ടി.എൻ. പ്രതാപനെതിരെ വീണ്ടും പോസ്റ്ററുകൾ
തൃശൂർ ∙ പരസ്യ പ്രതികരണങ്ങളും നേതൃത്വത്തിനെതിരായ പോസ്റ്ററുകളും പാടില്ലെന്ന് ഡിസിസിയുടെ താൽക്കാലിക പ്രസിഡന്റ് ആയി ചുമതലയേറ്റ വി.കെ.ശ്രീകണ്ഠൻ എംപി നിർദേശിച്ചതിനു പിന്നാലെ തൃശൂരിൽ വീണ്ടും പോസ്റ്ററുകൾ. മുൻ എംപി ടി.എൻ.പ്രതാപനെതിരെയാണ് ഇന്നലെ ഡിസിസി ഓഫിസിന്റെ മതിലിലും പ്രസ് ക്ലബ് പരിസരത്തും പോസ്റ്ററുകൾ

തൃശൂർ ∙ പരസ്യ പ്രതികരണങ്ങളും നേതൃത്വത്തിനെതിരായ പോസ്റ്ററുകളും പാടില്ലെന്ന് ഡിസിസിയുടെ താൽക്കാലിക പ്രസിഡന്റ് ആയി ചുമതലയേറ്റ വി.കെ.ശ്രീകണ്ഠൻ എംപി നിർദേശിച്ചതിനു പിന്നാലെ തൃശൂരിൽ വീണ്ടും പോസ്റ്ററുകൾ. മുൻ എംപി ടി.എൻ.പ്രതാപനെതിരെയാണ് ഇന്നലെ ഡിസിസി ഓഫിസിന്റെ മതിലിലും പ്രസ് ക്ലബ് പരിസരത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
‘പ്രതാപൻ കോൺഗ്രസിനെയും അണികളെയും വഞ്ചിച്ചു, പാർട്ടിയെ ഒറ്റുകൊടുത്ത ആർഎസ്എസ്– സംഘപരിവാർ ഏജന്റാണ് ടി.എൻ.പ്രതാപൻ’ എന്നിങ്ങനെയാണ് ആരോപണങ്ങൾ. തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ടി.എൻ.പ്രതാപൻ ഗൾഫ് ടൂർ നടത്തി ബെനാമി കച്ചവടങ്ങൾ നടത്തിയെന്നും സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലുള്ള പോസ്റ്ററുകളിൽ ഉണ്ട്. 2 പേർ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ടെന്നും കോൺഗ്രസ് പ്രവർത്തകരാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും ഡിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു.
‘മുരളിയേട്ടാ മാപ്പ്’ എന്നെഴുതി ഡിസിസിക്കു മുന്നിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് വച്ചവർ തന്നെ തന്റെ നിർദേശപ്രകാരം എടുത്തുമാറ്റിയതായും ശ്രീകണ്ഠൻ അറിയിച്ചു. കെ.മുരളീധരന്റെ തോൽവിയിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, പ്രചാരണത്തിന്റെ ചുമതലയുണ്ടായിരുന്ന ടി.എൻ.പ്രതാപൻ, അനിൽ അക്കര, യുഡിഎഫ് ചെയർമാൻ എം.പി.വിൻസന്റ് എന്നിവർക്കെതിരെ പ്രവർത്തകരുടെ ഭാഗത്തു നിന്ന് ഫലം വന്ന അന്നുമുതൽ ആരോപണങ്ങൾ ഉയർന്നിരുന്നു.