25 മണിക്കൂർ റേഡിയോ പരിപാടിയുടെ റെക്കോർഡുമായി ഹോളി ഗ്രെയ്സ് അക്കാദമി
മാള ∙ 25 മണിക്കൂർ തുടർച്ചയായി റേഡിയോ പ്രക്ഷേപണം നടത്തിയ രാജ്യത്തെ ആദ്യ സ്കൂളെന്ന ബഹുമതി ഇനി ഹോളി ഗ്രെയ്സ് അക്കാദമി സിബിഎസ്ഇ സ്കൂളിനു സ്വന്തം. നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചു. 23 നു രാവിലെ 9 നു തുടങ്ങിയ പ്രക്ഷേപണം ഇന്നലെ രാവിലെ 10.25 നാണ് അവസാനിപ്പിച്ചത്.പകലും രാത്രിയും നീണ്ട

മാള ∙ 25 മണിക്കൂർ തുടർച്ചയായി റേഡിയോ പ്രക്ഷേപണം നടത്തിയ രാജ്യത്തെ ആദ്യ സ്കൂളെന്ന ബഹുമതി ഇനി ഹോളി ഗ്രെയ്സ് അക്കാദമി സിബിഎസ്ഇ സ്കൂളിനു സ്വന്തം. നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചു. 23 നു രാവിലെ 9 നു തുടങ്ങിയ പ്രക്ഷേപണം ഇന്നലെ രാവിലെ 10.25 നാണ് അവസാനിപ്പിച്ചത്. പകലും രാത്രിയും നീണ്ട പ്രക്ഷേപണത്തിൽ വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി. മറ്റൊരു സ്ഥാപനം നടത്തിയ 18 മണിക്കൂർ തുടർച്ചയായുള്ള റേഡിയോ പ്രക്ഷേപണത്തിന്റെ റെക്കോർഡാണ് ഹോളി ഗ്രെയ്സ് പഴങ്കഥയാക്കിയത്. സ്കൂൾ ആരംഭിച്ചതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് 25 മണിക്കൂറും 25 മിനിറ്റും 25 സെക്കൻഡും ദൈർഘ്യമേറിയ റേഡിയോ പ്രക്ഷേപണം സംഘടിപ്പിച്ചത്.
‘നവ മാധ്യമങ്ങളുടെയും ദൃശ്യ മാധ്യമങ്ങളുടെയും പ്രസക്തിയും വിവിധ മേഖലകളിൽ അവയുടെ ഉപയോഗവും ദുരുപയോഗവും ആർട്ടിഫിഷൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ ഉദ്ഭവവും പ്രയോഗ രീതികളും’ എന്നിവയാണ് റേഡിയോ പ്രക്ഷേപണത്തിനു തിരഞ്ഞെടുത്ത വിഷയങ്ങൾ. 4 മുതൽ 18 വയസ്സ് വരെയുള്ള 1266 വിദ്യാർഥികളും അധ്യാപകരും അനധ്യാപകരുമടങ്ങുന്ന 79 പേരും റേഡിയോ അവതാരകരായി. മൊബൈൽ ഫോൺ ആപ് വഴി രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ ശ്രോതാക്കളാണു പ്രക്ഷേപണം ആസ്വദിച്ചതെന്ന് ഹോളി ഗ്രെയ്സ് അക്കാദമി ചെയർമാൻ ക്ലമൻസ് തോട്ടപ്പിള്ളി പറഞ്ഞു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഡ്ജൂഡിക്കേറ്റർ എസ്.സഗ്യരാജാണ് റെക്കോർഡ്സ് പ്രഖ്യാപനം നടത്തിയത്. തുടർന്ന് ചെയർമാൻ ക്ലമൻസ് തോട്ടപ്പിള്ളിക്കു അദ്ദേഹം മെഡൽ കൈമാറി. വൈസ് ചെയർമാൻ ജയിംസ് മാളിയേക്കൽ, അക്കാദമിക് ഡയറക്ടർ ജോസ് ജോസഫ് ആലുങ്കൽ, ഫിനാൻസ് ഡയറക്ടർ ജീസൻ പള്ളിപ്പാട്ട്, ഡയറക്ടർ അമൽ ജെ.വടക്കൻ, പ്രിൻസിപ്പൽ എം.ബിനി, സ്കൂൾ ക്യാപ്റ്റൻ കാർത്തിക് ടി.മേനോൻ എന്നിവർക്കുള്ള ബാഡ്ജുകളും കൈമാറി.