പോട്ട ∙ദേശീയപാതയിൽ സിഗ്നൽ ജംക്‌ഷനിൽ 4 വാഹനങ്ങളുടെ കൂട്ടയിടി. 4 പേർക്കു പരുക്കേറ്റു. കുറച്ചു നേരം ദേശീയപാതയിൽ ഗതാഗതക്കുരുക്കുമുണ്ടായി. ഇന്നലെ രാവിലെ എട്ടരയോടെയാണു സംഭവം. ആശ്രമം സിഗ്നൽ ജംക്‌ഷനിൽ അമിത വേഗതയിലെത്തിയ കെഎസ്ആർടിസി ബസ് കാറുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. കാറുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോട്ട ∙ദേശീയപാതയിൽ സിഗ്നൽ ജംക്‌ഷനിൽ 4 വാഹനങ്ങളുടെ കൂട്ടയിടി. 4 പേർക്കു പരുക്കേറ്റു. കുറച്ചു നേരം ദേശീയപാതയിൽ ഗതാഗതക്കുരുക്കുമുണ്ടായി.     ഇന്നലെ രാവിലെ എട്ടരയോടെയാണു സംഭവം. ആശ്രമം സിഗ്നൽ ജംക്‌ഷനിൽ അമിത വേഗതയിലെത്തിയ കെഎസ്ആർടിസി ബസ് കാറുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. കാറുകൾ തകർന്നു. ബസിനും കേടുപാടുണ്ട്. 

തൃശൂർ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന കാറുകൾ പോട്ട ആശ്രമം ജംക്‌ഷനിൽ സിഗ്നൽ കാത്ത് കിടക്കുന്നതിനിടെയാണു പിറകിൽ ബസ് ഇടിച്ചത്.  അപകടത്തിൽ തൃശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണ മിഷൻ സ്കൂളിലെ അധ്യാപികമാരായ ബിന്ദു മേനോൻ, അർച്ചന, കാർത്തിക എന്നിവർക്കും ഡ്രൈവറായ പെരിമ്പിലാവ് സ്വദേശി മണ്ണായി എം.എസ്.സുധിനും സാരമായി പരുക്കേറ്റു. ഇവരെ സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.