അടിയന്തര സാഹചര്യങ്ങൾ നേരിടും ചാലക്കുടി ∙ മഴ ശക്തമാകുകയും ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുകയും ചെയ്തതിനെ തുടർന്ന് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാനായി താലൂക്ക് ഓഫിസിൽ അടിയന്തര യോഗം വിളിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ വെള്ളം കയറാനുള്ള സാധ്യതയുള്ള

അടിയന്തര സാഹചര്യങ്ങൾ നേരിടും ചാലക്കുടി ∙ മഴ ശക്തമാകുകയും ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുകയും ചെയ്തതിനെ തുടർന്ന് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാനായി താലൂക്ക് ഓഫിസിൽ അടിയന്തര യോഗം വിളിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ വെള്ളം കയറാനുള്ള സാധ്യതയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിയന്തര സാഹചര്യങ്ങൾ നേരിടും ചാലക്കുടി ∙ മഴ ശക്തമാകുകയും ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുകയും ചെയ്തതിനെ തുടർന്ന് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാനായി താലൂക്ക് ഓഫിസിൽ അടിയന്തര യോഗം വിളിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ വെള്ളം കയറാനുള്ള സാധ്യതയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിയന്തര സാഹചര്യങ്ങൾ നേരിടും
ചാലക്കുടി ∙ മഴ ശക്തമാകുകയും ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുകയും ചെയ്തതിനെ തുടർന്ന് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാനായി താലൂക്ക് ഓഫിസിൽ അടിയന്തര യോഗം വിളിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ വെള്ളം കയറാനുള്ള സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാനും കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ ആരംഭിക്കാനും തീരുമാനിച്ചു. ദുരന്ത സാധ്യത കണക്കിലെടുത്ത് എൻഡിആർഎഫ് സംഘത്തെ നിയോജക മണ്ഡലത്തിൽ നിയോഗിച്ചു. അടിയന്തര ഘട്ടങ്ങളിൽ എൻഡിആർഎഫ്, അഗ്നിരക്ഷാ സേന, പൊലീസ്, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ്, കെഎസ്ഇബി, ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സേവനം ഉറപ്പാക്കാൻ യോഗം നിർദേശിച്ചു.

ചാലക്കുടി കൂടപ്പുഴ കുട്ടാടൻപാടത്ത് 12 വീടുകൾ വെള്ളത്തിൽ മുങ്ങിയ ഭാഗം മറ്റൊരു വീടിന്റെ ടെറസിനു മുകളിൽ കയറി നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ കൗൺസിലർ സൂസി സുനിൽ എന്നിവർ കലക്ടർ അർജുൻ പാണ്ഡ്യനു ചൂണ്ടിക്കാണിച്ചു കൊടുക്കുന്നു. ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ എന്നിവർ സമീപം.

ഉച്ചഭാഷിണിയിൽ ജനങ്ങൾക്കു മുന്നറിയിപ്പുകൾ നൽകി. അനാവശ്യമായി കാഴ്ച കാണാൻ പാലങ്ങളിലും കടവുകളിലും എത്തുന്നവരെ നിയന്ത്രിക്കാൻ പൊലീസിനോടു നിർദേശിച്ചു. വെള്ളം കയറുന്ന ഭാഗങ്ങളിൽ സാഹസികമായി മീൻ പിടിക്കാനുള്ള നീക്കങ്ങളും നിയന്ത്രിക്കും. മഴ കുറഞ്ഞതോടെ പുഴയിലെ ജലനിരപ്പു കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത തുടരണമെന്നും നിർദേശിച്ചു. ഡെപ്യൂട്ടി കലക്ടർ ലിറ്റി, നഗരസഭാധ്യക്ഷൻ എബി ജോർജ്, തഹസിൽദാർ അബ്ദുൽ മജീദ്, ഡിവൈഎസ്പി കെ.സുമേഷ്, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ.സുമേഷ്, ലിജോ ജോസ് എന്നിവർ പ്രസംഗിച്ചു. 

