മണിയോര്മകള് നിറഞ്ഞു പെയ്തു; ‘ചിരസ്മരണ’യിലേക്ക് ജനമൊഴുകി
ചാലക്കുടി ∙കലാഭവൻ മണിയെന്ന പ്രതിഭയ്ക്കു പ്രണാമം അർപ്പിച്ചു നഗരസഭയും സംസ്ഥാന യുവജന ക്ഷേമ ബോർഡും കലാഭവൻ മണി സ്മാരക ട്രസ്റ്റും ഒരുക്കിയ ‘ചിരസ്മരണ’യിൽ പങ്കുചേരാൻ ആയിരങ്ങൾ ഒഴുകിയെത്തി. ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു.പാട്ടുകൊണ്ടും സ്നേഹംകൊണ്ടും നടനവൈഭവം കൊണ്ടും ലക്ഷക്കണക്കിനു കലാസ്വാദകരുടെ ഹൃദയത്തിൽ

ചാലക്കുടി ∙കലാഭവൻ മണിയെന്ന പ്രതിഭയ്ക്കു പ്രണാമം അർപ്പിച്ചു നഗരസഭയും സംസ്ഥാന യുവജന ക്ഷേമ ബോർഡും കലാഭവൻ മണി സ്മാരക ട്രസ്റ്റും ഒരുക്കിയ ‘ചിരസ്മരണ’യിൽ പങ്കുചേരാൻ ആയിരങ്ങൾ ഒഴുകിയെത്തി. ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. പാട്ടുകൊണ്ടും സ്നേഹംകൊണ്ടും നടനവൈഭവം കൊണ്ടും ലക്ഷക്കണക്കിനു കലാസ്വാദകരുടെ ഹൃദയത്തിൽ താമസമാക്കിയ മണിയുടെ മരണമില്ലാത്ത സ്മരണകൾ പരിപാടിയിൽ ത്രസിച്ചുനിന്നു.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ജോസഫ് വിൽസൺ ഡാനിയേലിനും യുവ പ്രതിഭയ്ക്കുള്ള പുരസ്‌കാരം മഹേഷ് കുഞ്ഞുമോനും സമ്മാനിച്ചു. നഗരസഭാ ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. സംവിധായകൻ സിബി മലയിൽ അനുസ്മരണ പ്രഭാഷണം നടത്തി.
സംവിധായകൻ സുന്ദർദാസ്, സിനിമാ നടന്മാരായ ഹരിശ്രീ അശോകൻ, ജെയ്‌സ് ജോസ്, നഗരസഭാ ഉപാധ്യക്ഷ ആലീസ് ഷിബു, എസ്.സതീഷ്, ടി.ടി.ജിസ്‌മോൾ, ജോർജ് തോമസ്, ജിജി ജോൺസൺ ദീപു ദിനേശ്, സൂസമ്മ ആന്റണി, സൂസി സുനിൽ, ഷിബു വാലപ്പൻ, സി.എസ്.സുരേഷ്, വി.ഒ. പൈലപ്പൻ, വി.പി.ശരത് പ്രസാദ്, സി.ടി.സബിത, യു.എസ്.അജയകുമാർ, എം.കെ.സുഭാഷ് എന്നിവർ പ്രസംഗിച്ചു. നാടൻപാട്ട് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഗാനസന്ധ്യയും ഒരുക്കി.
ശബ്ദം കൂടി, മജിസ്ട്രേട്ട് വിലക്കി; ശബ്ദം കുറച്ച് തുടർന്നു
ചാലക്കുടി ∙ കലാഭവൻ മണി പാർക്കിൽ നടത്തിയ സംസ്ഥാന നാടൻപാട്ട് മത്സര വേദിയിലെ ശബ്ദം കോടതി നടപടികൾക്കു തടസ്സം സൃഷ്ടിച്ചതിനെത്തുടർന്ന് പരിപാടി നിർത്തിവയ്ക്കാൻ പൊലീസിനു മജിസ്‌ട്രേട്ട് നിർദേശം നൽകി. ഇതേത്തുടർന്നു താൽകാലികമായി പരിപാടി നിർത്തിവച്ചു.
തുടർന്നു നഗരസഭാധികൃതർ സംസ്ഥാന തലത്തിലുള്ള പരിപാടിയാണെന്നും ശബ്ദം കുറച്ചു പരിപാടി തുടരാൻ അനുവദിക്കണമെന്നും അഭ്യർഥിച്ചു. പുറത്തേക്കുള്ള ശബ്ദം ഒഴിവാക്കി, പരിപാടി നടക്കുന്ന സ്ഥലത്തു മാത്രം കേൾക്കാവുന്ന തരത്തിൽ ശബ്ദം കുറച്ചു മത്സരം തുടരാൻ ഒടുവിൽ അനുവദിച്ചു.