തൃശൂർ ∙ കാലവർഷം ആരംഭിക്കാനും വിദ്യാലയങ്ങൾ തുറക്കാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിൽ അപകടസാധ്യത ഒഴിവാക്കാൻ കരാർ കമ്പനി നടപടികളൊന്നുമെടുത്തില്ല.പാലക്കാട്–തൃശൂർ ഭാഗത്തെ തുരങ്കം അറ്റകുറ്റപ്പണിക്കായി അടച്ച്, തൃശൂർ–പാലക്കാട് വശത്തെ തുരങ്കത്തിലൂടെ ഇരു ദിശകളിലേക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കാലവർഷം ആരംഭിക്കാനും വിദ്യാലയങ്ങൾ തുറക്കാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിൽ അപകടസാധ്യത ഒഴിവാക്കാൻ കരാർ കമ്പനി നടപടികളൊന്നുമെടുത്തില്ല. പാലക്കാട്–തൃശൂർ ഭാഗത്തെ തുരങ്കം അറ്റകുറ്റപ്പണിക്കായി അടച്ച്, തൃശൂർ–പാലക്കാട് വശത്തെ തുരങ്കത്തിലൂടെ ഇരു ദിശകളിലേക്കും വാഹനങ്ങൾ കടത്തിവിടുന്നതുമൂലമുള്ള പ്രശ്നങ്ങൾ രൂക്ഷമായിട്ടും സർക്കാർ സംവിധാനങ്ങൾ ഇടപെടുന്നില്ല.ഇരുദിശകളിലേക്കും ഗതാഗതം വന്നതോടെ, പൊടിയും പുകയും വലിച്ചെടുത്തുകളയാനുള്ള എക്സോസ്റ്റ് ഫാനുകൾ ഉപയോഗശൂന്യമായി.

ശ്വാസതടസ്സവും പൊടിശല്യവുംകൊണ്ടു വലയുകയാണ് യാത്രക്കാർ. ഒരു തുരങ്കത്തിനുള്ളിൽ അപകടമുണ്ടായാൽ മറുവശത്തെ തുരങ്കത്തിലേക്കു തുറക്കാനുള്ള രക്ഷാമാർഗം, ആ തുരങ്കം അടച്ചിട്ടിരിക്കുന്നതിനാൽ ഇല്ലാതായി. തുരങ്കമുഖത്ത് എപ്പോഴും ആംബുലൻസും ക്രെയിനും വേണമെന്ന വ്യവസ്ഥയും പാലിക്കുന്നില്ല. തുരങ്കത്തിലെ സുരക്ഷാ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നു കഴിഞ്ഞയാഴ്ച കലക്ടർ പറഞ്ഞതും പാഴായി.വാഹനങ്ങൾ കടന്നുപോകുന്ന പാതയ്ക്കു നടുവിൽ ചെളി കെട്ടിക്കിടന്നു നെൽച്ചെടി മുളച്ചിരിക്കുകയാണ്.

ADVERTISEMENT

വഴുക്കലുള്ള പ്രതലത്തിൽ വാഹനങ്ങൾക്ക് ഫലപ്രദമായി ബ്രേക്ക് ചെയ്യാനുമാകില്ല.വൈദ്യുതി തടസ്സമുണ്ടായാൽ പകൽ പോലും തുരങ്കത്തിനുള്ളിൽ ഇരുട്ടാകും. ഓട്ടമാറ്റിക് ആയി പ്രവർത്തിക്കുന്ന ജനറേറ്റർ വേണമെന്നാണ് കരാറെങ്കിലും കമ്പനി അത് പാലിച്ചിട്ടില്ല. ഇതുമൂലം തുരങ്കത്തിനകത്ത് വെളിച്ചക്കുറവ് അനുഭവപ്പെടുന്നതും വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും പതിവാണ്.