ചാലക്കുടി റെയിൽവേ അടിപ്പാത വെള്ളത്തിൽ മുങ്ങി റോഡ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ. തൊട്ടടുത്ത റോട്ടറി ഹാളിലേക്കും വെള്ളം കയറി.
ADVERTISEMENT

കൺട്രോൾ റൂം നമ്പറുകൾ
ജില്ലാ കൺട്രോൾ റൂം നമ്പർ- 0487 2362424, 9447074424.
പൊലീസ് കൺട്രോൾ റൂം (തൃശൂർ)- 0487 2424111
പൊലീസ് കൺട്രോൾ റൂം (കൊടുങ്ങല്ലൂർ)- 0480 2800622
ഫിഷറീസ് കൺട്രോൾ റൂം- 0480 2996090
കെഎസ്ഇബി- 9496010101
തൃശൂർ താലൂക്ക് - 0487 2331443
തലപ്പിള്ളി - 04884 232226
മുകുന്ദപുരം - 0480 2825259
ചാവക്കാട്  0487 2507350
കൊടുങ്ങല്ലൂർ– 0480 2802336
ചാലക്കുടി – 0480 2705800
കുന്നംകുളം – 04885 225200, 225700.

കനത്ത മഴയിൽ മുങ്ങിയ ആളൂർ പഞ്ചായത്തിലെ വെള്ളാഞ്ചിറ ജംക്‌ഷൻ.

അഭയമായി ക്യാംപുകൾ
ചാലക്കുടി ∙ താലൂക്കിൽ വിവിധ പ്രദേശങ്ങളിലായി 18 ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ചു. 138 കുടുംബങ്ങളെയാണ് ക്യാംപുകളിലേക്കു മാറ്റിയത്. 201 പുരുഷന്മാരും 191 സ്ത്രീകളും 90 കുട്ടികളും 482 പേരാണ് ക്യാംപുകളിലുള്ളത്. ഇതിൽ 15 വയോധികരുണ്ട്. വൊളന്റിയർമാർ അടക്കം 615 പേരാണ് ക്യാംപുകളിൽ കഴിയുന്നത്. രാത്രി കൂടുതൽ പേരെ ക്യാംപുകളിലേക്കു മാറ്റേണ്ടി വരുമെന്നു റവന്യു അധികൃതർ അറിയിച്ചു. വെള്ളം കയറിയ വീടുകളിൽ നിന്നും മലയിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നുമാണ് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത്. 

പരിയാരം വില്ലേജിലെ പരിയാരം സെന്റ് ജോർജ് സ്കൂൾ, കാഞ്ഞിരപ്പിള്ളി പട്ടികജാതി മേഖല, കിഴക്കേ ചാലക്കുടി വില്ലേജിലെ കൂടപ്പുഴ തിരുമാന്ധാംകുന്ന് ക്ഷേത്ര ഹാൾ, ഗവ. ഈസ്റ്റ് ഗേൾസ് ഹൈസ്കൂൾ, പടിഞ്ഞാറെ ചാലക്കുടി വില്ലേജിലെ കോട്ടാറ്റ് സെന്റ് ആന്റണീസ് സ്കൂൾ, മേലൂർ വില്ലേജിലെ ഡിവൈൻ ധ്യാനകേന്ദ്രം മലയാളം ബ്ലോക്ക്, കാടുകുറ്റി വില്ലേജിലെ കാതിക്കുടം യുപി സ്കൂൾ, കല്ലൂർ തെക്കുംമുറി വില്ലേജിലെ അന്നമനട യുപി സ്കൂൾ, മാമ്പ്ര യൂണിയൻ ഹൈസ്കൂൾ, ആലത്തൂർ വില്ലേജിലെ മേലഡൂർ സമിതി എച്ച്എസ്എസ്, തിരുമുക്കുളം വില്ലേജിലെ കുണ്ടൂർ ജിയുപിഎസ്, വരന്തരപ്പിള്ളി വില്ലേജിലെ സെന്റ് ജോൺ ബോസ്കോ ചർച്ച് സ്കൂൾ, ആളൂർ വില്ലേജിലെ ഫാത്തിമമാതാ എൽപി സ്കൂൾ, സെന്റ് പോൾസ് എൽപി സ്കൂൾ, മുപ്ലിയം വില്ലേജിലെ പുലരി അങ്കണവാടി എന്നിവിടങ്ങളിലാണ് ക്യാംപുകളുള്ളത്. 

