പരുക്കേറ്റ് വഴിയരികിൽ കിടന്ന തെരുവുനായയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വിദേശ വനിത
ഇരിങ്ങാലക്കുട∙ ബൈക്ക് തട്ടി പരുക്കേറ്റ് വഴിയരികിൽ കിടന്ന തെരുവുനായയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വിദേശ വനിത. ഇരിങ്ങാലക്കുട നടന കൈരളിയിൽ മോഹിനിയാട്ടം അഭ്യസിക്കാൻ യുഎസിൽ നിന്ന് എത്തിയ ഗബ്രിയേല കസ്തിഡിറ്റ്‍ലൊ(37)യാണ് മാതൃകയായത്. ബസ് സ്റ്റാൻഡിനു സമീപം കച്ചേരി വളപ്പ് പരിസരത്തു വച്ചാണ് തെരുവുനായയെ

ഇരിങ്ങാലക്കുട∙ ബൈക്ക് തട്ടി പരുക്കേറ്റ് വഴിയരികിൽ കിടന്ന തെരുവുനായയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വിദേശ വനിത. ഇരിങ്ങാലക്കുട നടന കൈരളിയിൽ മോഹിനിയാട്ടം അഭ്യസിക്കാൻ യുഎസിൽ നിന്ന് എത്തിയ ഗബ്രിയേല കസ്തിഡിറ്റ്‍ലൊ(37)യാണ് മാതൃകയായത്.
ബസ് സ്റ്റാൻഡിനു സമീപം കച്ചേരി വളപ്പ് പരിസരത്തു വച്ചാണ് തെരുവുനായയെ ബൈക്ക് ഇടിച്ചത്. ഇടതുകാൽ ഒടിഞ്ഞ നായ മുടന്തി നടക്കുന്നത് അറിഞ്ഞെത്തിയ അനിമൽ റെസ്ക്യൂ ടീം പ്രവർത്തകനും കൗൺസിലറുമായ സന്തോഷ് ബോബനാണ് ഗബ്രിയേലയെ വിവരം അറിയിച്ചത്. ഠാണാവിലെ മൃഗാശുപത്രിയിൽ എത്തിച്ചാണ് ഗബ്രിയേല ചികിത്സ നൽകിയത്.
ഡോക്ടറുടെ നിർദേശപ്രകാരം വരും ദിവസങ്ങളിൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടരും. മൃഗ സ്നേഹിയായ ഗബ്രിയേല പഠന കാലത്ത് അമേരിക്കയിലെ മൃഗ സംരക്ഷണ സംഘടനയായ എഎസ്പിസിഎയിൽ അംഗമായിരുന്നു. ക്യൂബൻ വംശജയാണെങ്കിലും വർഷങ്ങളായി യുഎസിലാണ് താമസം.