മാളയിൽ ഇനി ബട്ടർനട്ട് കാലം; കിലോയ്ക്ക് 60 രൂപ വരെ വില
മാള ∙ മേഖലയിലെ കൃഷിയിടങ്ങളിൽ ഇനി ബട്ടർനട്ട് വിളവെടുപ്പു കാലം. മത്തങ്ങയോട് സമാനതകളുള്ള ഈ വിദേശ ഫലം വളരെ അപൂർവമായി മാത്രമേ കൃഷി ചെയ്യാറുള്ളൂ. കറി വയ്ക്കാനും പഴമായി ഉപയോഗിക്കാനും ആവശ്യക്കാർ ഏറെയുള്ളതിനാലാണ് കർഷകർ പച്ചക്കറിയോടൊപ്പം ബട്ടർ നട്ടും കൃഷിചെയ്യാൻ ആരംഭിച്ചിരിക്കുന്നത്.മികച്ച കാർഷിക

മാള ∙ മേഖലയിലെ കൃഷിയിടങ്ങളിൽ ഇനി ബട്ടർനട്ട് വിളവെടുപ്പു കാലം. മത്തങ്ങയോട് സമാനതകളുള്ള ഈ വിദേശ ഫലം വളരെ അപൂർവമായി മാത്രമേ കൃഷി ചെയ്യാറുള്ളൂ. കറി വയ്ക്കാനും പഴമായി ഉപയോഗിക്കാനും ആവശ്യക്കാർ ഏറെയുള്ളതിനാലാണ് കർഷകർ പച്ചക്കറിയോടൊപ്പം ബട്ടർ നട്ടും കൃഷിചെയ്യാൻ ആരംഭിച്ചിരിക്കുന്നത്. മികച്ച കാർഷിക സംഘത്തിനുള്ള കഴിഞ്ഞ വർഷത്തെ സർക്കാർ പുരസ്കാരം നേടിയ കോൾക്കുന്ന് ഹരിത സംഘത്തിനു കീഴിലുള്ള കർഷകർ കാക്കുളിശ്ശേരിയിലും അഷ്ടമിച്ചിറയിലുമായി ബട്ടർ നട്ട് കൃഷി ചെയ്തുവരുന്നു.
സംഘത്തിന്റെ തന്നെ വിൽപനശാല വഴിയാണു വിതരണം. ഹൈബ്രിഡ് വിത്തിനങ്ങളാണു നട്ടത്. പാകമായ ബട്ടർ നട്ട് കിലോയ്ക്ക് 40 മുതൽ 60 രൂപ വരെ വിലയുണ്ട്. മത്തൻ നടുന്ന രീതിയിൽ തന്നെയാണ് കൃഷി. എന്നാൽ പരിചരണം മത്തനേക്കാൾ കൂടുതൽ നൽകുകയും വേണമെന്ന് കാക്കുളിശ്ശേരിയിലെ 50 സെന്റ് ഭൂമിയിൽ ബട്ടർ നട്ട് കൃഷി ചെയ്ത വലിയപറമ്പ് സ്വദേശി പാലപ്പാകത്ത് മാർട്ടിൻ ജോസഫ് പറയുന്നു. ഇതു രണ്ടാം തവണയാണ് ഇദ്ദേഹം ബട്ടർ നട്ട് കൃഷി ചെയ്യുന്നത്.
കഴിഞ്ഞ വർഷം ജില്ലയ്ക്കു പുറത്തു നിന്നുള്ള വ്യാപാരികൾ ആവശ്യക്കാരായി എത്തിയിരുന്നു. പരമാവധി നാട്ടിൽ വിറ്റഴിക്കാനുള്ള വ്യാപ്തിയിൽ മാത്രമേ കൃഷിയിറക്കിയിട്ടുള്ളൂ. മഴ പ്രതികൂലമായെങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ വിളവു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മാർട്ടിൻ പറയുന്നു. സ്നോ വൈറ്റ് കുക്കുംബറും വിളവെടുപ്പിനൊരുങ്ങിയിട്ടുണ്ട്. സാധാരണ കൃഷി ചെയ്യാറുള്ള പാവൽ, പടവലം, പയർ എന്നിവയ്ക്കൊപ്പമാണ് ബട്ടർ നട്ടും കുക്കുംബറും നട്ടത്. അതുകൊണ്ടാണ് ഒരേ സമയത്ത് വിളവെടുപ്പു നടത്താനാകുന്നതെന്നും മാർട്ടിൻ പറയുന്നു. ജില്ലയിലെ മികച്ച കർഷകനുള്ള വിഎഫ്പിസികെയുടെ പുരസ്കാരം നേടിയ കർഷകൻ കൂടിയാണ് ഇദ്ദേഹം.