ആവശ്യമെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ ക്യാംപുകൾ സജ്ജമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നു തഹസിൽദാർ അബ്ദുൽ മജീദ് അറിയിച്ചു. വില്ലേജ്  ഓഫിസർമാർക്കാണ് ക്യാംപുകളുടെ ചുമതല. ഇവർക്കു ഭക്ഷണം നൽകാനുള്ള സാധനങ്ങൾ സപ്ലൈകോ വഴി ലഭ്യമാക്കും.

ADVERTISEMENT

കുഴൂർ ∙ പഞ്ചായത്തിൽ വെള്ളം കയറിയ ഭാഗങ്ങളിൽ നിന്നുള്ളവരെ വൈകിട്ടോടെ ക്യാംപുകളിലേക്ക് മാറ്റി. കുണ്ടൂർ ഗവ. യുപി സ്കൂൾ, എരവത്തൂർ എൽപി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാംപ് ആരംഭിച്ചിരിക്കുന്നത്. ആലമറ്റം, ചെട്ടിക്കോട്, വയലാർ മേഖലയിലുള്ള നൂറോളം പേർ കുണ്ടൂർ സ്കൂളിലെ ക്യാംപിലുണ്ട്. എരവത്തൂരിലെ ക്യാംപിലേക്ക് രാത്രിയോടെ കൂടുതൽ പേരെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇവർക്കുള്ള ഭക്ഷണ സാധനങ്ങളടക്കം പഞ്ചായത്ത് എത്തിച്ചതായി പ്രസിഡന്റ് സാജൻ കൊടിയൻ അറിയിച്ചു. പഞ്ചായത്തിലെ പുഴയോര മേഖലകൾ വെള്ളത്തിലായി. കണക്കൻകടവ് റഗുലേറ്റർ നേരത്തെ തുറന്നതിനാൽ അധിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല.

കയ്പമംഗലം ∙ കനത്തമഴയിൽ വെള്ളക്കെട്ടിലായ കുടുംബങ്ങൾ മറ്റു വീടുകളിലേക്കു മാറി താമസിച്ചു. പപ്പട നഗർ, കോഴിതുമ്പ് നഗർ ഭാഗങ്ങളിലെ പത്തോളം കുടുംബങ്ങളാണ് ബന്ധു വീടുകളിലേക്ക് മാറിയത്. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം പഞ്ചായത്തുകളിൽ കനോലിക്കനാൽ ജല നിരപ്പ് ഉയർന്നതോടെ സമീപ വീട്ടുകാർ ആശങ്കയിലാണ്. താഴ്ന്ന ഭാഗങ്ങളിലെ കുടുംബങ്ങളുടെ റോഡുകളും വെള്ളക്കെട്ട് ഭീഷണി തുടരുകയാണ്. കനോലിക്കനാലിൽ വെള്ളം കൂടുതൽ കര കവിഞ്ഞാൽ രാത്രിയിലും ക്യാംപുകൾ തുറക്കാനുള്ള ജാഗ്രതയിലാണ് പഞ്ചായത്തുകൾ.

