ, അരവിന്ദൻ പല്ലത്ത് തുടങ്ങിയവർ പങ്കെടുത്തു. 

ഗുരുവായൂർ മമ്മിയൂർ ദേശവിളക്ക്  ഇന്ന്
മമ്മിയൂർ മഹാദേവ ക്ഷേത്രം :  നിർമാല്യം പുലർച്ചെ 4.00, കേളി 5.00, മമ്മിയൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ് 6.00, മരത്തംകോട് ജയദേവൻ സ്വാമിയുടെ നേതൃത്വത്തിൽ പ്രതിഷ്ഠാകർമം, പുഷ്പാഭിഷേകം. 6.30, ഗുരുവായൂർ കൃഷ്ണകുമാറിന്റെ അഷ്ടപദി 7.00, ഗുരുവായൂർ മുരളിയുടെ നാഗസ്വരം 9.00, കോഴിക്കോട് പ്രശാന്ത് വർമയുടെ ‘മാനസ ജപലഹരി’ 10.00.  ഗുരുവായൂർ ക്ഷേത്രനടയിൽ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ്  വൈകിട്ട് 6.00, 3 ആന എഴുന്നള്ളിപ്പ്, പഞ്ചവാദ്യം പരയ്ക്കാട് തങ്കപ്പമാരാർ, നാഗസ്വരം, താലപ്പൊലി  6.30,  വിളക്കു പന്തലിൽ ജി.കെ.പ്രകാശന്റെ സമ്പ്രദായ ഭജന രാത്രി 7.00, ശാസ്താംപാട്ട് 10.00,  പാൽകുടം എഴുന്നള്ളിപ്പ്, കനലാട്ടം, തിരി ഉഴിച്ചിൽ പുലർച്ചെ 2.00 മുതൽ.