തൃശൂർ ∙ കൊടുംചൂടിനിടെ ആശ്വാസമായി തൃശൂർ നഗരത്തിലും സമീപ മേഖലകളിലും നേരിയ മഴ. ഇന്നലെ പുലർച്ചെയാണ് ഏതാനും മിനിറ്റുകൾ നീണ്ടുനിന്ന മഴ ലഭിച്ചത്. എന്നാൽ, അതിവേഗം വറ്റിവരളുന്ന ഡാമുകളുടെ ജലനിരപ്പ് അപകടകരമായിത്തന്നെ തുടരുന്നു.പീച്ചി, ചിമ്മിനി ഡാമുകളിലെ ആകെ ജലസംഭരണം രണ്ടാഴ്ചയ്ക്കകം 10 ശതമാനത്തിനു താഴെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കൊടുംചൂടിനിടെ ആശ്വാസമായി തൃശൂർ നഗരത്തിലും സമീപ മേഖലകളിലും നേരിയ മഴ. ഇന്നലെ പുലർച്ചെയാണ് ഏതാനും മിനിറ്റുകൾ നീണ്ടുനിന്ന മഴ ലഭിച്ചത്. എന്നാൽ, അതിവേഗം വറ്റിവരളുന്ന ഡാമുകളുടെ ജലനിരപ്പ് അപകടകരമായിത്തന്നെ തുടരുന്നു. പീച്ചി, ചിമ്മിനി ഡാമുകളിലെ ആകെ ജലസംഭരണം രണ്ടാഴ്ചയ്ക്കകം 10 ശതമാനത്തിനു താഴെ എത്തുമെന്നാണു നിഗമനം. ചിമ്മിനിയിൽ സ്ലൂസ് നിരപ്പായ 40 മീറ്ററിനു താഴേക്കു ജലനിരപ്പ് താഴ്ന്നാൽ പുറത്തേക്കു വെള്ളം തുറന്നുവിടുന്നതു നിലയ്ക്കും. ഇന്നലെ 51 മീറ്ററാണു ജലനിരപ്പ്. 

സാധാരണഗതിയിൽ ഏപ്രിൽ അവസാനത്തോടെയാണു പീച്ചി, ചിമ്മിനി, വാഴാനി ഡാമുകളിൽ ജലസംഭരണം 20 ശതമാനത്തിനു താഴെയെത്താറുള്ളത്. ഇത്തവണ മാർച്ച് പകുതിയെത്തിയപ്പോൾ തന്നെ വെള്ളത്തിന്റെ അളവ് 20 ശതമാനത്തിനു താഴെയായി. ഈ മാസം തീരുംമുൻപേ 10% എന്ന അപകടനിലയ‍ിലേക്കു താഴ്ന്നാൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ജലവിതരണം നടത്തുന്നതെങ്ങനെയെന്ന ആശങ്കയിലാണ് അധികൃതർ.

ADVERTISEMENT

ജില്ലയിലേറ്റവും കൂടുതൽ പ്രദേശങ്ങളിലേക്കു ജലവിതരണം നടത്തുന്ന ചിമ്മിനി, പീച്ചി ഡാമുകളിൽ ഇന്നലെ 15%, 17% എന്നിങ്ങനെയാണു വെള്ളത്തിന്റെ അളവ്. വാഴാനിയിൽ 22% വെള്ളമാണു ബാക്കി. 46% വെള്ളമുള്ള ഷോളയാറിലും 39% വെള്ളമുള്ള പെരിങ്ങൽക്കുത്തിലും മാത്രമാണ് ആശാവഹമായ സാഹചര്യമുള്ളത്. വരുംദിവസങ്ങളിൽ വേനൽമഴയ്ക്കു സാധ്യതയുണ്ടെന്ന പ്രവചനത്തിലാണു  പ്രതീക്ഷ.