പെരുംതോട് വലിയതോട് ജനകീയ ശുചീകരണം നടത്തിയപ്പോൾ

ഇരിങ്ങാലക്കുടയിലും മഴയിൽ വ്യാപക നാശനഷ്ടം
ഇരിങ്ങാലക്കുട ∙ കനത്ത മഴയിൽ വെള്ളാനി പട്ടന്റെ കുന്ന് നഗറിൽ കൂരിയാട്ടിൽ ലയോണിയുടെ ഓടിട്ട വീടു ഭാഗികമായി തകർന്നു. സംഭവ സമയത്ത് ലയോണി (72) മാത്രമാണ് ഉണ്ടായിരുന്നത്. ശബ്ദം കേട്ട് എത്തിയ സമീപവാസികൾ ഇവരെ വീട്ടിൽ നിന്നു പുറത്തെത്തിച്ചതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മകനോടോപ്പമാണ് ഇവർ താമസിച്ചിരുന്നത്. പടിയൂർ പഞ്ചായത്തിലെ 13–ാം വാർഡിലെ ചെട്ടിയാൽ തെക്കുഭാഗത്ത് 10 വീടുകളിൽ നേരിയ തോതിൽ വെള്ളം കയറി. മഴ ശക്തമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പഞ്ചായത്തിൽ ഇന്ന് അടിയന്തര യോഗം ചേരും. 

കാട്ടൂർ പഞ്ചായത്തിലെ ചെമ്പൻ ചാൽ  പ്രദേശത്ത് വെള്ളം കയറിയ 7 വീടുകളിൽ നിന്നും കുടുംബങ്ങളെ പ‍ഞ്ചായത്തിന്റെ നേതൃത്വത്തിൽ കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മുസാഫിരി കുന്ന് പ്രദേശത്തെ ഒരു കുടുംബത്തെ മേഖലയിലെ മദ്രസയിൽ ആരംഭിച്ച ക്യാംപിലേക്ക് മാറ്റി. പഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നു. 

ADVERTISEMENT

പെരുംതോട് കരകവിഞ്ഞില്ല; ആശ്വാസം
കയ്പമംഗലം ∙ കുളവാഴ നിറഞ്ഞു നീരൊഴുക്ക് തടസ്സമായിരുന്ന പെരുംതോട് വലിയ തോട് ജനകീയ ശുചീകരണത്തിൽ കനത്ത മഴയിലും കരകവിയാത്തത് ആശ്വാസമായി. നിയോജക മണ്ഡലത്തിലെ പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട് എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഒഴുകുന്ന പെരുംതോട് വലിയതോട് ജനകീയ പങ്കാളിത്തത്തോടെ കഴിഞ്ഞദിവസം ശുചീകരണം നടത്തിയിരുന്നു.

അഞ്ചു പഞ്ചായത്തുകളിലായി ഇ.ടി.ടൈസൺ എംഎൽഎയുടെയും മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജയുടെയും നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ സന്നദ്ധ പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികളുമായി ഒരേ ദിവസം 3100 പേരാണു ജനകീയ ശുചീകരണ പരിപാടിയിൽ പങ്കാളികളായത്. ഇതിന്റെ ഭാഗമായി പെരുംതോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് ക്രമാതീതമായി വർധിക്കുകയും കനത്ത മഴയിൽ സാധാരണയായി കണ്ടുവരാറുള്ള വെള്ളക്കെട്ടിനു പരിഹാരമാകുകയും ചെയ്തിട്ടുണ്ട്. തോടിന്റെ പല ഭാഗങ്ങളിൽ ഇനിയും ശുചീകരണ പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്. തുടർന്നുള്ള നാളുകളിൽ തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൂടുതൽ ശാസ്ത്രീയമായ രീതിയിൽ പെരുംതോട് വലിയതോടിനെ സംരക്ഷിക്കാനുള്ള നടപടികൾ ഊർജിതമാക്കുമെന്നും  എംഎൽഎ പറഞ്ഞു.

