ദുരന്തഭീതിയിൽ 260 കുട്ടികൾ; ദ്രവിച്ച ഒളരിക്കര ഗവ.യുപി സ്കൂൾ കെട്ടിടം പൊളിക്കാൻ നടപടിയില്ല
തൃശൂർ ∙ 15 വർഷത്തിലധികമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല; ഉടനടി പൊളിക്കാൻ കരാർ നൽകിയിട്ടും 16 മാസത്തോളമായി തൊടാൻ കഴിഞ്ഞിട്ടില്ല.തൂണുകളും മുകൾഭാഗവും ഇളകി ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താവുന്ന രണ്ടു നില കെട്ടിടം ആളില്ലാത്ത പ്രദേശത്തല്ല. 54 നഴ്സറി കുട്ടികളടക്കം 260 കുട്ടികൾ പഠിക്കുന്ന ഒളരിക്കര

തൃശൂർ ∙ 15 വർഷത്തിലധികമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല; ഉടനടി പൊളിക്കാൻ കരാർ നൽകിയിട്ടും 16 മാസത്തോളമായി തൊടാൻ കഴിഞ്ഞിട്ടില്ല. തൂണുകളും മുകൾഭാഗവും ഇളകി ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താവുന്ന രണ്ടു നില കെട്ടിടം ആളില്ലാത്ത പ്രദേശത്തല്ല. 54 നഴ്സറി കുട്ടികളടക്കം 260 കുട്ടികൾ പഠിക്കുന്ന ഒളരിക്കര ഗവ.യുപി സ്കൂളിലാണ് ഈ ദുരവസ്ഥ. 62 സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ ചുമതലയുള്ള തൃശൂർ വെസ്റ്റ് ഉപജില്ലാ കാര്യാലയവും 46 വർഷം പഴക്കംചെന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഇടവേളകളിൽ കുട്ടികൾ കെട്ടിടത്തിലേക്ക് ഓടിക്കയറാതിരിക്കാൻ അധ്യാപകർ കാവൽ നിൽക്കേണ്ട ഗതികേടാണ്. രക്ഷിതാക്കളുടെ ആശങ്ക വർധിച്ചതോടെ ഈ അധ്യയന വർഷം 10 കുട്ടികളാണു ടിസി വാങ്ങി സ്കൂൾ മാറിപ്പോയത്.
ഒരു കുട്ടിയുടെ കുറവുമൂലം ഒരു യുപി ഡിവിഷൻ നഷ്ടപ്പെട്ടു. 1978 ജനുവരി ഒന്നിനു ഉദ്ഘാടനം ചെയ്യപ്പെട്ടതാണ് ഈ കെട്ടിടം. ശോച്യാവസ്ഥ കണ്ടതോടെ വർഷങ്ങൾക്കു മുൻപേ ഇവിടത്തെ അധ്യയനം അവസാനിപ്പിച്ചിരുന്നു. കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയതിനു കണക്കില്ല. ഉപജില്ലാ ഓഫിസിനു മറ്റൊരു സ്ഥലം കണ്ടെത്തുന്ന മുറയ്ക്കു കെട്ടിടം പൊളിച്ചു നീക്കേണ്ടതാണെന്നു കാണിച്ച് 2 വർഷം മുൻപ് ജില്ലാ വിദ്യാഭ്യാസ ഓഫിസർ റിപ്പോർട്ട് നൽകിയിരുന്നു.
കെട്ടിടം പൊളിക്കാൻ കോർപറേഷൻ ലേലം നൽകുകയും ലേലത്തുകയ്ക്കു മുകളിലായി കരാറുകാരൻ കരാറെടുക്കുകയും ചെയ്തു. എന്നാൽ കോർപറേഷനും വിദ്യാഭ്യാസ ഓഫിസ് അധികൃതരും തമ്മിൽ പകരം സ്ഥലത്തെ ചൊല്ലി തർക്കം നീണ്ടതോടെ കെട്ടിടം തൊടാൻ കരാറുകാരനു കഴിഞ്ഞില്ല. കെട്ടിടത്തോടു ചേർന്നാണു മഴവെള്ള സംഭരണിയും കുട്ടികൾക്കുമുള്ള ശുചിമുറിയും ഉള്ളത്. കുട്ടികൾ ആവശ്യം കഴിഞ്ഞു മടങ്ങുംവരെ ഇവിടെയും കാവൽ നിൽക്കേണ്ട സ്ഥിതിയിലാണ് അധ്യാപകർ.