പാവറട്ടി ∙ കനത്ത മഴയിൽ ഡാമുകൾ തുറന്നതോടെ മലവെള്ളം കുതിച്ചെത്തി എളവള്ളി, മുല്ലശേരി പഞ്ചായത്തിലെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി. എളവള്ളി പഞ്ചായത്തിലെ വാക, കാക്കത്തുരുത്ത്, കണിയാംതുരുത്ത്, കോക്കൂർ, പണ്ടറക്കാട്, കണ്ടപ്പൻ ചീർപ്പ്, കൊച്ചിൻ ഫ്രോണ്ടിയർ തോട് പരിസരം തുടങ്ങിയ സ്ഥലങ്ങളിലായി മുന്നൂറിലധികം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാവറട്ടി ∙ കനത്ത മഴയിൽ ഡാമുകൾ തുറന്നതോടെ മലവെള്ളം കുതിച്ചെത്തി എളവള്ളി, മുല്ലശേരി പഞ്ചായത്തിലെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി. എളവള്ളി പഞ്ചായത്തിലെ വാക, കാക്കത്തുരുത്ത്, കണിയാംതുരുത്ത്, കോക്കൂർ, പണ്ടറക്കാട്, കണ്ടപ്പൻ ചീർപ്പ്, കൊച്ചിൻ ഫ്രോണ്ടിയർ തോട് പരിസരം തുടങ്ങിയ സ്ഥലങ്ങളിലായി മുന്നൂറിലധികം വീടുകളിലാണ് വെള്ളം കയറിയത്. 

മുല്ലശേരി പഞ്ചായത്തിൽ അന്നകര, ചിറയ്ക്കൽ താഴം, എലവത്തൂർ, പേനകം, മതുക്കര, ഹനുമാൻകാവ് മേഖലകളിലായി ഇരുനൂറിലധികം വീടുകളിലും വെള്ളം കയറി. പേനകം മുതൽ അന്നകര സെന്റർ വരെ കനത്ത തോതിൽ വെള്ളം കയറിയതിനാൽ പാവറട്ടി - പറപ്പൂർ - അമല – തൃശൂർ റൂട്ടിൽ വാഹന ഗതാഗതം നിലച്ചു. കടാംതോട് പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. പാലം ബലക്ഷയത്തിലായതിനാൽ യാത്ര അപകടത്തിലാണ്. ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്.

ADVERTISEMENT

വാഴാനി ഡാം തുറന്നതിനെ തുടർന്നുള്ള വെള്ളമാണ് കേച്ചേരി പുഴകടന്ന് ഇവിടേക്ക് എത്തിയത്. കേച്ചേരി ആളൂർ പാലത്തിനടുത്ത് ബണ്ട് പൊട്ടിയാണ് പുഴയിലെ വെള്ളം വൻതോതിൽ എളവള്ളി മേഖലയിലേക്ക് എത്തിയത്. ഇതിനോടനുബന്ധിച്ചുള്ള വാകപ്പുഴ, മണച്ചാൽ, കടാംതോട്, പരപ്പുഴ, കൊച്ചിൻ ഫ്രോണ്ടിയർ തോട് തുടങ്ങിയവയെല്ലാം കര കവിഞ്ഞൊഴുകുകയാണ്. വെള്ളത്തിന്റെ അളവ് കൂടി വരുന്നതായി നാട്ടുകാർ പറഞ്ഞു. എളവള്ളി പഞ്ചായത്തിലെ വാക കാക്കതുരുത്തും കണിയാംതുരുത്തും മണച്ചാൽ, കോക്കൂർ പ്രദേശങ്ങളും തീർത്തും ഒറ്റപ്പെട്ടു. 

ഇൗ മേഖലകളിൽ നിന്നും പഞ്ചായത്തിന്റെ നേതൃത്വത്തിൽ തോണിയിലും മറ്റുമായി വെള്ളക്കെട്ടിൽ അകപ്പെട്ടവരെ പുറത്തെത്തിച്ചു. എളവള്ളി പഞ്ചായത്തിൽ 2 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. എളവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ‌ തുടങ്ങിയ ക്യാംപിൽ 81 കുടുംബങ്ങളിൽ നിന്നും 199 പേർ എത്തിയിട്ടുണ്ട്.വാക മാലതി യുപി സ്കൂളിൽ തുടങ്ങിയ ക്യാംപിൽ 9 കുടുംബങ്ങളിൽ നിന്നായി 17 പേർ എത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട കാക്കതുരുത്തിൽ വീടുകളിൽ വെള്ളം കയറാത്തതതിനാൽ മുപ്പതോളം കുടുംബങ്ങൾ സുരക്ഷിതരാണ്. 

ADVERTISEMENT

ഇവർക്കുള്ള ഭക്ഷണവും മറ്റും തുരുത്തിലേക്ക് എത്തിക്കുന്നതിനും അത്യാവശ്യ യാത്രകൾക്കും വീടുകളിൽ ഉൽപാദിപ്പിക്കുന്ന പാല് വിപണനം നടത്തുന്നതിനും തോണി ഏർപ്പെടുത്തിയതായി പഞ്ചായത്ത് പ്രസി‍ഡന്റ് ജിയോഫോക്സ് പറഞ്ഞു. ജനപ്രതിനിധികൾ, അഗ്നിരക്ഷാസേന, ക്ലബ്ബുകൾ, സംഘടന പ്രവർത്തകർ, സന്നദ്ധ സേവകർ രക്ഷാപ്രവർത്തനങ്ങൾക്ക് രംഗത്തുണ്ട്. 

മുല്ലശേരി പഞ്ചായത്തിൽ അന്നകര ജിഎൽപി സ്കൂളിൽ തുറന്ന ക്യാംപിൽ 66 കുടുംബങ്ങളിൽ നിന്ന് 150 പേരും പെരുവല്ലൂർ അംബേദ്കർ കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാംപിൽ 21 പേരുമാണ് ഉള്ളത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലശേരി പഞ്ചായത്ത് ഇഎംഎസ് കമ്യൂണിറ്റി ഹാളിൽ ഉടൻ ഒരു ദുരിതാശ്വാസ ക്യാംപ് കൂടി തുറക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജ് പറഞ്ഞു.