പോർക്കുളം∙ ജലസമ്പത്തു പിടിച്ചു നിർത്തുന്നതടക്കം ഏറെ പ്രയോജനം ചെയ്യുന്ന കുളവെട്ടി മരങ്ങളാൽ സമൃദ്ധമാണ് അകതിയൂരിലെ കലശമല. ചതുപ്പുകളിൽ വളരുന്ന കുളവെട്ടി മരങ്ങൾ മണ്ണു സംരക്ഷണത്തിലും പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഈ മരങ്ങളെ സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. 1996ലാണ് ഞാവൽ ഇനത്തിൽ പെട്ട കുളവെട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോർക്കുളം∙ ജലസമ്പത്തു പിടിച്ചു നിർത്തുന്നതടക്കം ഏറെ പ്രയോജനം ചെയ്യുന്ന കുളവെട്ടി മരങ്ങളാൽ സമൃദ്ധമാണ് അകതിയൂരിലെ കലശമല. ചതുപ്പുകളിൽ വളരുന്ന കുളവെട്ടി മരങ്ങൾ  മണ്ണു സംരക്ഷണത്തിലും പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഈ മരങ്ങളെ സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.1996ലാണ് ഞാവൽ ഇനത്തിൽ പെട്ട കുളവെട്ടി മരങ്ങളെ  കണ്ടെത്തിയത്.  ലോകത്ത് ഈ വർഗത്തിൽപ്പെട്ട  200 മരങ്ങൾ മാത്രമേ ഉള്ളൂ എന്നായിരുന്നു ശാസ്ത്രജ്ഞരുടെ അന്നത്തെ ധാരണ. 

എന്നാൽ 2002ലാണ് അകതിയൂരിലെ കുളവെട്ടി മരങ്ങളെ പറ്റി പുറംലോകമറിയുന്നത്. സൈസിജിയം ട്രാവൻകൂറിസം എന്ന ശാസ്ത്ര നാമത്തിലുള്ള ഈ മരം ധാരാളം വെള്ളമുള്ള സ്ഥലങ്ങളിലാണ് വളരുന്നത്. ആദ്യം 110 എണ്ണമാണ് കണ്ടെത്തിയത്.  2015ൽ ഇവയുടെ എണ്ണം 253 ആയി. ചെറിയ മരങ്ങളടക്കം നാനൂറോളം കുളവെട്ടി മരങ്ങൾ വളർന്നെങ്കിലും സമീപ പ്രദേശങ്ങളിലെ മണ്ണെടുപ്പും സ്ഥലങ്ങളുടെ രൂപമാറ്റവും കാരണം പിന്നീട് പലതും നശിച്ചു. പ്രദേശത്ത് വെള്ളം സരക്ഷിക്കുന്നതിന്റെ പ്രധാന പങ്ക് ഈ മരങ്ങൾ വഹിക്കുന്നുണ്ട്. എന്നാൽ അമിതമായ ചൂഷണം മൂലം ഈ മരങ്ങളും ഭൂപ്രകൃതിയും നഷ്ടപ്പെട്ടു പോകുമോയെന്ന ആശങ്കയിലാണ് സമീപവാസികൾ.

ADVERTISEMENT

ഇവിടെ നിന്ന് കുളവെട്ടി മരങ്ങൾ കൊണ്ടുപോയി നട്ട പലയിടത്തും ഇവ വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുളവെട്ടി മരങ്ങളുടെ സംരക്ഷണത്തെ പറ്റി ആലോചിക്കാൻ ഇന്ന് കലശമലയിൽ 9.30ന് പഞ്ചായത്തും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി നടത്തുന്ന ജനകീയ കൂട്ടായ്മ ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ.സി.ജോർജ് തോമസ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ, നാട്ടുകാർ, വിദ്യാർഥികൾ, പൊതു പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി കുളവെട്ടി മരങ്ങളെ സംരക്ഷിക്കാനും ഇവിടെയുണ്ടായിരുന്ന ചോല സംരക്ഷിക്കാനുമാണു പദ്ധതി.