ആശങ്ക നിറഞ്ഞു പെയ്തു; റോഡുകള്‍ വെള്ളത്തിൽ
ചാലക്കുടി ∙ ശക്തമായ മഴയും ഡാമുകൾ തുറന്നതും കാരണം പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു റോഡുകളും അടിപ്പാതകളും വീടുകളും വെള്ളത്തിലായി. ചാലക്കുടി–അതിരപ്പിള്ളി റോഡിൽ കൂടപ്പുഴയിൽ റോഡിലെ വെള്ളക്കെട്ട് ഗതാഗത തടസ്സമുണ്ടാക്കി. റെയിൽവേ അടിപ്പാതയിൽ വെള്ളം നിറഞ്ഞതോടെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. പാലത്തുഴിയിലും റെയിൽവേ അടിപ്പാതയിൽ വെള്ളം കയറി. കാരൂർ – വെള്ളാംചിറ റോഡ്, കോട്ടാറ്റ്–തോട്ടവീഥി റോഡ്, കോട്ടാറ്റ്–തിരുത്തിപ്പറമ്പ് റോഡ്, മേലൂർ നടത്തുരുത്ത് റോഡ്, എരുമപ്പാടം റോഡ്, കാതിക്കുടം റോഡ്, ചാത്തൻചാൽ റോഡ്, കൂടപ്പുഴ–വെട്ടുകടവ് റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി.

ചാലക്കുടി അടിപ്പാതയ്ക്കു സമീപത്തെ ആക്രിക്കടയിൽ വെള്ളം കയറിയതിനെ തുടർന്ന് സാധനസാമഗ്രികൾ ലോറിയിൽ കയറ്റി നീക്കി. കൊരട്ടി, കാടുകുറ്റി, മേലൂർ പഞ്ചായത്ത് പ്രദേശങ്ങളിലും ചാലക്കുടി നഗരസഭാ പ്രദേശത്തും എൺപതിലേറെ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്നു ആളുകളെ മാറ്റിപ്പാർപ്പിച്ചു. മുരിങ്ങൂർ–ആറ്റപ്പാടം റോഡിൽ വ്യക്തിയുടെ പറമ്പിലെ മതിൽ റോഡിലേക്കു മറിഞ്ഞുവീണു.

മഴ ശക്തം; വള്ളങ്ങൾ കടലിൽ ഇറങ്ങിയില്ല
കൊടുങ്ങല്ലൂർ ∙ കടലിൽ മഴയും കാറ്റും ശക്തമായതിനാൽ ഇന്നലെ വള്ളങ്ങൾ കടലിൽ ഇറങ്ങിയില്ല. പരമ്പരാഗത വള്ളങ്ങൾ കടലിൽ മത്സ്യബന്ധനത്തിനു പോകാൻ ഒരുങ്ങിയെങ്കിലും ഇന്നലെ പുലർച്ചെ മഴ ശക്തമായതിനാൽ പലരും വള്ളങ്ങൾ കടലിലിറക്കയില്ല. അഴീക്കോട് ജെട്ടി, ലൈറ്റ് ഹൗസ്, എറിയാട് പുതിയറോഡ്, കാര വാകടപ്പുറം, ആറ്റുപുറം,തട്ടുംകടവ് കടപ്പുറത്ത് നിന്നൊന്നും വള്ളങ്ങൾ കടലിൽ ഇറങ്ങിയില്ല.

കിഴക്കൻ വെള്ളം കുതിച്ചെത്തുന്നതിനാൽ അഴീക്കോട് അഴിമുഖത്ത് അപകട സാധ്യതയുള്ളതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കർക്കടക മാസത്തിലെ അഷ്ടമി മുതൽ കർക്കടക വാവ് വരെ കടൽ ശക്തമായ നിലയിലായിരിക്കും. ഇൗ സമയങ്ങളിൽ കിഴക്കൻ വെള്ളം പതിയെയാണു കടലിലേക്ക് പതിക്കാറുള്ളത്. 2018ൽ പ്രളയ സമയത്ത് സമാന രീതിയായിരുന്നു. ഡാമുകൾ തുറന്നതോടെ വെള്ളം അപ്രതീക്ഷിതമായി കുതിച്ചെത്തിയെങ്കിലും കടലിലേക്ക് പതിയെ ആണ് പതിച്ചത്. ഇതു പുഴയോരത്തു വെള്ളക്കെട്ടിനു കാരണമായിരുന്നു.

