തിരമാലകൾക്കൊപ്പം കടലിലെത്തുന്നത് നിരവധി മരത്തടികൾ; ആർക്കും ഉപകാരമില്ലാതെ നശിക്കുന്നു
പുന്നയൂർക്കുളം ∙ കടൽ ക്ഷോഭത്തിൽ കടപുഴകിയ കാറ്റാടി മരങ്ങൾ തീരദേശവാസികളെയും മത്സ്യത്തൊഴിലാളികളെയും വലയ്ക്കുന്നു. മരങ്ങളുടെ വേരുപടലത്തിൽ വല കുരുങ്ങുന്നതാണ് മീൻ പിടിത്തക്കാരെ ബുദ്ധിമുട്ടിക്കുന്നത്. മരങ്ങൾ നിരന്നു കിടക്കുന്നതിനാൽ കടലിൽ ഇറങ്ങാൻ കഴിയാത്തത് സന്ദർശകർക്കും പ്രയാസമാണ്. ജില്ലാ അതിർത്തിയായ

പുന്നയൂർക്കുളം ∙ കടൽ ക്ഷോഭത്തിൽ കടപുഴകിയ കാറ്റാടി മരങ്ങൾ തീരദേശവാസികളെയും മത്സ്യത്തൊഴിലാളികളെയും വലയ്ക്കുന്നു. മരങ്ങളുടെ വേരുപടലത്തിൽ വല കുരുങ്ങുന്നതാണ് മീൻ പിടിത്തക്കാരെ ബുദ്ധിമുട്ടിക്കുന്നത്. മരങ്ങൾ നിരന്നു കിടക്കുന്നതിനാൽ കടലിൽ ഇറങ്ങാൻ കഴിയാത്തത് സന്ദർശകർക്കും പ്രയാസമാണ്.ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് മുതൽ പാപ്പാളി വരെ നൂറോളം മരങ്ങൾ കഴിഞ്ഞ മാസത്തെ കടൽ ക്ഷോഭത്തിൽ വീണിട്ടുണ്ട്. മരത്തിലെ ചില്ലകൾ വിറകിനും മറ്റുമായി സമീപവാസികൾ വെട്ടിയെടുക്കാറുണ്ടെങ്കിലും നിയമ നടപടി ഭയന്ന് മരം കൊണ്ടുപോകാറില്ല. കടലോരത്ത് ഉപേക്ഷിക്കുന്ന തടികൾ ആർക്കും ഉപകാരമില്ലാതെ നശിക്കുകയാണ് പതിവ്.
തിരമാലകൾക്കൊപ്പം കടലിലെത്തുന്ന മരത്തടികൾ അധികം അകലെയല്ലാതെയാണ് കിടക്കുക. ഇത് കാണാൻ കഴിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വല വീശുമ്പോഴോ , ഒഴുക്കിൽപ്പെടുമ്പോഴോ ആകും മരത്തിന്റെ വേരിൽ കുരുങ്ങുക. വേരിൽ വല കൊരുത്താൽ പിന്നെ മുറിച്ചെടുക്കൽ മാത്രമേ രക്ഷയുള്ളൂ. വല പിന്നീട് ഉപയോഗിക്കാനും പറ്റില്ല. ആഴക്കടലിൽ പോകാത്ത ചെറിയ വഞ്ചിക്കാരെയാണ് ഇത് ബാധിക്കുന്നതെന്നു ബോട്ട് ഉടമ ചാലിൽ മൊയ്തുണ്ണി പറഞ്ഞു.
മരം ലേലം ചെയ്യാൻ അനുമതിയില്ലെന്നാണു വനംവകുപ്പിന്റെ വിശദീകരണം. പുറമ്പോക്കിലായതിനാൽ മരങ്ങളുടെ ഉടമസ്ഥത റവന്യു വകുപ്പിനാണെന്നും ഇവർ പറയുന്നു. വിഷയം പലവട്ടം റവന്യു വകുപ്പിനെ അറിയിച്ചിട്ടുണ്ടെങ്കിലും നടപടി എടുക്കുന്നില്ലെന്നാണ് തീരദേശ വാർഡുകളിലെ മെംബർമാർ പറയുന്നത്.