ചാലക്കുടി ∙ കോടികൾ ചെലവിട്ടു നിർമിച്ച റീജനൽ ശാസ്ത്ര കേന്ദ്രത്തിലെ പ്ലാനറ്റേറിയം കെട്ടിടത്തിലെ ചോർച്ച ഇനിയും പരിഹരിക്കാനായില്ലെന്നു മന്ത്രി ആർ. ബിന്ദു നിയമസഭയിൽ അറിയിച്ചു. ഇതുകാരണം 3 വർഷം മുൻപ് ഇവിടെ എത്തിച്ച 7 കോടി രൂപ വിലയുള്ള ഉപകരണങ്ങൾ സ്ഥാപിക്കാനായില്ലെന്നും മന്ത്രി അറിയിച്ചു. സനീഷ്കുമാർ ജോസഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ കോടികൾ ചെലവിട്ടു നിർമിച്ച റീജനൽ ശാസ്ത്ര കേന്ദ്രത്തിലെ പ്ലാനറ്റേറിയം കെട്ടിടത്തിലെ ചോർച്ച ഇനിയും പരിഹരിക്കാനായില്ലെന്നു മന്ത്രി ആർ. ബിന്ദു നിയമസഭയിൽ അറിയിച്ചു. ഇതുകാരണം 3 വർഷം മുൻപ് ഇവിടെ എത്തിച്ച 7 കോടി രൂപ വിലയുള്ള ഉപകരണങ്ങൾ സ്ഥാപിക്കാനായില്ലെന്നും മന്ത്രി അറിയിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.  

പ്ലാനറ്റേറിയം കെട്ടിട നിർമാണത്തിൽ അപാകതയുണ്ടെന്നു മന്ത്രി സമ്മതിച്ചു. ഈ അപാകത പരിഹരിച്ച ശേഷമേ ഉപകരണങ്ങൾ സ്ഥാപിക്കാനാകൂ. എൻജിനീയറിങ് എക്സ്പർട്ട് കമ്മിറ്റികൾ നിർദേശിച്ച പ്രവൃത്തികൾ 2 തവണ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാനായിട്ടില്ല. ശ്രമം തുടരുകയാണെന്നും 6 മാസത്തിനകം അപാകത പരിഹരിച്ചു ഉപകരണങ്ങൾ സ്ഥാപിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു. 

ADVERTISEMENT

പടുകൂറ്റൻ കെട്ടിടത്തിന്റെ മകുടത്തിലാണു ചോർച്ചയുള്ളത്. വർഷങ്ങൾ പിന്നിടുമ്പോഴും ഇവിടേക്കായി വാങ്ങിയ കോടികൾ വില മതിക്കുന്ന ഉപകരണങ്ങൾ പെട്ടി പൊട്ടിക്കാൻ പോലും കഴിയാതെ സൂക്ഷിച്ചിരിക്കുകയാണ്. 2021 ഫെബ്രുവരി 9നാണ് ഉപകരണങ്ങൾ ഇവിടെയെത്തിയത്. ചോർച്ചയുള്ള കെട്ടിടത്തിൽ സ്ഥാപിച്ചാൽ കേടു വരുമെന്നു കരുതി മാറ്റി വച്ച ഉപകരണങ്ങളുടെ ഗാരന്റി കാലാവധി ഇതിനകം കഴിഞ്ഞു. പ്ലാനറ്റേറിയം കെട്ടിടത്തിന്റെ മകുടത്തിനകത്തു സീലിങ് ഒരുക്കിയപ്പോൾ 8000 ആണികൾ മേൽക്കൂരയിൽ അടിച്ചു കയറ്റിയിരുന്നു.

 ഇതാണു ചോർച്ചയ്ക്കു കാരണമായതെന്നാണു കണ്ടെത്തൽ. പിഡബ്ല്യു‍ഡി ഇൻസ്പെക്ടർ വിങ് പരിശോധന നടത്തി. ഇതിനിടെ നിർമാണത്തിലെ ക്രമക്കേടിനെതിരെ വിജിലൻസ് അന്വേഷണവും നടന്നിരുന്നു. തുടർന്നാണ് ചോർച്ച പരിഹരിക്കാൻ നിർദേശമുണ്ടായത്. കേരളത്തിന് അഭിമാനമാകുമെന്നു പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ 2021 ഫെബ്രുവരി 16നായിരുന്നു ശാസ്ത്രകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലാണു കേന്ദ്രം.