സങ്കടക്കെട്ടഴിച്ച് ദുരിതബാധിതർ; ആശ്വാസവാക്കുമായി കലക്ടർ
ചാലക്കുടി ∙ ‘‘ഉറങ്ങാൻ കിടന്ന ഞങ്ങളെ വിളിച്ചെഴുന്നൽപ്പിച്ചാണു വെള്ളം കയറുന്ന കാര്യങ്ങൾ പറഞ്ഞത്. ഇട്ട വസ്ത്രങ്ങളുമായി കയ്യിൽ കൊള്ളാവുന്നതു മാത്രം എടുത്തു വീടുകളിൽ നിന്നിറങ്ങേണ്ടി വന്നു. ഞങ്ങളുടെ രേഖകളും കുട്ടികളുടെ സർട്ടിഫിക്കറ്റുകളും വിലപ്പെട്ട വസ്തുക്കളുമെല്ലാം വെള്ളത്തിലാണ്. ഞങ്ങളിനി എന്തു ചെയ്യും.’’ ദുരിതാശ്വാസ ക്യാംപുകളിലെത്തിയ ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരോടു ക്യാംപ് അംഗങ്ങൾ കണ്ണീരോടെ പറഞ്ഞു. 

ജീവനല്ലേ ഏറ്റവും വലുത്. മേലൂർ എരുമപ്പാടം സ്വദേശി റെമിയും വസന്ത ജോഷിയും പറഞ്ഞു. വീടുകളൊക്കെ മുങ്ങിപ്പോയി. എന്തൊക്കെ നശിച്ചെന്ന് അറിയില്ല. ഇരുവരും പറഞ്ഞു കരഞ്ഞു. എല്ലാ വർഷവും ദുരിതാശ്വാസ ക്യാംപുകളിലേയ്ക്കു മാറി താമസിച്ചു ഞങ്ങൾക്കു മതിയായി. വെള്ളം കയറില്ലെന്നുറപ്പുള്ള വീടു ലഭിക്കാൻ ഞങ്ങളെ സഹായിക്കണം. കൈ കൂപ്പി, വിങ്ങിക്കരഞ്ഞു കൊണ്ട് ഇരുവരും പറഞ്ഞു. എല്ലാ വർഷവുമെത്തുന്നവർ വാഗ്ദാനങ്ങൾ നൽകാറുണ്ടെങ്കിലും വീണ്ടും പ്രളയം വീടുകളിലെത്തുകയാണ്. എരുമപ്പാടം സ്വദേശികൾ പറഞ്ഞു. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ബദൽ സംവിധാനം ഒരുക്കാമെന്നു ജനപ്രതിനിധികളും കലക്ടറും ഉറപ്പു നൽകി. കുറച്ചു ദിവസം കഴിഞ്ഞ് ഇവരുടെ പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ചു യോഗം വിളിച്ചു ചേർക്കും. എന്നിട്ടു പുനരധിവാസത്തെ കുറിച്ചുള്ള തീരുമാനം അറിയിക്കാമെന്നു കലക്ടർ അറിയിച്ചു.

വെട്ടുകടവ് പാലത്തിൽ തടഞ്ഞ മരങ്ങൾ നീക്കി
ചാലക്കുടി ∙ വെട്ടുകടവ് പാലത്തിന്റെ തൂണുകളിൽ തടഞ്ഞു കിടന്നിരുന്ന പടുകൂറ്റൻ മരങ്ങൾ നീക്കി. പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുകയും മഴ ശക്തമാകുകയും ചെയ്തു. പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ നടത്തിയ പരിശോധനയിലാണ് പാലത്തിനു സമീപം മരങ്ങൾ പുഴയുടെ ഒഴുക്കു തടഞ്ഞു കിടക്കുന്നതു ശ്രദ്ധയിൽപെട്ടത്. 

