അതിരപ്പിള്ളി ∙ ആനക്കല്ല് ജംഗിൾ സഫാരി ആരംഭിച്ചതോടെ വെറ്റിലപ്പാറ, പിള്ളപ്പാറ ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായതായി പരാതി. കാട്ടിലൂടെ നിരന്തരം സഫാരി വാഹനങ്ങൾ ഓടുന്നതാണ് വന്യമൃഗ ശല്യം പെരുകാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. കാട്ടിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം വർധിച്ചതോടെ ഉൾവനത്തിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരപ്പിള്ളി ∙ ആനക്കല്ല് ജംഗിൾ സഫാരി ആരംഭിച്ചതോടെ വെറ്റിലപ്പാറ, പിള്ളപ്പാറ ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായതായി പരാതി. കാട്ടിലൂടെ നിരന്തരം സഫാരി വാഹനങ്ങൾ ഓടുന്നതാണ് വന്യമൃഗ ശല്യം പെരുകാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. കാട്ടിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം വർധിച്ചതോടെ ഉൾവനത്തിൽ നിന്നു വെള്ളം കുടിക്കാൻ പുഴയിലെത്തുന്ന ആന, പന്നി, മാൻ തുടങ്ങിയ വന്യമൃഗങ്ങൾക്കു തിരിച്ച് കാടുകയറാൻ കഴിയുന്നില്ല. ഇത്തരം സാഹചര്യത്തിൽ പുഴയിലെ തുരുത്തുകളിലാണ് ഇവയെല്ലാം തമ്പടിക്കുന്നത്. രാത്രിയാകുന്നതോടെ വന്യമൃഗങ്ങൾ വീണ്ടും കൃഷിയിടങ്ങളിലേക്കു തിരിച്ചെത്തും. 

കൃഷിനാശം നിരന്തരമായതോടെ ഭൂരിഭാഗം കർഷകരും കൃഷി ഉപേക്ഷിച്ചു.  പ്രതിരോധ സംവിധാനങ്ങൾ മറികടന്നെത്തുന്ന ആനകൾ കർഷകരുടെ ദീർഘനാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഇല്ലാതാക്കുന്നത്. ഇന്നലെ പിള്ളപ്പാറ സ്വദേശി ചെറിയചാണശേരി രാധാക‍ൃഷ്ണന്റെ കൃഷിയിടത്തിലെ കായ്ച്ചു തുടങ്ങിയ 20 തെങ്ങുകൾ കാട്ടാനകൾ നശിപ്പിച്ചു. മുന്തിയ ഇനം ഫലവൃക്ഷങ്ങളും കവുങ്ങുകളും ഒറ്റ രാത്രിയിൽ നിലംപരിശാക്കി. 2 ഏക്കർ കൃഷിയിടത്തിനു ചുറ്റും വലിച്ച സോളർ വേലി തകർത്തായിരുന്നു കാട്ടാനകളുടെ വിളയാട്ടം.  3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.