രാമായണത്തെക്കുറിച്ചുള്ള വിവാദ പോസ്റ്റ്: എംഎൽഎ പി.ബാലചന്ദ്രൻ മാപ്പ് പറഞ്ഞു
തൃശൂർ∙ശ്രീരാമനും സീതയും ഇറച്ചിയും പൊറോട്ടയും കഴിക്കുന്നതായി ചിത്രീകരിക്കുന്ന കഥ എഴുതി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത എംഎൽഎ പി.ബാലചന്ദ്രൻ പൊതുമാപ്പു പറഞ്ഞു. പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ അദ്ദേഹത്തെ സിപിഐ ജില്ലാ കമ്മിറ്റി തള്ളിപ്പറയുകയും പൊതു സമൂഹത്തോടു ഖേദം പ്രകടിപ്പിക്കുകയും

തൃശൂർ∙ശ്രീരാമനും സീതയും ഇറച്ചിയും പൊറോട്ടയും കഴിക്കുന്നതായി ചിത്രീകരിക്കുന്ന കഥ എഴുതി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത എംഎൽഎ പി.ബാലചന്ദ്രൻ പൊതുമാപ്പു പറഞ്ഞു. പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ അദ്ദേഹത്തെ സിപിഐ ജില്ലാ കമ്മിറ്റി തള്ളിപ്പറയുകയും പൊതു സമൂഹത്തോടു ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വർഷങ്ങൾക്കു മുൻപു കരുതലില്ലാതെ എഴുതിയ കഥ അറിയാതെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതാണെന്നും മിനിറ്റുകൾക്കകം പിൻവലിച്ചു പൊതുമാപ്പു പറഞ്ഞുവെന്നും പി.ബാലചന്ദ്രൻ പറഞ്ഞു. ബിജെപി ബാലചന്ദ്രന്റെ രാജി ആവശ്യപ്പെട്ടു പ്രചാരണം നടത്തും.
വനവാസകാലത്തു മാരീചനെന്ന മാനിനെ കണ്ട സീത അതിനെ വേണമെന്നു ശ്രീരാമനോടു പറയുന്നതും തുടർന്നുള്ള കഥയുമാണു ബാലചന്ദ്രൻ സഭ്യമല്ലാത്ത രീതിയിൽ എഴുതിയിരിക്കുന്നത്.സീത മോശമായ ഭാഷയിൽ സംസാരിക്കുന്നതായും എഴുതിയിട്ടുണ്ട്. വലിയൊരു സമൂഹത്തെ എന്റെ വാക്കുകൾ വേദനിപ്പിച്ചുവെന്നു തിരിച്ചറിയുന്നുവെന്നു ബാലചന്ദ്രൻ പറഞ്ഞു. തെറ്റിനു ഞാൻ പൊതുമാപ്പും പറയുന്നു. ഉത്തരാദിത്തപ്പെട്ട ഒരാളിൽനിന്നു വരാൻ പാടില്ലാത്ത തെറ്റാണിത്.പൂരവുമായും ഹിന്ദു സമൂഹവും ക്ഷേത്രങ്ങളുമായെല്ലാം ചേർന്നു നിൽക്കുന്നതാണ് എന്റെ രാഷ്ട്രീയ ജീവിതം. അവരെയാണു ഞാൻ വേദനിപ്പിച്ചത്. അറിയാതെ പറ്റിയ തെറ്റാണിത്. ബാലചന്ദ്രൻ വ്യക്തമാക്കി.
പി ബാലചന്ദ്രൻ രാമായണത്തേയും ശ്രീരാമനെയും സീതയെയുമെല്ലാം ബന്ധിപ്പിച്ചു എഴുതിയ അഭിപ്രായം തികച്ചും തെറ്റാണെന്നും അതു പാർട്ടി നിലപാടല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് പ്രസ്താവനയിൽ വ്യക്തമാക്കി. എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുകയും വിശ്വാസികളെയും വിശ്വാസമില്ലാത്തവരെയും ഒരുപോലെ കാണുകയും ചെയ്യുന്നതാണു സിപിഐയുടെ കാഴ്ചപ്പാട്. വിശ്വാസികൾക്കുണ്ടായ പ്രയാസത്തിൽ സിപിഐ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വത്സരാജ് പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന വിധത്തിൽ പി.ബാലചന്ദ്രൻ ഇട്ട പോസ്റ്റ് അബദ്ധമായി കാണാനാകില്ലെന്നും ബാലചന്ദ്രനെതിരെ മതവികാരം വ്രണപ്പെടുത്തിയതിനും കലാപത്തിനു ശ്രമിച്ചതിനും കേസെടുക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്കുമാർ ആവശ്യപ്പെട്ടു.
പരശുരാമന് എതിരെ മുൻപ് ഇതുപോലുളള പരാമർശം ബാലചന്ദ്രൻ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സമൂഹത്തിലെ ഒരു വിഭാഗത്തെ ആക്ഷേപിച്ച ആൾക്കു പദവിയിൽ തുടരാൻ അവകാശമില്ലെന്നും അനീഷ്കുമാർ പറഞ്ഞു. ഹിന്ദു വിരുദ്ധ ശക്തികളെ പ്രീണിപ്പിക്കാനായി ബാലചന്ദ്രൻ നടത്തിയ നീക്കമാണിതെന്നും അദ്ദേഹം രാജി വയ്ക്കണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു. രാജി ആവശ്യപ്പെട്ടു ബിജെപി ജില്ലാ കമ്മിറ്റി പി.ബാലചന്ദ്രന്റെ ഓഫിസിലേക്കു മാർച്ച് നടത്തി. മേഖലാ പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.