   ഇതേ തുടർന്ന് അഗ്നിരക്ഷാ സേന എത്തി മൂന്നു മണിക്കൂറിലേറെ നീണ്ട കഠിന പരിശ്രമത്തിൽ മരം നീക്കി. ഇതിൽ ചെറിയ മരങ്ങൾ പുഴയിലൂടെ തന്നെ ഒഴുക്കി വിട്ടു. കൂറ്റൻ മരങ്ങൾ പുഴയോരത്തേക്കു മാറ്റിയിട്ടു. സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ജനപ്രതിനിധികളും പങ്കാളികളായി. മരം വടം കെട്ടി ഉയർത്താനായി സനീഷ്കുമാർ ജോസഫ് എംഎൽഎയും ചേർന്നു. 

രാവിലെ 10.30നാരംഭിച്ച പരിശ്രമം 1.30നാണു വിജയിച്ചത്. ഫയർ സ്റ്റേഷൻ ഓഫിസർ കെ.ഹർഷ, അസി. സ്റ്റേഷൻ ഓഫിസർ ബെന്നി അഗസ്റ്റിൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ പി.ഒ.വർഗീസ്, സ്കൂബ ഡൈവേഴ്സായ ആർ.എൻ.നിമേഷ്, അനിൽ മോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മരം ഉയർത്തിയത്. ഇതിനിടെ കാഴ്ച കാണാനായി പാലത്തിനു മുകളിൽ കയറിയവർ പ്രവർത്തനങ്ങൾക്കു തടസ്സമായി. ഗതാഗതക്കുരുക്കും രൂപപ്പെട്ടു. 

പാലത്തിന്റെ തൂണുകളിൽ തടഞ്ഞ മരങ്ങൾ 2018ൽ പുഴയിലെ ജലം റോഡിലൂടെ ഒഴുകാനുള്ള കാരണങ്ങളിൽ ഒന്നായിരുന്നു. ഇന്നലെ മരങ്ങൾ നീക്കിയതോടെ ഈ ഭാഗത്തെ തടസ്സങ്ങൾ മാറിയെങ്കിലും കാട്ടിൽ നിന്നും പുഴയോരത്തു നിന്നും കടപുഴകിയെത്തുന്ന മരങ്ങൾ വീണ്ടും ഒഴുകി ഇവിടെ അടിയുമോയെന്നാണ് ആശങ്ക.

മണ്ണിടിച്ചിൽ ഭീഷണി; ആളുകളെ മാറ്റിപ്പാർപ്പിച്ചു
പൊയ്യ ∙ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന വട്ടക്കോട്ട േേഖലയിൽ നിന്നുള്ള 5 കുടുംബങ്ങളെ പഞ്ചായത്ത് ക്യാംപിലേക്ക് മാറ്റിപ്പാർപ്പിച്ചു. മാള പള്ളിപ്പുറം സെന്റ് ആന്റണീസ് സ്കൂളിലാണ് ഇവർക്ക് ക്യാംപ് ഒരുക്കിയിരിക്കുന്നത്. വെള്ളം കയറിയ 8 വീടുകളിൽ ഇവരിൽ 3 വീട്ടുകാർ ബന്ധു ഗൃഹങ്ങളിലേക്കു മാറിയിട്ടുണ്ട്. 5 വീട്ടുകാർ രാത്രിയോടെ ക്യാംപിലെത്തും. 9 ക്യാംപുകൾ പഞ്ചായത്തു പരിധിയിൽ ഒരുക്കിയതായും ഇവിടേയ്ക്കുള്ള ഉപകരണങ്ങൾ കൈമാറിയതായും പ്രസിഡന്റ് ഡെയ്സി തോമസ് അറിയിച്ചു.