വവ്വാലുകൾ മൂലം പൊറുതി മുട്ടിയിരിക്കുകയാണ് വേലൂർ പഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂർ ഗ്രാമം. പ്രദേശത്തെ ഉയരമുള്ള വലിയ മരങ്ങളുടെ കൊമ്പുകളിൽ ആയിരക്കണക്കിന് വവ്വാലുകളാണ് തൂങ്ങിക്കിടക്കുന്നത്.ഗ്രാമത്തിലെ തെങ്ങുകൾ, മാവുകൾ, തേക്കുകൾ, മഹാഗണി, മട്ടി തുടങ്ങി വിവിധ മരങ്ങളിൽ തൂങ്ങികിടക്കുന്ന വവ്വാലുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേലൂർ∙ വവ്വാലുകൾ മൂലം പൊറുതി മുട്ടിയിരിക്കുകയാണ് വേലൂർ പഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂർ ഗ്രാമം. പ്രദേശത്തെ ഉയരമുള്ള വലിയ മരങ്ങളുടെ കൊമ്പുകളിൽ ആയിരക്കണക്കിന് വവ്വാലുകളാണ് തൂങ്ങിക്കിടക്കുന്നത്. ഗ്രാമത്തിലെ തെങ്ങുകൾ, മാവുകൾ, തേക്കുകൾ, മഹാഗണി, മട്ടി തുടങ്ങി വിവിധ മരങ്ങളിൽ തൂങ്ങികിടക്കുന്ന വവ്വാലുകൾ നാട്ടുകാർക്ക് ദുരിതമായി മാറിയിരിക്കുകയാണ്. 

ഇവയുടെ വിസർജ്യം വീട്ടുപറമ്പുകളിലും കിണറുകളിലും ശുദ്ധജല ടാങ്കുകളിലും പതിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. വവ്വാലുകളുടെ വിസർജ്യം ശുദ്ധജലത്തിൽ കലർന്നാലുള്ള ഭവിഷ്യത്തുകൾ നാട്ടുകാരെ അസ്വസ്ഥരാക്കുന്നു. ഇവയുടെ രാത്രികാലങ്ങളിലുള്ള കരച്ചിലും ചിറകടി സ്വരവും അരോചകമായി അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു.

ADVERTISEMENT

പടക്കം പൊട്ടിച്ചും ഉറക്കെ ശബ്ദമുണ്ടാക്കിയും ഇവയെ തുരത്താൻ ശ്രമിച്ചെങ്കിലും  മണിക്കൂറുകൾക്കുള്ളിൽ ഇവ തിരിച്ചെത്തുന്നതാണ് അനുഭവം. വവ്വാലുകളുടെ ശല്യം നേന്ത്രവാഴ കൃഷിക്കും ഭീഷണിയുയർത്തുന്നതായി നാട്ടുകാർ പറഞ്ഞു. കുലച്ചു തുടങ്ങിയാൽ വാഴക്കുലകൾ പൊതിഞ്ഞു കെട്ടുകയാണിപ്പോൾ കർഷകർ. നിപ്പ പരത്തുന്നത് വവ്വാലുകളാണെന്ന അറിവ് നാട്ടുകാരെ ഭയചകിതരാക്കുകയാണ്.